Friday 14 September 2018 04:58 PM IST : By സ്വന്തം ലേഖകൻ

കിടക്കവിരിയും കർട്ടനും ഒരേ നിറത്തിലും ഡിസൈനിലും; ബെഡ്റൂമിലെ താരങ്ങൾ ഇവരാണ്!

curtain001 സിമി ബാബു, ഹോം സ്റ്റൈലിസ്റ്റ്

കർട്ടനും കിടക്കവിരിയും ഒരേ നിറത്തിലോ ഡിസൈനിലോ വരുന്നതാണ് ട്രെൻഡ്. ഇതാ, ബെഡ്ഷീറ്റ്, കർട്ടൻ ഡിസൈനുകൾ...

പ്രത്യേകം ചെയ്യിച്ചെടുക്കുന്ന കസ്റ്റംമെയ്ഡ് കിടക്കവിരികളുടെ കാലമാണിത്. കാരണം, ബെഡ്ഷീറ്റ്, കർട്ടൻ, സോഫ എന്നിവയെല്ലാം നിറമോ ഡിസൈനോ വഴി കോർത്തിണക്കുന്ന ട്രെൻഡ് ഇപ്പോഴും അനിഷേധ്യമായി തുടരുകയാണെന്നതു തന്നെ. ആപ്ലിക്, എംബ്രോയ്ഡറി, കട്ട്‌വർക് തുടങ്ങി കിടക്കവിരികളെ മനോഹരമാക്കാൻ വഴികളേറെ. അങ്ങനെ ഇഷ്ടമുള്ള ഏതു ഡിസൈനും കിടക്കവിരിയിൽ സ്വന്തമാക്കാം. കുട്ടിക്കിടക്കകളിലേക്ക് കാർട്ടൂൺ കഥാപാത്രങ്ങളും റെഡിയാണ്. മറ്റൊരിടത്തും കാണാത്ത ബെഡ്ഷീറ്റ് സ്വന്തമാക്കാമെന്ന അധിക സന്തോഷവും ഇതുവഴി കിട്ടുന്നു.

curtain002

1. ആപ്ലിക് വർക് ചെയ്ത ബെഡ്ഷീറ്റ്  ` 2,700
2. കുട്ടിമുറിയിലേക്ക് കാർട്ടൂൺ ഡിൈസൻ `2,500
3. ക്രോഷ്യേ വർക്കും കലംകാരി ഡിസൈനും ചേർന്ന
ബെഡ്സ്പ്രെഡ് `3,750
4. ആപ്ലിക് വർക് ചെയ്ത കിടക്കവിരി  ` 2,500
5. കൽക്കട്ടാ വർക്കിൽ കട്ട് വർക്ക് ചെയ്ത ഷീറ്റ് `1,450

curtain003

1. കോട്ടൻ – സാറ്റിൻ മിക്സ്, മീറ്ററിന് `245
2. കോട്ടൻ – സാറ്റിൻ മിക്സ്, മീറ്ററിന് `245
3. പോളിയെസ്റ്റർ മിക്സ് ലിനൻ, മീറ്ററിന് `274
4. കോട്ടൻ – സാറ്റിൻ മിക്സ്, മീറ്ററിന് `320
5. കോട്ടൻ, സാറ്റിൻ,പോളിയെസ്റ്റർ മിക്സ്, മീറ്ററിന്  `550
6. നെറ്റ്, മീറ്ററിന് `190
7. ലൈനിങ് വച്ച നെറ്റ്, മീറ്ററിന് `255

curtain004

കർട്ടനിലെ താരങ്ങൾ

സാറ്റിൻ–കോട്ടൻ മിക്സ് കർട്ടൻ മെറ്റീരിയലാണ് ഇപ്പോൾ വിപണി വാഴുന്നത്. ലിനനും ആരാധകർ ഏറെയുണ്ട്. എന്നാൽ ലിനൻ ചുരുങ്ങുമെന്നതിനാൽ പോളിയെസ്റ്റർ മിക്സ് ചെയ്ത ലിനൻ  ഉപയോഗിക്കണം. നെറ്റ് മെറ്റീരിയലിനും പ്രിയമേറെയാണ്. കർട്ടനു മാത്രമല്ല, ഫാബ്രിക് ബ്ലൈൻഡ് ചെയ്യുമ്പോഴും ഈ മെറ്റീരിയലുകളെ ആശ്രയിക്കാം.  മീറ്ററിന് 70 രൂപ മുതൽ കർട്ടൻ മെറ്റീരിയൽ ലഭ്യമാണ്.

കടപ്പാട്: പയനിയർ ഹോം ഡെക്കർ, എസ്ബി കോളജിനു സമീപം, ചങ്ങനാശേരി. pioneerhomedecor@gmail.com

curtain005