Thursday 16 July 2020 11:54 AM IST

ഇരുനിലയെന്തിനാ? ഒരു നില തന്നെ ധാരാളം; 1680 സ്ക്വയർ ഫീറ്റിൽ ആവശ്യത്തിന് സൗകര്യങ്ങളുമായി ഈ വീട്

Sunitha Nair

Sr. Subeditor, Vanitha veedu

single-storey

ചെലവു പരമാവധി കുറച്ച് ഭംഗിയുള്ള വീട് പണിയണം എന്നാണ് വീട്ടുകാരൻ കെ.എം. തങ്കച്ചൻ ജിതിനോടും സൽജനോടും  ആവശ്യപ്പെട്ടത്. അങ്ങനെയാണ് കോതമംഗലത്ത് ഏഴര സെന്റിൽ 1680 ചതുരശ്രയടിയിൽ ആധുനിക ഭംഗിയുള്ള വീട് ഉടലെടുക്കുന്നത്. കണ്ടാൽ രണ്ടു നിലയെന്നേ തോന്നൂ. സ്ഥലമുൾപ്പെടെ 50 ലക്ഷം രൂപയാണ് വീടിന് ചെലവായത്. ഇതിൽ ഫർണിച്ചർ ഉൾപ്പെട്ടിട്ടില്ല.
പ്ലാൻ: വലിയ ഹാളിനെ ലിവിങ്, ഡൈനിങ് എന്നിങ്ങനെ തിരിച്ചു. ഓപൻ കിച്ചനാണ്. വാഷിങ് മെഷീൻ വയ്ക്കാനുള്ള സൗകര്യം വരെയുൾപ്പെടുന്ന വിശാലമായ വർക് എരിയ നൽകിയിട്ടുണ്ട്.അടുക്കളയിലെ പാൻട്രി ടേബിളിൽ ഇരുന്നാൽ ടി വി കാണണമെന്ന വീട്ടുകാരുടെ ആവശ്യം മാനിച്ച് അതിനുള്ള സൗകര്യം നൽകി. ഡൈനിങ്ങിലും പാൻട്രിയിലും ഇരുന്നാൽ ടി വി കാണാം. മൂന്ന് കിടപ്പുമുറികളാണുള്ളത്.

home-2


എക്സ്റ്റീരിയർ: സിറ്റ്ഔട്ടിലും പോർച്ചിലും ഗ്രൂവിനു പകരം തേക്കിന്റെ പാനലിങ് നൽകി. എലിവേഷനെ ബാധിക്കാത്ത വിധത്തിൽ ബീം മുകളിലേക്ക് കൊടുത്തു. തൂണുകൾക്ക് ടെക്സ്ചർ വർക് ചെയ്തു. ലാൻഡ്സ്കേപ്പിൽ പേവിങ് സ്റ്റോണിനു നടുവിലുള്ള ദ്വാരത്തിൽ പുല്ലു പിടിപ്പിച്ച് ഭംഗിയേകി.
തടി: ഇന്റീരിയറിലെ പാനലിങ്ങുകൾ തേക്കു കൊണ്ടാണ്. പ്രധാന വാതിലും തേക്കു കൊണ്ടു തന്നെ. മറ്റു വാതിലുകളുടെ ഷട്ടർ പ്ലാവിലും കട്ടിള ആഞ്ഞിലിയിലുമാണ്.
ഫീച്ചർ വോൾ: ഹാളിന്റെ ഒരറ്റത്തുള്ള ഫീച്ചർ വോൾ ആണ് ഇന്റീരിയറിന്റെ പ്രധാനാകർഷണം. ചതുരശ്രയടിക്ക് 300 രൂപ വിലയുള്ള റെയിൻ ഫോറസ്റ്റ് സ്റ്റോൺ പതിപ്പിച്ചിരിക്കുകയാണ് ഇവിടെ. ഈ ചുമരിനു മുകളിലായി പർഗോളയും നൽകിയിട്ടുണ്ട്. 100 സെമീ വീതിയുള്ള ഈ ഫീച്ചർ വോളിൽ ഒരു കൗച്ച് ഇടാനുള്ള സൗകര്യവുമുണ്ട്.

home3


വാഷ് ഏരിയ : വാഷ് എരിയയും അൽപം സ്പെഷലാണ്. വാഷ് ഏരിയക്ക് താഴെ ചെടികൾ നൽകിയത് പൈപ്പുകൾ മറയ്ക്കുന്നുവെന്ന് മാത്രമല്ല ഇന്റീരിയറിന് ഭംഗി നൽകുകയും ചെയ്യുന്നു. ഇവിടെ കണ്ണാടി നൽകിയിട്ടില്ല. പകരം ഗ്ലോസി ഫിനിഷിലുള്ള മിറർ ഇമേജ് ടൈൽസ് നൽകി.
കിച്ചൻ കാബിനറ്റ്: അടുക്കളയിലെ പ്രൊഫൈൽ ഹാൻഡിലുള്ള കാബിനറ്റുകൾ മുട്ടിവുഡ് കൊണ്ടാണ്.
ഫ്ളോറിങ്: ഫ്ളോറിങ്ങിന് 4 X 2 അടി വലുപ്പമുള്ള ടൈലാണ് എല്ലായിടത്തും ഉപയോഗിച്ചത്. ഇപോക്സി ചെയ്തിട്ടുണ്ട്.

home4


ലൈറ്റിങ്: സ്പോട് ലൈറ്റുകളാണ് വീട്ടിൽ മുഴുവനും. നൂറോളം സ്പോട്ട് ലൈറ്റുകളുണ്ട്. ഫോൾസ് സീലിങ് ചെയ്തിട്ടില്ല. വാർക്കുമ്പോൾ തന്നെ ലൈറ്റിങ്ങിനുള്ള ക്രമീകരണങ്ങൾ ചെയ്തത് ചെലവു കുറച്ചു.
ലിവിങ് റൂമിലെ ചുമരിന് അലങ്കാരം സ്റ്റോൺ വെനീറാണ്.
ഫലവൃക്ഷങ്ങളും പച്ചക്കറിത്തോട്ടവും വരെ ഒരുക്കി നൽകിയിട്ടുണ്ട്. ഇന്റീരിയറിലെ വിശദാംശങ്ങൾ അടക്കം കൃത്യമായി പ്ലാനിങ് ചെയ്താണ് ചെലവു നിയന്ത്രിക്കാൻ സഹായിച്ചത്. ഒരിഞ്ചു പോലും പൊളിച്ചു പണിയേണ്ടി വന്നിട്ടില്ല.

കടപ്പാട്:
ജിതിൻ എൽദോ തങ്കൻ, സൽജൻ രാജു
ഫോൺ: 9846064024, 9847886647
Jithinthankank@gmail.com, Saljanraju06@gmail.com