Tuesday 09 February 2021 05:41 PM IST

വീട് പുതുക്കിയത് അഞ്ച് ലക്ഷത്തിന്, 40 വർഷം പഴക്കമുള്ള വീടിന്റെ അതിശയിപ്പിക്കുന്ന മേക്കോവർ, ചെലവ് കുറച്ചത് ഇങ്ങനെ

Ali Koottayi

Subeditor, Vanitha veedu

sanoop1

ചെറിയ ചെലവിൽ വീട് പുതുക്കാൻ പറ്റില്ലെന്നാണ് പൊതുവെ പറയുമെങ്കിലും മലപ്പുറം എളങ്കൂരിൽ 40 വർഷം പഴക്കമുള്ള വീട് പുതുക്കിയിട്ടുണ്ട്. അതും നല്ല കിടിലനായി. വീട് പുതുക്കി കഴിഞ്ഞപ്പോൾ പുതിയ വീട് എന്ന് പണിതു എന്നാണ് എല്ലാവർക്കും അറിയേണ്ടത്. പഴയ ഓട് വീട് പുതുക്കണം, കോൺക്രീറ്റ് വീട് വേണ്ട, വലിയ ചിലവ് ഉണ്ടാവനും പാടില്ല എന്നാൽ കാണുമ്പോൾ ഒരു പുതുമ ഉണ്ടാവുകയും വേണം. ഇതാണ് വീട്ടുകാരനായ ശ്രീജിത്, ഡിസൈനറായ സനൂപിനോടു പറയാനുണ്ടായിരുന്നത്.

sanoop4

‘‘പുനരുപയോഗ സാധ്യതയുള്ള എന്തെല്ലാം ഉണ്ട് എന്നായിരുന്നു ആദ്യം നോക്കിയത്. കൂടുകൽ പൊളിക്കേണ്ടെന്ന വീട്ടുകാരുടെ ആവശ്യം മനസ്സിലാക്കി രണ്ട് കാര്യങ്ങൾ ഊന്നൽ നൽകിയാണ് പുതുക്കി‍യത്. ഒന്നാമത്തേത് വീടിന് ബലം കൂട്ടണം, രണ്ട് എക്സ്റ്റീരിയറിലെ മാറ്റം. അധികമായി കൂട്ടിച്ചേർക്കേണ്ടെന്നും നിലവിലെ ഇടങ്ങൾ‌ വിശാലമാക്കുന്നതിലും ശ്രദ്ധിച്ചു. അഞ്ച് ലക്ഷത്തിനുള്ളിൽ മുഴുവൻ ജോലിയും തീർത്ത് താക്കോൽ കൈമാറി. വലിയ ചിലവില്ലാതെ തീർക്കാനായതു പൊളിച്ചു പണിയിലേക്ക് കടക്കാതിരുന്നതുകൊണ്ടാണ്.

sanoop3

അത്യവശ്യം ബലമുള്ള അടിത്തറയുമുണ്ട്.’’ സനൂപ് പറയുന്നു. തടിയുടെ കഴുക്കോൽ മാറ്റി ജിഐ ട്രസ്സിട്ടതാണ് പ്രധാന ചിലവ്. നിലവിലെ തടി ക്കഴുക്കോൽ അപ്പാടെ ദ്രവിച്ചിട്ടുണ്ടായിരുന്നു. ഇടയ്ക്ക് തടി വാങ്ങുകയും ഓടിറക്കി കഴുക്കോൽ മാറ്റുന്നതും പതിവായിരുന്നുവെന്ന് ശ്രീജിത്. ഭിത്തി അൽപം ഉയർത്തി, ചെരിഞ്ഞ ഒറ്റ മേൽ‌ക്കൂര മാറ്റി രണ്ടായി നൽകി.

sanoop2

എക്സ്റ്റീരിയറാണ് പ്രധാനമായും മാറ്റം വരുത്തിയാത്, സിറ്റ്ഔട്ടിനു മുന്നിൽ ഇരുഭാഗങ്ങളിൽ രണ്ട് ജാളി ഭിത്തി നൽകി, വള്ളിച്ചെടിക പടർത്താമായി ജിഐ പൈപ്പിന്റെ ഫ്രെയിം നൽകി. വീടിന്റെ ലുക്ക് മാറുന്നതിനും ഇത് സഹായിക്കുന്നു. സിറ്റ്ഔട്ട് മുൻപുണ്ടായിരുന്നത് തന്നെയാണ്. പക്ഷേ, മുൻവശത്തെ ഭിത്തിയിൽ ഒരു ഭാഗം ക്ലാഡിങ് ചെയ്തു ആകർഷകമാക്കി.

