Thursday 25 June 2020 03:42 PM IST

ഇടതൂർന്ന മരങ്ങൾ, മുന്നിൽ അരുവി; വീട് വയ്ക്കുന്നെങ്കിൽ ഇവിടെ വയ്ക്കണം; ചിത്രങ്ങൾ

Ali Koottayi

Subeditor, Vanitha veedu

vacation-home-

വിദേശത്തുള്ളവർ നാട്ടിൽ അവധിക്കാല വസതി പണിയിക്കുന്നത് നിത്യ കാഴ്ചയാണ്. വർഷത്തിലെ വെക്കേഷനിൽ നാടിന്റെ സ്വസ്ഥതയിൽ ലയിക്കാൻ ആഗ്രഹിക്കുക എന്നതാണ് ലക്ഷ്യം. ഇതുപോലൊന്നാണ് പത്തനംതിട്ട വടശ്ശേരിക്കരയിലെ ജോൺ മാത്യുവിന്റെ 'ഡ്രീംസ് വില്ല'. ഡിസൈൻ ചെയ്തത് ആർക്കിടെക്ട് ആഷിഷ് ജോൺ മാത്യു.

vacation-home-1
vacation-home7

പേര് സൂചിപ്പിക്കുന്നത് പോലെ തന്നെയാണ് വീടിന്റെ സ്വഭാവവും. ഒരു ഏക്കറിൽ ഇടതൂർന്ന മരങ്ങളും കല്ലാറുമുണ്ട്. ഇതിന് നടുവിൽ വീട്. വെക്കേഷൻ ഹോമിന് ഇതിനേക്കാൾ മികച്ച സ്ഥലം ഉണ്ടാവുമോ എന്ന് സംശയമാണ്. 2800 ചതുരശ്രയടിയാണ് വീടിന്റെ ആകെ വിസ്തീർണ്ണം. ചുറ്റുപാടിന്റെ സൗന്ദര്യത്തെ വീടിനകത്ത് ഉപയോഗപ്പെടുത്താനായി ടഫൻഡ് ഗ്ലാസ് ഭിത്തികൾ കൂടുതലായി ഉപയോഗിച്ചു. ഡൈനിങ്ങിൽ നിന്ന് പാഷ്യോ യിലേക്ക് ഇറങ്ങാൻ പാകത്തിൽ ഗ്ലാസ് വാതിൽ നൽകി. വിശാലമായ മുറികളിൽ നിന്നും പുറം കാഴ്ച സാധ്യമാക്കി.

vacation-home-8
vacation-home-5

ഇരുനിലകളിലായി മൂന്ന് കിടപ്പുമുറി, സിറ്റ് ഔട്ട്, ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ് , കിച്ചൻ, എന്നിവയാണ് വീട്ടിലെ സൗകര്യങ്ങൾ. ഇഷ്ടിക കൊണ്ടാണ് ഭിത്തി. തേക്കിൽ തടിപ്പണികൾ ചെയ്തു. മനോഹരമായ സീലിങ്ങും എൽ ഇ ഡി ലൈറ്റിങ്ങും അകത്തളത്തിന്റെ ചന്തം വർദ്ധിപ്പിക്കുന്നു. മത്തായിയെയും കുടുംബത്തെയും നാട്ടിലേക്ക് വിളിക്കുന്നത് വീടോർമകൾ തന്നെയാണ്.

vacation-home4
vacation-home-3

കടപ്പാട്; ആഷിഷ് ജോൺ മാത്യു

Asquare Architects 9744648679

vacation-home-2