Tuesday 14 January 2020 03:54 PM IST : By സ്വന്തം ലേഖകൻ

മാസ്റ്റർ ബെഡ്റൂമിൽ നിന്ന് ജംഗ്ഷൻ വരെ നീളുന്ന അഡാർ വ്യൂ; അതിന് മെജോ ഒരു വിദ്യ ചെയ്തു; ബാക്കി കഥയിങ്ങനെ

mejo

വീട് ഡിസൈൻ ചെയ്യുമ്പോൾ പ്ലോട്ടിന്റെ കിടപ്പും വീട്ടുകാരുടെ ആവശ്യങ്ങളും അനുസരിച്ച് ചില സൂത്രവിദ്യകൾ ചെയ്യണം. അതാണ് നല്ല ഡിസൈനറുെട മിടുക്ക്. തൃപ്പൂണിത്തുറ ഏരൂരിൽ മഹിപാൽ സാമ്പനുവേണ്ടിയുള്ള 2400 ചതുരശ്രയടി വീട്ടിൽ ഡിസൈനർ മെജോ കുര്യൻ ചെയ്തതും അതാണ്. സ്ഥലം പരമാവധി ഉപയോഗപ്പെടുത്തുന്ന രീതിയിലാണ് ഡിസൈൻ.

mejo-3
mejo-6

റോഡ്സൈഡിലെ ഒമ്പതു സെന്റിൽ പുറകോട്ട് ഇറക്കിയാണ് നിർമാണം. അതുകൊണ്ട് ജങ്ഷനിൽ നോക്കിയാൽ തന്ന നല്ല വ്യൂ. വ്യത്യസ്തമായ എലിവേഷൻ ആഗ്രഹിച്ച വീട്ടുകാരെ മെജോ നിരാശപ്പെടുത്തിയില്ല. മൂന്ന് ചരിഞ്ഞ റൂഫും മധ്യത്തിലെ ക്ലാഡിങ് ചെയ്ത ചരിഞ്ഞ ഭിത്തിയും പെട്ടെന്ന് നോട്ടം കവരും. മുറ്റത്തെ മരങ്ങളൊന്നും കളഞ്ഞില്ല. ഗെയ്റ്റ് ഒാട്ടമേറ്റഡ് ആണ്. മുറ്റത്തൊരു ഗ്ലാസ് കുളവും അതിനടുത്തൊരു ബെഞ്ചും ഉണ്ട് വൈകുന്നേരങ്ങൾ ആസ്വദിക്കാൻ. സിമന്റ് ബോർഡ് സ്ക്രൂ ചെയ്താണ് കാർപോർച്ചിന്റെ മേൽഭാഗം.

mejo-5
mejo-8

ലിവിങ്, ഡൈനിങ്, അടുക്കള എന്നിവ ഒരേ നിരയിലാണ്, എന്നാൽ അങ്ങനെ തോന്നുകയുമില്ല. ലിവിങ്ങിനും ഡൈനിങ്ങിനും ഇടയിൽ സിഎൻസി വർക് ചെയ്ത പാർട്ടീഷനുണ്ട്. അവിടെയാണ് ടിവിയും. പാർട്ടീഷനോടു ചേർന്ന് ഒരു കോർട്‌യാർഡ്. മുകളിലെ പർഗോളയിലൂടെ വെളിച്ചം ഇവിടെത്തും. ലിവിങ്ങിലും ഡൈനിങ്ങിലും സീലിങ് വർക്കും കാണാം. ഡൈനിങ്ങിനും കിച്ചനും ഇടയ്ക്കുള്ള ഭിത്തിയിൽ വലിയൊരു ഒാപനിങ്. ബ്രേക്ഫാസ്റ്റ് ടേബിളും ഇവിടെയാണ്.

mejo-4
mejo-2

2x4 അടിയുള്ള രണ്ട് വിട്രിഫൈഡ് ടൈലിന്റെ ഒരു ഭാഗം ചേർത്തുവച്ച് മറുഭാഗത്ത് എപോക്സി ചെയ്തതിനാൽ 4x4 അടിയുള്ള ടൈൽ ആണെന്നേ തോന്നൂ.

നാല് ബെഡ്റൂമുകളുണ്ട് ഇവിടെ. മുകളിലെ മാസ്റ്റർ ബെഡ്റൂമിൽ രണ്ട് കോർണറുകളിൽ മുഴുനീള ഗ്ലാസ് കൊടുത്തതിനാൽ കിടന്നുകൊണ്ടുതന്നെ ജങ്ഷൻ വരെ കാണാം. പോരാത്തതിന് ബാൽക്കണിയുമുണ്ട്, മുറ്റത്തെ മാവിൽ നിന്നു മാങ്ങ പറിക്കാനും സൗകര്യം. ഹോംതിയറ്ററുമുണ്ട് മുകളിൽ. ജനലുകൾ കൊടുത്ത് കട്ടിയുള്ള കർട്ടനിട്ടാണ് ഹോംതിയറ്റർ ഒരുക്കിയത്. ഉപയോഗിക്കാത്ത സമയത്ത് വെളിച്ചം കടക്കാൻ സഹായിക്കുമെന്ന് മെജോ പറയുന്നു.

mejo-7
mejo-1

ചിത്രങ്ങൾ: വിനോദ് ആദിത്യ

ഡിസൈനർ: മെജോ കുര്യൻ, 9745640027