Friday 16 November 2018 12:38 PM IST : By

‘വീടിന് സ്ഥലവും സൗകര്യവും പോരെന്നാണോ’; ശോഭാസിറ്റിയിലെ ഈ അപാർട്മെന്റ് ഒന്ന് കണ്ടുനോക്കൂ–ചിത്രങ്ങൾ

flat

അപാർട്മെന്റുകളിൽ പൊതുവെ കേട്ടുവരുന്ന പരാതി സ്ഥലമില്ല എന്നതാണ്. ഉള്ള സ്ഥലം കൃത്യമായി വിനിയോഗിച്ചാൽ ഇങ്ങനെയൊരു പരാതി പറയാനുള്ള അവസരം കിട്ടില്ല എന്നതാണു സത്യം.

ബാൽക്കണി സ്പേസ്: പല ഫ്ലാറ്റുകളിലും ബാൽക്കണി ഉപയോഗശൂന്യമായി കിടക്കുന്ന അവസ്ഥയാണ് കാണുന്നത്. അത് മുറിയോടു കൂട്ടിയെടുത്താൽ അത്രയും സ്ഥലം പാഴാകാതിരിക്കും. മുറിക്ക് വലുപ്പവും കൂടും. ഈ ഫ്ലാറ്റിന്റെ മാസ്റ്റർ ബെഡ്റൂമിനോടു ചേർന്നുള്ള ബാൽക്കണി ഇങ്ങനെ കൂട്ടിയെടുക്കുകയായിരുന്നു. അടുക്കളയോടു ചേർന്നു വരുന്ന ബാൽക്കണി കൂട്ടിയെടുത്താൽ ലോണ‍്‍ട്രി സ്പേസ് ആയി ഉപയോഗിക്കാം.

ഇടനാഴി നൽകാം: കഴിയുമെങ്കിൽ ഇടനാഴി വഴി മുറികളെ വേർതിരിക്കാം. ഇത് മുറികൾക്ക് അടുക്കും ചിട്ടയും സ്വകാര്യതയും നൽകും. പൊതു ഇടങ്ങളെയും സ്വകാര്യ ഇടങ്ങളെയും ഇങ്ങനെ വേർതിരിക്കാം. അതല്ലെങ്കിൽ കിടപ്പുമുറികളെ തമ്മിൽ ഇടനാഴി വഴി തിരിക്കാം. ഈ ഫ്ലാറ്റിൽ ഈ വിദ്യ പരീക്ഷിച്ചിട്ടുണ്ട്.

ജനാലകൾ കുറയ്ക്കരുത്: വെളിച്ചക്കുറവ് ചില ഫ്ലാറ്റുകളില്‍ കണ്ടു വരുന്ന പ്രശ്നമാണ്. ഭംഗിക്കോ മറ്റു സൗകര്യങ്ങൾക്കോ വേണ്ടി ജനാലകളുടെ എണ്ണം കുറയ്ക്കാതിരിക്കുക. ഫ്ലാറ്റ് പണിതു ലഭിക്കുമ്പോൾ വെളിച്ചത്തിന്റെ പോരായ്മയുണ്ടെങ്കിൽ ഒട്ടും മടിക്കാതെ വിദഗ്ധ ഉപദേശ പ്രകാരം കൃത്യമായ സ്ഥാനങ്ങളിൽ ജനാലകൾ പുതിയതായി കൊടുക്കുക. കൃത്രിമ വെളിച്ചവിതാനം മിതമായി നൽകിയില്ലെങ്കിൽ ഇന്റീരിയറിന്റെ ഊഷ്മളത നഷ്ടപ്പെടും.

നിറക്കൂട്ട് ശ്രദ്ധിക്കാം: എല്ലാ മുറികൾക്കും പൊതുവായ ഒരു നിറം തിരഞ്ഞെടുക്കാം. അത് പേസ്റ്റൽ നിറങ്ങളാവുന്നതാണ് ഉചിതം. കുട്ടികളുടെ മുറിയിൽ മാത്രം അൽപം കടുംനിറങ്ങളാവാം. മോട്ടിഫ്, ഫർണിഷിങ് എന്നിവ വഴി കുട്ടിമുറിയിൽ നിറച്ചാർത്തേകാം. അപ്പോൾ കുട്ടികൾ വളരുന്നതനുസരിച്ച് നിറം മാറ്റി പുതുമയേകാൻ പറ്റും.

വുഡൻ ഫ്ലോറിങ്: കിടപ്പുമുറികളിൽ പ്രത്യേകിച്ച് പ്രായമായവരുടെ മുറിയിൽ തടികൊണ്ടുള്ള ഫ്ലോറിങ് നൽകാം. ഇത് ആരോഗ്യത്തിനു നല്ലതാണ്. കട്ടിലിടുന്ന സ്ഥലത്ത് മാത്രം വുഡൻ ഫ്ലോറിങ് നൽകി ഹൈലൈറ്റ് ചെയ്യുകയുമാകാം.

