Saturday 10 April 2021 01:55 PM IST

വീട് പുതുക്കുന്നെങ്കിൽ ഇതുപോലെ പുതുക്കണം, ഉഗ്രന്‍ മേക്ഒാവർ! ഒന്നും പൊളിച്ചു കളഞ്ഞില്ല, കേരളീയ മാതൃകയിലുള്ള വീട് അടിമുടി മാറ്റിയിട്ടുണ്ട്

Ali Koottayi

Subeditor, Vanitha veedu

jijo 1

ഡിസൈനര്‍ ജിജോ ജോണാണ് കോട്ടയം കറുകച്ചാൽ സ്വദേശി അജിന്‍ തോമസിന് വേണ്ടി വീട് ആകർഷകമായി പുതുക്കി നൽകിയത്. 1500 ചതുരശ്രയടിയിൽ കേരളീയ മാതൃകയിലുള്ള വീട് അടിമുടി മാറ്റിയിട്ടുണ്ട്. ഒന്നും പൊളിച്ചു കളഞ്ഞിട്ടുമില്ല. ഒരു നില കൂടി മുകളിലേക്ക് പണിതാണ് സൗകര്യം കൂട്ടിയത്. ചരിഞ്ഞ മേൽക്കൂരയാണ് പുതിയ വീടിന് ഭംഗി കൂട്ടുന്നത്. ചരിഞ്ഞ മേൽക്കൂരയിൽ ഓട് പതിച്ചിട്ടുണ്ട്. ഇപ്പോൾ വീടിന്റെ വിസ്തീർണം 2750 ചതുരശ്രയടിയാണ്.

jijo 7

‘‘പഴയ വീട് വാങ്ങിയതാണ്. അതിനാൽ കൃത്യമായ പഴക്കം എത്രയാണെന്ന് അറിയില്ല. മൂന്ന് കിടപ്പുമുറിയും മറ്റു സൗകര്യങ്ങളുമുള്ള വീട് പുതുക്കാനും അതിനൊപ്പം മുകളിലേക്ക് ഒരു നില കൂടി പണിയാനും തീരുമാനിച്ചു. ‘വീട്’ മാസികയിലൂടെയാണ് ജിജോയെ കണ്ടെത്തുന്നത്. ‘മേക്ക്ഓവർ’ മൽസരത്തിൽ വിജയിയായിരുന്നു ജിജോ,’’ അജിൻ പറയുന്നു.

jijo 4

എക്സ്റ്റീരിയറിന് പുതിയ ലുക്ക് കൈവന്നത് വീട് ഇരുനില ആയതു കൊണ്ട് മാത്രമല്ല, ക്ലാഡിങ്, വുഡൻപ്ലാങ്ക്സിന്റെ പാനലിങ്, വുഡന്‍ വൈറ്റ് തീം, പുതിയ ജനലും വാതിലും തുടങ്ങി എല്ലാം കൂടി ചേർന്നതിന്റെ ആകെ തുകയാണ്. അ‍ടിത്തറയ്ക്ക് പ്രശ്നമൊന്നും ഇല്ലാതിരുന്നത് കൊണ്ടുതന്നെ രണ്ടാം നില പണിയാനുള്ള ആശങ്ക ഉണ്ടായില്ല. താഴത്തെ നിലയിലെ ഇടങ്ങൾ വിശാലമായ പുതിയ രൂപം സ്വീകരിച്ചു.

jijo 3

∙ പഴയ പോർച്ച് കിടപ്പുമുറിയാക്കി മാറ്റിയപ്പോൾ സിറ്റ്ഔട്ടിനോട് ചേർത്ത് പുതിയ പോർച്ച് നീട്ടി പണിതു. വീട് പഴയതിനേക്കാൾ വലുതായി തോന്നിക്കുന്നതും ഇതുകൊണ്ടാണ്. സിറ്റ്ഔട്ടും പുതിയ വീടിന്റെ വലുപ്പത്തിലേക്ക് മാറിയിട്ടുണ്ട്.

jijo 6

∙ മൂന്ന് കിടപ്പുമുറിയാണ് ആദ്യം ഉണ്ടായിരുന്നതെങ്കിൽ സ്റ്റഡി റൂം അടക്കം ഇപ്പോൾ അഞ്ച് കിടപ്പുമുറികൾ സ്ഥാനം പിടിച്ചിട്ടുണ്ട്. പഴയ കിടപ്പുമുറിയാണ് കിച്ചന്‍ ആക്കി മാറ്റിയത്. മോഡുലർ രീതിയിൽ ഐലൻഡ് കിച്ചൻ ക്രമീകരിച്ചു. മറ്റൊരു കിടപ്പുമുറി ലിവിങ് ഏരിയയ്ക്കും വഴിമാറി.

∙ ഫർണിച്ചർ എല്ലാം പഴയതു തന്നെ. റീമോഡൽ ചെയ്തും പോളിഷ് ചെയ്തും പുത്തനാക്കി. കൂട്ടിച്ചേർക്കുന്ന ഇടങ്ങളിൽ മാത്രം പ്ലാസ്റ്ററിങ് ചെയ്തു. വയറിങ്, പ്ലമിങ് എല്ലാം പുതുക്കി.

jijo 5

∙ മാർ‌ബിൾ ഫ്ലോറിങ് മാറ്റി വിട്രിഫൈഡ് ടൈൽ വിരിച്ചു. പ്ലൈവുഡ്Ð മൈക്ക ഫിനിഷിലാണ് അലങ്കാരങ്ങളെല്ലാം. ജിപ്സം ഫോൾസ് സീലിങ് നൽകിയും ആകർഷകമാക്കി.

ഡിസൈൻ: ജിജോ ജോൺ

മേക്കോവർ ഫാക്ടറി, മുല്ലക്കൽ

3dvillagez@gmail.com

9061622004

Tags:
  • Vanitha Veedu