Wednesday 22 July 2020 04:16 PM IST

അറബ് സ്റ്റൈലിൽ അലങ്കാരം, അകത്തളം അതിഗംഭീരം; 5777 ചതുരശ്രയടിയിലെ ഈ കൊട്ടാരം കാണേണ്ടതു തന്നെ

Ali Koottayi

Subeditor, Vanitha veedu

1

കണ്ണൂർ താണയിലെ സാദത്ത് അലിക്ക് തന്റെ വീടിനെ പ്പറ്റി വ്യക്തമായ ധാരണകളുണ്ടായിരുന്നു. വലുതും വിശാലവുമാവണം, കൂടുതൽ കിടപ്പുമുറി കൾ വേണം , മുറ്റം നന്നായി ഒരുക്കണം എന്നിങ്ങിനെ നീണ്ടു പോവുന്നു അവ. ആർക്കിടെക്റ്റ് അബ്ദുൽ ജബ്ബാർ ആണ് സാദത്തിന്റെ സ്വപ്നത്തിന് നിറം പകർന്നത്.

2

5777 സ്ക്വയർഫീറ്റിൽ ആണ് വീടൊരുക്കിയത്. 27 സെന്റായിരുന്നു പ്ലോട്ട്. അതുകൊണ്ടുതന്നെ മനോഹരമായി മുറ്റവും ക്രമീകരിച്ചു. ട്രെഡീഷനൽ ഡിസൈനിൽ കന്റെംപ്രറി രീതിയും സംയോജിപ്പിച്ചാണ് വീടിന്റെ രൂപകല്പന.

3

അറബിക് ടച്ചുള്ള അലങ്കാരങ്ങൾ, സ്വിമ്മിങ് പൂൾ എന്നിവയാണ് അകത്തെ പ്രധാന വിശേഷം. വിശാലമായ ഡൈനിങ്ങിൽ നിന്നും മാസ്റ്റർ ബെഡ്റൂമിൽ നിന്നും പൂൾ കാണാം. പൂളിന് മുകളിൽ ഗ്ലാസ് നൽകി വെളിച്ചം എത്തിക്കാനും ശ്രമിച്ചിട്ടുണ്ട്. താഴെയും മുകളിലുമായി ആറ് കിടപ്പുമുറികൾ ഒരുക്കിയിട്ടുണ്ട്. എല്ലാ കിടപ്പുമുറികളും വിശാലവും ഡ്രസ്സിങ് ഏരിയും ബാത്ത് റൂമും അറ്റാച്ഡ് ആണ്. ഓരോ കിടപ്പുമുറികളും ഓരോ പാറ്റേണിൽ ആണ് ഒരുക്കിയത്. തേക്കിലാണ് അകത്തെ ഇന്റീരിയർ അലങ്കാരങ്ങളെല്ലാം.

4

തേക്കിൽ തന്നെ തീർത്ത സ്റ്റെയർ ഹാന്റ് റെയിലും മനോഹരമാണ്. ലിവിങ്, ഫാമിലി ലിവിങ്, കോർട്‌യാർഡ്, ഡൈനിങ്, സ്റ്റഡി ഏരിയ, കിച്ചൺ വർക് ഏരിയ, ലോൻട്രി സർവന്റ് റൂം, ബാൽക്കണി തുടങ്ങിയവയാണ് മറ്റു സൗകര്യങ്ങൾ.

5

ജിപ്സം പാനലിൽ എൽ ഇ ഡി സ്ട്രിപ് ലൈറ്റും നൽകിയ സീലിങ്ങും അകത്തളത്തിന്റെ ചന്തം കൂട്ടുന്നു. ഇറ്റാലിയൻ മാർബിൾ ആണ് ഫ്ലോറിൽ. ഡൈനിങ് ടേബിൾ വീടിന് അനുയോജ്യമായ രീതിയിൽ പണിതെടുത്തു. മറ്റു ഫർണിച്ചറും ഇടങ്ങൾക്കനുസരിച്ച് ക്രമീകരിച്ചു.

6

സെക്യൂരിറ്റി കാബിനും മറ്റൊരു ഗെസ്റ്റ് ബെഡ്റൂമും മുറ്റത്ത് ക്രമീകരിച്ചിട്ടുണ്ട്. വിശാലവും സൗകര്യപ്രദവുമായ 'യു' ആകൃതിയിലുള്ള അടുക്കളയാണ് ക്രമീകരിച്ചത്. ഇംപോർട്ടഡ് കാബിനുകളും ബ്രേക്ക് ഫാസ്റ്റ് കൗണ്ടറും ക്രമീകരിച്ചു.

കടപ്പാട്:  അബ്ദുൾ ജബ്ബാർ, ആർക്കിടെക്ട്, എ. ജെ ആർക്കിടെക്ട്‌സ്, തലശ്ശേരി, കോഴിക്കോട്, ഫോൺ: 9846788188