Friday 21 June 2019 02:42 PM IST : By സ്വന്തം ലേഖകൻ

വീട് നിങ്ങൾക്ക് വേണ്ടിയുള്ളതാണ്, നാട്ടുകാർക്കല്ല! വൈറലായി ആർകിടെക്ടിന്റെ വാക്കുകൾ; വിഡിയോ

architect

ഗൃഹനിർമ്മാണത്തിന്റെ പൂർണതയാണ് ലാൻഡ്സ്കേപ്പ് പ്ലാനിങ്ങ്. നമ്മുടെ സ്വപ്നഭവനത്തിന് സൗന്ദര്യം നൽകുന്നതിലെ അവിഭാജ്യ ഘടകം. പക്ഷേ ഒട്ടുമിക്ക വീടു പണികളിലും ലാൻഡ്സ്കേപ്പ് പ്ലാനിങ്ങിന് രണ്ടാമതായാണ് സ്ഥാനം. വീട് പണി പൂർത്തിയായ ശേഷം ഒരു തോട്ടക്കാരന്റെ സഹായത്തോടെ കുറച്ച് പുല്ലു നട്ടു വച്ചാൽ ലാൻഡ്സ്കേപ്പ് എന്ന ചടങ്ങ് പൂർത്തിയായെന്നാണ് ഒട്ടുമിക്ക പേരുടേയും ധാരണ. ഫലമോ?, ഈ ലാൻഡ്സ്കേപ്പിന്റെ ഭംഗി ആസ്വദിക്കാൻ വീട്ടുടമയ്ക്ക് കഴിയാറില്ല. ട്രഡീഷണൽ മോഡേൺ ലാൻഡ്സ്കേപ്പ് പ്ലാനുകൾ ഒരുപോലെ അവലംബിക്കുമ്പോഴും വീടു പണിക്ക് ഒപ്പം തുല്യപ്രധാന്യം നൽകി ലാൻഡ്സ് കേപ്പ് പ്ലാൻ ചെയ്യണമെന്ന് നിർദ്ദേശിക്കുകയാണ് ആർകിടെക്ട് സെബാസ്റ്റ്യൻ ജോസ്. വനിത വീട് മാഗസിന് നൽകിയ അഭിമുഖത്തിലാണ് ലാൻഡ്സ്കേപ്പ് ഡിസൈനിങ്ങിലെ നൂതന ട്രെൻഡുകളെ കുറിച്ചും നമുക്കിടയിൽ നിലനിൽക്കുന്ന തെറ്റിദ്ധാരണകളെ കുറിച്ചും അദ്ദേഹം വിശദമാക്കിയത്.

വിഡിയോ കാണാം;