Saturday 04 January 2020 12:58 PM IST : By അലി കൂട്ടായി

എപ്പോഴും വെളിച്ചം വീശുന്ന, കുളിർകാറ്റു വീശുന്നൊരു വീട്; ആവശ്യമറിഞ്ഞൊരുക്കിയ വിനുവിന്റെ സ്വപ്നക്കൂട്

vinu-home

കറുകച്ചാൽ സ്വദേശി വിനുബാബു വീട് പണി നോവൽറ്റി ഡിസൈൻസിനെ ഏൽപ്പിക്കുമ്പോൾ വീടിനെകുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകൾ പങ്കുവച്ചിരുന്നു. സ്വപ്നഭവനത്തെ കുറിച്ച് വീട്ടിലെ മറ്റ് അംഗങ്ങളുടെയും അഭിപ്രായങ്ങൾ കൂടി ഏകോപിപ്പിച്ചാണ് ഡിസൈനർമാരായ ശരത്, സുധീപ്, ബോൻസി എന്നിവരോട് അവതരിപ്പിച്ചത്. എപ്പോഴും വെളിച്ചം നിറയുന്ന അന്തരീക്ഷം വീടിനകത്തു വേണമെന്നതായിരുന്നു പ്രധാന ആവശ്യം. അകത്തളത്തിലെ ക്രമീകരണങ്ങളിൽ പരമാവധി ഭിത്തി നൽകി വേർതിരിച്ചില്ല. ലിവിങ്ങ് റൂമിന്റെ ഭിത്തി ടഫന്റ് ഗ്ലാസ് കൊണ്ടു വന്നതും ഡൈനിങ് ഏരിയക്ക് അടുത്തായും ഗ്ലാസ് ഭിത്തി പരീക്ഷിച്ചതും ഇതുകൊണ്ടാണ്. ഇപ്പോൾ പകൽ മുഴുവൻ വീടിനകം വെളിച്ചം കൊണ്ട് സമ്പന്നമാണ്.

vh-4
vh-5

റോഡിനോട് ചേർന്ന് നിരപ്പായ പത്ത് സെന്റ് പ്ലോട്ടാണ്. കന്റെംപ്രറി ശൈലി മതിയെന്നത് വീട്ടുകാരുടെ ഏകാഭിപ്രായമായിരുന്നു. നിലവിലുള്ള മാതൃക പിന്തുടരുന്നതിനോടും ‍വീട്ടുകാർക്ക് താൽപര്യമില്ലായിരുന്നു. മൂന്ന് കിടപ്പുമുറി, ലിവങ്ങ് റൂം, ഫാമിലി ലിവിങ്, ഡൈനിങ്, കിച്ചൻ, സ്റ്റേർറൂം, കോമണ്‍ ബാത്റൂം എന്നിവയാണ് 2066 ചതുരശ്രയടിയുള്ള ഈ ഒറ്റ നില വീട്ടിൽ ക്രമീകരിച്ചത്.

vh-5
vh-1

അകത്തളത്തിൽ ഇടുങ്ങിയ അന്തരീക്ഷം ഉണ്ടാവരുതെന്ന് വീട്ടുകാർക്ക് നിർബന്ധമാണ് ഫാമിലി ലിവിങ്ങ്, ഡൈനിങ് ഏരിയ, കിച്ചൻ എന്നിവ ഒറ്റ യൂണിറ്റായാണ് ഒരുക്കിയതിന് പിന്നിൽ. ഒതുങ്ങിയതും ആകർഷകവുമായ ഓപൻ ഐലന്റ് കിച്ചനാണ് നൽകിയത്. മറൈൻ പ്ലൈ കാബിനറ്റുകളും നാനോവൈറ്റ് കൗണ്ടർ ടോപ്പും കിച്ചന്റെ മാറ്റ് കൂട്ടുന്നു. കുത്തി നിറച്ചുള്ള അലങ്കാരമില്ലാത്ത കസ്റ്റമെയ്ഡായ ഫർണിച്ചറാണ് നൽകിയത്. മറൈൻ പ്ലൈ, ജിപ്സം സീലിങ്ങുകൾ അകത്തളത്തിന്റെ ചന്തം വർധിപ്പിക്കുന്നു. മുറികളെ ആകർഷകമാക്കുന്നത് വ്യത്യസ്തമായ കളർ തീം പരീക്ഷിച്ചുകൊണ്ടാണ്. സിറ്റ്ഔട്ടിൽ ഗ്രാനൈറ്റും മറ്റിടങ്ങളിൽ ടൈലും നൽകിയാണ് ഫ്ലോറിന്റെ തിളക്കം കൂട്ടിയത്. ചെറിയ കുടുംബത്തിന്റെ ആവശ്യങ്ങളും ബജറ്റും അനുസരിച്ചുള്ള സ്വപ്നക്കൂട് യാഥാർഥ്യമായതിന്റെ സന്തോഷം വീട്ടുകാരുടെ മുഖത്ത്.

vh-3
vh-8

വിവരങ്ങൾക്ക് കടപ്പാട്:

ശരത് എൽ. എസ്

നോവൽറ്റി ഡിസൈൻസ്

എടത്വ

7034915586