Living Area

മറ്റിടങ്ങളുമായി ലിവിങ്ങിനെ വേർതിരിക്കാൻ വുഡൻ ഫ്ലോറിങ്ങും സീലിങ്ങിൽ പ്ലൈവുഡ് ലാമിനേഷനും നൽകി. സോഫ പണിയിച്ചതാണ്. ഗ്രേ പശ്ചാത്തലത്തിൽ അക്രിലിക്കിൽ തീർത്ത പത്തു കൽപനകൾ നൽകി സോഫയ്ക്കു പിന്നിലുള്ള ഭിത്തി മനോഹരമാക്കി. പ്ലൈവുഡ് ലാമിനേറ്റ്സ് കൊണ്ട് പ്രെയർ ഏരിയ ഒരുക്കി. അതോടു ചേർന്ന് അലങ്കാര വസ്തുക്കൾ വയ്ക്കാൻ കയർ ലെഡ്ജസ് കൊടുത്തു. പാസേജിന്റെ ചുവരിൽ ബൈസൻ ബോർഡിൽ ടെക്സ്ചർ നൽകി അതിൽ പ്ലൈവുഡ് ലാമിനേറ്റ്സ് കൊണ്ട് ചെടികൾ വയ്ക്കാൻ ലെഡ്ജസ് നൽകി.

flat

Kitchen

വീട്ടുകാരുടെ ഇഷ്ടനിറമായ ടീൽ ബ്ലൂ ആണ് കിച്ചൻ കാബിനറ്റുകൾക്ക്. മറൈൻ പ്ലൈയിൽ പിയു ഫിനിഷ് നൽകിയിരിക്കുകയാണ്. കൗണ്ടർടോപ്പിന് നാനോവൈറ്റ്. ബാക്സ്പ്ലാഷിന് 4x2 അടിയുടെ ജോയിന്റ് ഫ്രീ ടൈൽ ഉപയോഗിച്ചു. അടുക്കളയിൽ ബ്രേക്ഫാസ്റ്റ് കൗണ്ടറിനും ഇടം കണ്ടെത്തി.

f3

Dining Area

മഹാഗണിത്തടിയിൽ പണിയിച്ചെടുത്തതാണ് ഊണുമേശയും കസേരകളും. നാനോ വൈറ്റ് കൊണ്ടുള്ള ടേബിൾ ടോപ്പിൽ സ്റ്റെയിൻലെസ് സ്റ്റീൽ ബീഡിങ് നൽകി. അപാർട്മെന്റിന്റെ പൊതു തീം ആയ റസ്റ്റിക് ബ്രൗൺ നിറമാണ് മേശയ്ക്കും കസേരകൾക്കും. വീട്ടുകാരുടെ ഇഷ്ടനിറമായ നീലയുടെ സാന്നിധ്യം കസേരയിലെ അപ്ഹോൾസ്റ്ററിയിൽ കാണാം. ക്രോക്കറി ഷെൽഫിന്റെ ചുമരിൽ വോൾപേപ്പർ ഒട്ടിച്ചു. സീലിങ്ങിനും ക്രോക്കറി ഷെൽഫിനും പ്ലൈവുഡ് ലാമിനേറ്റ്സ് ആണ്.

f1

Family Living

കസ്റ്റംമെയ്ഡ് സോഫയാണ് ഫാമിലി ലിവിങ്ങിൽ. വുഡൻ ഫ്ലോറിങ് ആണ്. ടിവി വോളിന് വൈറ്റ് ബ്രിക് ടെക്സ്ചർ നൽകി. ഇവിടെ നിന്ന് ബാൽക്കണിയിലേക്കിറങ്ങാം. ടിവി യൂണിറ്റിനു താഴെ ലൈറ്റിങ് ചെയ്ത് ഭംഗി കൂട്ടി. കുഷനിലും ബ്ലൈൻഡിലും ബാൽക്കണിയിലെ കസേരകളിലും നീലയുടെ സ്പർശം കാണാം.

f2

Study Living

സീലിങ്ങിലെ പ്ലൈവുഡ് ലാമിനേഷന്‍ ചുമരിലേക്കും വ്യാപിപ്പിച്ചു. കുറച്ചിടത്ത് വെള്ള വോൾ പേപ്പർ ഒട്ടിച്ചിട്ടുണ്ട്. കൂടാതെ, നീഷ് നൽകി അലങ്കാര വസ്തുക്കളും വച്ചു. അത്യാവശ്യം കിടക്കാനുള്ള സൗകര്യത്തിന് സോഫ കം ബെഡ് നൽകി. വെളിച്ചമേകാൻ ഹാങ്ങിങ് ലൈറ്റിന്റെ ഭംഗി കൂട്ടുപിടിച്ചു.

f6

Bedrooms

പെൺമക്കളുടെ മുറിക്ക് പിങ്ക് നിറമാണ്. വോൾപേപ്പറിലും സീലിങ്ങിലും കാബിനറ്റിന്റെ മറൈൻ പ്ലൈയിലുമെല്ലാം ബേബി പിങ്കിന്റെ നിഷ്കളങ്ക സൗന്ദര്യം നിറഞ്ഞുനിൽക്കുന്നു. ഗെസ്റ്റ് ബെഡ്റൂമിന്റെ ചുമരിൽ പ്ലൈ പാനലിങ് നൽകി; നടുവിൽ ആർട്ടിസ്റ്റിനെകൊണ്ട് പെയിന്റ് ചെയ്യിച്ചു. കട്ടിലുകളും പ്ലൈവുഡ് ലാമിനേറ്റ്സ് കൊണ്ടാണ്. മാസ്റ്റർ ബെഡ്റൂം കറുപ്പും വെളുപ്പും കോംബിനേഷനിൽ ഒരുക്കി. ■

f8
f9
പ്രിൻസ് ഏബ്രഹാമും കുടുംബവും

വിവരങ്ങൾക്ക് കടപ്പാട്;
പൊന്നു ജോസ്
ഡിസൈനർ
ഡി ഡിസൈൻ
കോട്ടയം
architect@mydedesign.com