ADVERTISEMENT

ഇന്റീരിയറിൽ എന്തൊക്കെ പുതുമകളാകാം എന്നു ചിന്തിച്ച് തല പുകയ്ക്കുന്നവരാണധികവും. മറ്റൊരിടത്തു കാണാത്ത ഇന്റീരിയർ സ്വന്തമാക്കണമെന്നാണ് മോഹം. അതിനായി ഭൂലോകത്തിന്റെ ഏതറ്റത്തു നിന്നും ട്രെൻഡുകൾ തപ്പിപിടിച്ചു കൊണ്ടു വരും. അതിന്റെ ഭാഗമായാണ് ബൊഹീമിയൻ, സ്കാൻഡിനേവിയൻ, വാബിÐസാബി എന്നിങ്ങനെ പല ശൈലികൾ കേരളീയ അകത്തളങ്ങളെ സമ്പുഷ്ടമാക്കാൻ പറന്നിറങ്ങിയത്.

boho1

പത്തൊമ്പതാം നൂറ്റാണ്ടിൽ പാരിസിലെ കലാകാരന്മാർക്കും നാടോടികൾക്കുമിടയിൽ ഉത്ഭവിച്ച വൈവിധ്യപൂർണമായ ശൈലിയാണ് ബൊഹീമിയൻ. ലെയേർഡ് ടെക്സ്റ്റൈൽ ആണ് ഈ ശൈലിയുടെ ഹൃദയമിടിപ്പ്. അതായത് റഗ്ഗുകൾ അടുക്കി വയ്ക്കുക, ത്രോകൾ ഡ്രേപ് ചെയ്യുക, തലയിണകളും എംബ്രോയ്ഡറി ചെയ്ത കുഷനുകളും അടുക്കി വയ്ക്കുക എന്നിവയാണ് ലെയേർഡ് ടെക്സറ്റൈലിൽ ഉൾപ്പെടുന്നത്. ററ്റാൻ, വിക്കർ, മുള, പുനരുപയോഗിച്ച തടി എന്നിവ കൂടുതലായി ഉപയോഗിക്കുന്നു. ബോഹോ ഇടങ്ങളിൽ ചെടികൾ ‘രക്തവും ജീവനും’ ആണ്. ലോകമെമ്പാടും ആരാധകരുള്ള ശൈലിയാണിത്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT