ആഗ്രഹങ്ങൾക്ക് പ്രായപരിധിയില്ലെന്നതിന് തെളിവാണ് എറണാകുളംകാരി റെനി തോമസ്. രണ്ടു പെൺമക്കളുടെയും വിവാഹശേഷമാണ് റെനിക്ക് തന്റെ ഇഷ്ടങ്ങളായ ക്ലോത്തിങ്‌, പാചകം എന്നിവയിലേതിലെങ്കിലും ഒരു സംരംഭം തുടങ്ങണമെന്ന ആഗ്രഹം ഉടലെടുക്കുന്നത്. യുഎഇയിൽ ബാങ്കറായി ജോലി നോക്കിയിരുന്ന റെനി 2011ലാണ് നാട്ടില്‍

ആഗ്രഹങ്ങൾക്ക് പ്രായപരിധിയില്ലെന്നതിന് തെളിവാണ് എറണാകുളംകാരി റെനി തോമസ്. രണ്ടു പെൺമക്കളുടെയും വിവാഹശേഷമാണ് റെനിക്ക് തന്റെ ഇഷ്ടങ്ങളായ ക്ലോത്തിങ്‌, പാചകം എന്നിവയിലേതിലെങ്കിലും ഒരു സംരംഭം തുടങ്ങണമെന്ന ആഗ്രഹം ഉടലെടുക്കുന്നത്. യുഎഇയിൽ ബാങ്കറായി ജോലി നോക്കിയിരുന്ന റെനി 2011ലാണ് നാട്ടില്‍ സ്ഥിരതാമസത്തിനെത്തുന്നത്.

സൽവാർ മെറ്റീരിയൽ ‘റീ സെല്ലിങ്’ ചെയ്താണ് റെനിയുടെ ബിസിനസ് യാത്ര ആരംഭിക്കുന്നത്. കോവിഡിനു മുൻപായിരുന്നു അത്. എന്നാൽ സ്വന്തം ക്രിയാത്മകത നൽകുന്ന സംതൃപ്തി അതിനുണ്ടായിരുന്നില്ല. അങ്ങനെയാണ് 2025 നവംബറിൽ സ്വന്തമായി ഡിസൈൻ ചെയ്യുന്ന ഹോം ലിനൻ ബിസിനസ് ആരംഭിക്കുന്നത്.

ADVERTISEMENT

വീട് അലങ്കരിക്കുന്നത് ഇഷ്ടമായതിനാലാണ് അതുമായി ബന്ധപ്പെട്ട സംരംഭം തുടങ്ങിയത്. ‘സിംപിൾ & ക്ലാസ്സി’ എന്നതാണ് ഡിസൈനിലെ പോളിസി. സ്വന്തം വീട്ടിലേക്ക് എന്തു തിരഞ്ഞെടുക്കുമോ അതേ ശ്രദ്ധയോടും ഇഷ്ടത്തോടെയുമാണ് റെനി ഉൽപന്നങ്ങൾ ഡിസൈൻ ചെയ്യുന്നത്.

ഹോം ലിനനൊപ്പം ഹോം ഡെക്കറുമുണ്ട്. തേക്കിൻ തടിയിൽ സെർവിങ് ട്രേ, വോൾഡെക്കർ എന്നിവ ഡിസൈൻ ചെയ്തു നൽകുന്നു. ഇവയെല്ലാം ഡിസൈൻ നൽകി ചെയ്യിപ്പിച്ചെടുക്കുകയാണ്. ഒരുപാട് ഉൽപന്നങ്ങൾ എന്നതല്ല, ഉള്ളത് മികച്ചതായിരിക്കണമെന്ന നിലപാടാണ് റെനിക്ക്. കസ്റ്റമേഴ്സിൽ നിന്നു കിട്ടുന്ന നല്ല അഭിപ്രായങ്ങളും അവർ വീണ്ടും വാങ്ങുന്നതുമാണ് സന്തോഷവും പ്രചോദനവുമെന്ന് റെനി പറയുന്നു.

ADVERTISEMENT

ഓൺലൈൻ വഴിയാണ് വിൽപന. ആവശ്യമുള്ള നിറത്തിലും അളവിലുമെല്ലാം ഉൽപന്നങ്ങൾ ചെയ്തു നൽകും. കർട്ടന്റെ അളവു നൽകിയാൽ അതിനനുസരിച്ച് തയ്ച്ചു നൽകും. the_homemakerby_renee എന്ന ഇൻസ്റ്റഗ്രാം ഹാൻഡിൽ വഴി ഓർഡർ ചെയ്യാം. 3000 രൂപയ്ക്കുള്ളിലാണ് ബെഡ് ഷീറ്റിന്റെ വില. മാറ്റ്, റണ്ണർ, വോൾ ഡെക്കർ, സെർവിങ് ട്രേ എന്നിവ 2,000 രൂപയ്ക്കുള്ളിൽ ലഭിക്കും. ഭർത്താവ് തോമസും മക്കൾ മെറിയവും അന്നയും പൂർണ പിന്തുണയുമായി ഒപ്പമുണ്ട്.

ADVERTISEMENT