Saturday 30 May 2020 03:26 PM IST : By സ്വന്തം ലേഖകൻ

ഒന്നേകാല്‍ ലക്ഷം ചെലവ്, പത്ത് മിനിറ്റ് കൊണ്ട് നിര്‍മ്മിക്കാവുന്ന റെഡിമെയ്ഡ് വീടുകള്‍; ഗുണങ്ങള്‍ ഇതൊക്കെ

portable

വെള്ളപ്പൊക്കമോ ചുഴലറ്റിക്കാറ്റോ ഭൂകമ്പ മോ ഉണ്ടാകുന്ന സാഹചര്യങ്ങളിൽ ആളുകളെ മാറ്റിപ്പാർപ്പിക്കാവുന്ന തരം വീട് എന്ന രീതിയിലാണ് ഇത് ഡിസൈൻ ചെയ്തിരിക്കുന്നത്. ഒരു വീട് 175 ചതുരശ്ര അടി വിസ്തീർണത്തിലാണ്. ഫാക്ടറികളിൽ പണിതെടുക്കാവുന്ന ഇത്തരം  'റെഡിമെയ്ഡ് വീടു'കൾ 10 മിനിട്ട് കൊണ്ട് സ്ഥാപിക്കാം. ഒരു ട്രക്കിൽ 4 യൂണിറ്റുകൾ വരെ കൊണ്ടു പോകാം. മടക്കി കൊണ്ടു പോകാം എന്നതാണ് പ്രത്യേകത.

portable-3

സ്റ്റീൽഫ്രെയിമും ബാംബൂ ബോർഡും വച്ചാണ് ഈ മാതൃക പണിതിരിക്കുന്നത്. റൂഫിന് സിമൻ്റ് ബോർഡും. ദീർഘകാല താമസത്തിന് ഇവ അനുയോജ്യമല്ല. 1,25,000 രൂപയാണ്‌ ചെലവു വന്നത്. ആർക്കിടെക്ട് ജയ് ഗോപാൽ റാവുവിൻ്റെ നേതൃത്വത്തിലുള്ള 'ഇൻസ്പിരേഷൻ' ആണ് ഈ ഡിസൈൻ തയാറാക്കിയത്.  വെള്ളപ്പൊക്ക ഭീഷണിയുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള അന്വേഷണം വന്നതോടെ അദ്ദേഹവും ടീമും നേരത്തെ തയാറാക്കിയ ഈ മാതൃക വീണ്ടും ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ്.

portable-1