sanoop5

മുറ്റം കരിങ്കല്ല് പാകി അവയ്ക്കിടിയിൽ പുല്ല് പിടിപ്പിച്ചു. ഉയരം കൂട്ടിയ ഭിത്തിയും വെന്റിലേഷൻ വിൻഡോയും എക്സ്റ്റീരിയറിനെആകർ‌ഷകമാക്കുന്നു. ഒപ്പം വെളുത്ത നിറവും ടെറാക്കോട്ട ക്ലാഡിങ്ങും കൂടെ ചേർന്നതോടെ സംഗതി കളറായി.

∙ 850 ചതുരശ്രയടിയാണ് വീടിന്റെ വ്സ്തീർണ്ണം. പുതുക്കിയതിനു ശേഷം 50 ചതുരശ്രയടി അധികമായി ചേർന്നത്. ഭിത്തി ഒരു മീറ്റർ കൂടി മുകളിലേക്ക് ഉയർത്തി‌യത്. വീടിന്റെ ഇടുക്കം മാറുകയും അകത്തളത്തിൽ വിശാലത തോന്നിക്കാനും സഹായിക്കുന്നു. മാത്രവുമല്ല, റോഡ് നിരപ്പില നിന്ന് രണ്ട് അടി താഴ്ന്ന പ്ലോട്ടിലാണ് വീട് നിൽക്കുന്നത്. ഭിത്തി ഉയരം കൂട്ടിയതുകൊണ്ടു തന്നെ വീടിന്റെ റോഡിൽ നിന്നുള്ള കാഴ്ചയ്ക്കും സഹായകമായി.

∙ലിവിങ്ങിൽ സ്റ്റോറേജിനായി ഒരു മെസനിൽ ഫ്ലോർ കൂടി പണിതു. മെറ്റലിലിലാണ് ഇത് തീർത്തത്. ഈ ഭാഗത്തേക്ക് മെറ്റലിൽ തന്നെ സ്റ്റെയറും നൽകി,

∙ റെഡ് ഓക്സൈഡ് ആയിരുന്നു ഫ്ലോർ അത് മാറ്റി ടൈൽ ഇട്ടു.

∙പഴയ ഓട് എല്ലാം കഴുകി വിരിച്ചു. അധികമായി 150 ഓട് വാങ്ങിച്ചത് അതും പഴയത് വലിയ വിലയില്ലാതെ കിട്ടുകയും ചെയ്തു.

∙മുൻവശത്തെ വാതിലും ജനലും മാത്രമാണ് മാറ്റിയത്. തടിയിൽ തന്നെ രണ്ട് പാളി വാതിൽ സിറ്റ്ഔട്ടിൽ സ്ഥാനം പിടിച്ചു. മറ്റിടങ്ങളിലെല്ലാം പഴയത് തന്നെ നിലനിർത്തി. പോളിഷ് ചെയ്യുകയും പെയിന്റ് ചെയ്തും പുത്തനാക്കി. മുന്‍വശത്തെ ജനൽ കോൺക്രീറ്റിലും ഷട്ടർ തടിയിലും ഗ്ലാസിലും നൽകി.

∙ മൂന്നു മുറികളാണ് ഉണ്ടായിരുന്നത് ഇത് നിലനിർത്തി. ഇതിൽ രണ്ടെണ്ണം അൽപം വിശാലമാക്കി സൗകര്യം കൂട്ടി. ഭിത്തി ഉയരം കൂട്ടിയത് തന്നെ മുറികളെ വിശാലമാക്കി. അടുക്കളയിൽ വലിയ മാറ്റങ്ങൾക്കൊന്നും വരുത്തിയില്ല.

∙ഫർണിച്ചർ ഒന്നും മാറ്റാൻ മുതിർന്നില്ല, നിലവിലുള്ളത് തന്നെ പോളിഷ് ചെയ്തെടുത്തു.

‍‍ഡിസൈൻ: സനൂപ് എം. കെ

ഡോമസ് ഡിസൈൻസ്, മഞ്ചേരി

sanoopmk001@gmail.com

9048020052

Tags:
  • Vanitha Veedu