Tuesday 05 November 2019 03:32 PM IST : By സ്വന്തം ലേഖകൻ

കള്ളൻ കയറില്ല, മാറാലയും പിടിക്കില്ല കൈ നിറയെ കാശും കിട്ടും; വിദേശത്തിരിക്കുമ്പോൾ വീടു തരും വരുമാനം

thanal

നല്ല കാലത്തു ഗുണം വരുമെന്ന് ഏറ്റവും നന്നായി അറിയുന്നവരാണ് പ്രവാസികൾ. അതല്ലേ, നാട്ടിൽ സ്ഥിരതാമസമില്ലെങ്കിലും ഉള്ളനേരത്തേ സ്ഥലം വാങ്ങി വീടു പണിതിടുന്നത്. നാട്ടിലെ പുതിയ വീട്ടിൽനിന്നുകൂടി കുറച്ചു സമ്പാദ്യമുണ്ടായാൽ കയ്ക്കുമോ? ഇല്ല എന്നാണ് ഉത്തരമെങ്കിൽ സ്റ്റാൻലി ജേക്കബിനെയും ഷെർളിലെയും പിൻതുടരാം.

t2

മസ്കറ്റിൽ ജോലി ചെയ്യുന്ന സ്റ്റാൻലിയും ഷെർളിയും കോലഞ്ചേരിക്കടുത്താണ് തണൽ എന്ന വീടുവച്ചത്. വർഷത്തിൽ ഒരിക്കൽ നാട്ടിൽ വരുമ്പോൾ ഒഴികെയുള്ള സമയമെല്ലാം വീട് അടഞ്ഞു കിടക്കും. ക്രമേണ വീടു നശിച്ചുതുടങ്ങി. അപ്പോഴാണ് സർവീസ് വില്ല എന്ന ആശയം വന്നത്.

പ്രകൃതിസുന്ദരമായ ഗ്രാമം, നൂറ് മീറ്റർ നടന്നാൽ പുഴ, ആരും കൊതിക്കുന്ന പ്രകൃതിഭംഗി... ‘തണൽ സർവീസ് വില്ല’ വിദേശികൾക്ക് തണൽ ‘ക്ഷ’ പിടിച്ചു. വിദേശികൾ മാത്രമല്ല, നാട്ടിൽ സ്വന്തം വീടില്ലാത്ത പ്രവാസികളും കല്യാണത്തിനും കൂദാശയ്ക്കും നാട്ടിലെത്തുന്നവരുമൊക്കെ സർവീസ് വില്ല ബുക്ക് ചെയ്യാൻ തുടങ്ങി. സാമ്പത്തികലാഭം മാത്രമല്ല വെക്കേഷനിൽ കുടുംബവുമൊത്ത് താമസിക്കാൻ എത്തുമ്പോൾ വീട് പുത്തൻപോലെ ഇരിക്കുകയും ചെയ്യും.

t3

വീട് സർവീസ് വില്ലയാക്കാൻ ചില ലൈസൻസുകളും പെർമിറ്റുകളുമെല്ലാം ആവശ്യമാണ്. ആദ്യം വീട് സർവീസ് വില്ലയായി രജിസ്റ്റർ ചെയ്യണം. പഞ്ചായത്ത്/മുനിസിപ്പാലിറ്റിയിൽനിന്നുള്ള പെർമിഷൻ, എയർപോർട്ടിൽനിന്നുള്ള എഫ്ആർആർഒ റജിസ്ട്രേഷൻ, വാട്ടർ അതോറിറ്റിയുടെ പെർമിഷൻ, പൊലിസ് ക്ലിയറൻസ് തുടങ്ങിയ എല്ലാ പെർമിഷനും വാങ്ങണം.

മാത്രമല്ല കിടപ്പുമുറികൾ ബാത്റൂം അറ്റാച്ചഡ് ആയിരിക്കണം. എസി, വാട്ടർ ഹീറ്റർ, വൈഫൈ തുടങ്ങിയ സൗകര്യങ്ങൾ വേണം. അതിഥികൾ ആവശ്യപ്പെട്ടാൽ ഭക്ഷണം നൽകണം. എല്ലാറ്റിലും പ്രധാനം നല്ലൊരു കെയർടേക്കറെ കിട്ടണം എന്നതാണ്. ഇതെല്ലാം കയ്യിലുണ്ടെങ്കിൽ വീടും ബാങ്ക് അക്കൗണ്ടും തുറന്നിടാം.

t1