Thursday 28 May 2020 05:55 PM IST

അതിശയിപ്പിക്കുന്ന അകത്തള അലങ്കാരങ്ങള്‍, കാണുന്നവര്‍ അധികവും പറയുന്നു 'ഇതുപോലൊരു വീട് മതി'

Ali Koottayi

Subeditor, Vanitha veedu

clt-home

കോഴിക്കോട്  ചത്തമംഗലത്തെ അനീഷിന്റെയും റോഷ്‌നയുടെയും വീട് കാണുന്നവര്‍ക്കെല്ലാം ഇത് പോലൊരു വീട് മതി എന്ന അഭിപ്രായമാണ്. ഡിസൈന്‍ ചെയ്തത് സജീന്ദ്രന്‍ കൊമ്മേരി. ബോക്‌സ് ആകൃതിയിലാണ് എലിവേഷന്‍. തൂവെള്ള നിറമാണ് പുറം ഭിത്തിക്ക്. വെട്ടുകല്ല്, നാചുറല്‍ സ്‌റ്റോണ്‍ എന്നിവ കൊണ്ടുള്ള ക്ലാഡിങ്ങ് ആണ് പുറം ഭിത്തിയിലെ ആകര്‍ഷണം. അത്യാവിശ്യം മുറ്റം നല്‍കിയാണ് വീടിന് ഇടം കണ്ടെത്തിയത്. നാച്വറല്‍ സ്‌റ്റോണും പുല്ല് പിടിപ്പിച്ചുമാണ് മുറ്റം ഭംഗിയാക്കിയത്.

clt-1
clt-3

എക്സ്റ്റീരിയറിനെ വെല്ലുന്ന ഇന്റീരിയറാണ് ആരെയും ആകര്‍ഷിക്കുന്നത്. ഓപന്‍ പ്ലാനില്‍ ക്രമികരിച്ച അകത്തളം വിശാലമാണ്. ഡബിള്‍ ഹൈറ്റ് ലിവിങ്ങും കോര്‍ട് യാര്‍ഡുമാണ് അകത്തളത്തിലെ പ്രധാനികള്‍. 3000 ചതുരശ്രയടിയുള്ള വീട്ടില്‍ സിറ്റ് ഔട്ട്, ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കോര്‍ട് യാര്‍ഡ്, കിച്ചന്‍, വര്‍ക്ക് ഏരിയ, അപ്പര്‍ ലിവിങ്, ബാല്‍ക്കണി, അഞ്ച് കിടപ്പുമുറികള്‍ എന്നിവയാണ് ഇരുനിലകളിലായി ക്രമീകരിച്ചിരിക്കുന്നത്. വിട്രിഫൈഡ് ടൈലാണ് ഫ്‌ലോറില്‍, ഫോര്‍മല്‍ ലിവിങ്, ഡൈനിങ്, കോര്‍ട് യാര്‍ഡ് എന്നിവിടങ്ങളില്‍ വുഡന്‍ ടൈലും വിരിച്ചു. വാതിലും ജനലും തേക്കിലാണ്. ഇന്റീരിയര്‍ തീം അനുസരിച്ച് ഫര്‍ണിച്ചര്‍ പണിയിച്ചെടുത്തു. സ്‌റ്റെയറിന് താഴെയാണ്. ലിവിങും, കോര്‍ട് യാര്‍ഡും. മുകളിലെ നിലയിലെ ഹാളില്‍ നിന്നും ബാല്‍ക്കണിയിലേക്കും ഓപന്‍ ടെറസ്സിലേക്കും ഇറങ്ങാം. ഓപന്‍ കിച്ചനാണ് ക്രമീകരിച്ചത്. മള്‍ട്ടിവുഡിലാണ് കാബിനുകള്‍. വര്‍ക്ക് ഏരിയയും ക്രമീകരിച്ചു. വിശാലതയ്ക്ക് പ്രാധാന്യം നല്‍കി ഒരുക്കിയ അഞ്ച് കിടപ്പുമുറി വീട് അതിഥികളുടെ മനസ്സ് കീഴടക്കും.

clt-4

കടപ്പാട്: സജീന്ദ്രൻ കൊമ്മേരി ബ്ലു പേൾ ഡിസൈൻസ്, കോഴിക്കോട് 9388338833