Wednesday 19 June 2019 02:17 PM IST : By സ്വന്തം ലേഖകൻ

‘ഒന്നു തൊടാനുള്ളിൽ തീരാമോഹം!’ കൊതിയാകും ഈ ബാൽക്കണിയിലൊന്നിരിക്കാൻ

balcony

കൊതിയാകും ഈ ബാൽക്കണിയിലൊന്നിരിക്കാൻ. കയ്യെത്തും ദൂരത്ത് നീലാകാശം, താഴെ കായൽ സൗന്ദര്യം.. കൊച്ചിയുടെ തിരക്കിനു നടുവിലാണെങ്കിലും പ്രകൃതിയുടെ കുളിർമയാണ് മറൈൻ ഡ്രൈവിലുള്ള ടാറ്റ ത്രിത്വം എന്ന ഫ്ലാറ്റിന്റെ മുഖമുദ്ര. അഡ്വ. ജോർജ് പൂന്തോട്ടത്തിനുവേണ്ടി ആർക്കിടെക്ട് ജോസ് മാത്യു ഇന്റീരിയർ ചെയ്ത ഫ്ലാറ്റിന്റെ എവിടെനിന്നാലും നിന്ന് കായലിലേക്ക് നോട്ടമെത്തും. സ്വീകരണമുറിയിൽനിന്നും പ്രധാന കിടപ്പുമുറിയിൽനിന്നും ബാൽക്കണിയിലേക്ക് ഇറങ്ങാം, കായൽകാറ്റേറ്റിരിക്കാം.

ഒരു വീടിന്റെ അനുഭവം നൽകുന്ന അകത്തളം വേണമെന്നായിരുന്നു അഡ്വ. ജോർജ് പൂന്തോട്ടത്തിന്റെ ആഗ്രഹം. ഫ്ലാറ്റിന്റെ മറ്റൊരാകർഷണം ഗെസ്റ്റ് ബെഡ്റൂമാണ്. പല ഉപയോഗങ്ങൾ മനസ്സിൽ വച്ചാണ് ഗെസ്റ്റ് ബെഡ്റൂം ഒരുക്കിയിരിക്കുന്നത്. ഉപയോഗശേഷം ഭിത്തിയിലേക്ക് മടക്കിവയ്ക്കാവുന്ന രീതിയിലാണ് കട്ടിൽ. കട്ടിൽ മടക്കിക്കഴിഞ്ഞാൽ പിന്നെയത് സ്റ്റഡിറൂമാണ്. തേക്കിന്റെയും വെള്ളയുടെയും കോംബിനേഷൻ അകത്തളത്തെ ആകർഷകമാക്കുകയും ചെയ്യുന്നു.

വിവരങ്ങൾക്ക് കടപ്പാട്;

ജോസ് മാത്യു, ആർക്കിടെക്ട്– 97472 11835