Tuesday 11 February 2020 06:01 PM IST

കണ്ണുകളെ വിശ്വസിക്കാമോ?; ഗെയിറ്റ് കടന്ന് വരുമ്പോൾ ഒരു രൂപം, വശങ്ങളിൽ നിന്ന് നോക്കുമ്പോൾ മറ്റൊരു രൂപം

Ali Koottayi

Subeditor, Vanitha veedu

feroke-home-

വീടിന് ഉള്ളതിനേക്കാൾ വലുപ്പവും ആഡംബരവും തോന്നുന്നത് ഡിസൈനറുടെ ചില സൂത്ര പണികൾ കൊണ്ടാണ്. ആ ഗണത്തിൽ പെടുന്ന വീടാണ് കോഴിക്കോട് ഫറൂക്കിലുള്ള നിസാറിന്റേത്. ഡ‍ിസൈൻ ചെയ്തത് മിർഷാദ്. ഇന്റീരിയറും എക്സ്റ്റീരിയറും ഒരേപോലെ ആകർഷകമാക്കുന്നതിലും മിർഷാദിന്റെ കഴിവ് വീട് കാണുന്നവർ സാക്ഷ്യപ്പെടുത്തുന്നു.

feroke-home-4

∙ 10 സെന്റ് പ്ലോട്ട്, കൂടുതൽ മുറ്റത്തിന് മാറ്റി വച്ചു, ഭംഗിയായി ലാന്റ് സ്കേപ് ഒരുക്കി വീടിന്റെ ആകർഷണീയതക്ക് ഇത് മാറ്റ് കൂട്ടുന്നു.

∙ വീടിന്റെ വിവിധ വശങ്ങളിൽ നിന്നുള്ള കാഴ്ചയിൽ വീട് വ്യത്യസ്തമായി കാഴ്ചക്കാരന് ഫീൽ ചെയ്യുന്നു.

∙ ബജറ്റ് നിയന്ത്രിച്ച് ഉൽപന്നങ്ങൾ തിരഞ്ഞെടുത്തു. അതിന്റെ ഫിനിഷിൽ ശ്രദ്ധിച്ചു.

∙ചെറിയ കർവ് ഷേപ്പ് സിറ്റ്ഔട്ട്, മുറ്റത്ത് നിലനിർത്തിയ മാവ്. കാഴ്ചയിൽ ആദ്യ കണ്ണിൽ തറയ്ക്കുന്നതിനെ വ്യത്യസ്തമാക്കി.

∙ വിശാലമായ അകത്തളം ആവശ്യത്തിന് മാത്രം അലങ്കാരങ്ങളും ഫർണിച്ചറും.

∙ വീടിന്റെ ഡിസൈനോടാണ് ചേർന്ന് നിൽക്കുന്ന മതിലും ഗെയിറ്റും.

feroke-home-2
feroke-home-1

2000 ചതുരശ്രയടിയുള്ള വീടിന് താഴെയും മുകളിലുമായി നാല് കിടപ്പുമുറികളുണ്ട്. എല്ലാം ബാത് അറ്റാച്ച്ഡ്. ഇതിന് പുറമെ സിറ്റ്ഔട്ട്, ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്ക് ഏരിയ എന്നിവ താഴത്തെ നിലയിലും ബാൽക്കണി, ലോബി എന്നിവ മുകളിലെ നിലയിലും ക്രമീകരിച്ചു. കർവ് ആകൃതിയിലുള്ള സിറ്റ്ഔട്ടും എകസ്റ്റീരിയറിലേക്ക് തുറക്കുന്ന ബാൽക്കണിയുമാണ് വീടിന് വ്യത്യസ്ത ലുക്ക് നൽകുന്നത്. പ്ലൈവുഡ്, മൈക്ക, വെനീർ കോംപിനേഷൻ മിക്സ് ആണ് അകത്തള അലങ്കാരത്തിലെ പ്രധാന ഘടകം. ജിപ്സം സീലിങും എൽഇഡി ലൈറ്റും അകത്തളചന്തത്തിന് മാറ്റ് കൂട്ടുന്നു. വിശാലവും സ്റ്റോറേജ് സൗകര്യവുമുള്ള കിടപ്പുമുറികളും കിച്ചനും ആകർഷകമാണ്. കടപ്പ സ്റ്റോൺ വിരിച്ച മുറ്റത്ത് പുല്ലും പടിപ്പിച്ചു.

feroke-home-8
feroke-home-2
feroke-home-11

‘‘ വീട് എങ്ങിനെ വേണം എന്നതിനെപറ്റി ക്ലെയിന്റിന് വ്യക്തമായ കാഴ്ചപ്പാടുണ്ടായിരുന്നു. ആദ്യ സിറ്റിങ്ങിൽ തന്നെ അതു മനസ്സിലാക്കി അതിനനുസരിച്ച പ്ലാൻ വരച്ചു. പ്ലോട്ടിലുണ്ടായിരുന്ന മാവ് അതുപോലെ നിലനിർത്തി ഇതിന്റെ ചില്ലകൾ സിറ്റ്ഔട്ടിലേക്ക് ചാഞ്ഞിരിക്കുന്നത് തണലും തണുപ്പും നൽകുന്നതോടപ്പം എക്സ്റ്റീരിയറിനെ ആകർ‌ഷകമാക്കാനും സഹായിക്കുന്നു.’’ മിർഷാദ് പറയുന്നു.

feroke-home-12
feroke-home-4
feroke-home-3

വിവരങ്ങൾക്ക് കടപ്പാട്: മുഹമ്മദ് മിർഷാദ്

മിർഷാ ആൻഡ് അസോസിയേറ്റ്സ്, ഫറൂക്ക്

9947141002