Monday 29 October 2018 12:01 PM IST : By സ്വന്തം ലേഖകൻ

ബ്ലൂ പോട്ടറി വീടിന് നൽകും നീലച്ചന്തം; ഇന്റീരിയറിൽ പുതുതരംഗം തീർക്കും ബ്ലൂ ആൻഡ് വൈറ്റ് മാജിക്

bp

വീടിന്റെ സൗന്ദര്യം അതിന്റെ പൂർണതയിൽ എത്തുന്നത് വ്യക്തമായ പ്ലാനിങ്ങിലൂടെ മാത്രമല്ല. അതിനു യോജിച്ച ഇന്റീരിയറും നിറങ്ങളും കൂടി ചേരുമ്പോഴാണ്. ഇപ്പോൾ ഏറ്റവും അധികം ചർച്ച ചെയ്യപ്പെടുന്നതും അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകുന്നതും വീടിന് ഏതു നിറം നൽകണം എന്നതിനെക്കുറിച്ചുമാണ്. കാരണം ഒാരോ വ്യക്തിക്കും നിറങ്ങളോടുള്ള കാഴ്ചപ്പാട് വ്യത്യസ്തമാണ് എന്നതുതന്നെ.

ലോകത്തിൽ ഏറ്റവും ജനപ്രിയമാർന്ന കോംബിനേഷനുകളിൽ ഒന്നായ ബ്ലൂ ആൻഡ് വൈറ്റ് പരിഗണിക്കാവുന്നതാണ്. കാരണം, ശാന്തതയെ സൂചിപ്പിക്കുന്ന നിറമായ നീലയിൽ സമാധാനത്തിന്റെ നിറമായ വെള്ള കൂടി ചേരുമ്പോൾ മനോഹരമായ കാഴ്ചകൾ തന്നെയാണ് ഇന്റീരിയറിൽ പ്രതിഫലിക്കപ്പെടുന്നത്. ഇൗ രണ്ട് നിറങ്ങളുടെയും കൃത്യമായ സംയോജനം ക്ലാസിക്, കന്റെംപ്രറി എന്നീ വ്യത്യാസമില്ലാതെ ഏതൊരു ഇന്റീരിയർ ശൈലിക്കും പരീക്ഷിക്കാവുന്നതാണ്.

bp-1

ബ്ലൂ ആൻഡ് വൈറ്റ് കോംബിനേഷന്റെ ജനപ്രിയത രണ്ടാം നൂറ്റാണ്ടിൽ ചൈനയിൽ ആരംഭിച്ചതാണ്. കൊബാൾട്ട് ഒാക്സൈഡിൽനിന്നു വേർതിരിച്ചെടുക്കുന്ന നീലനിറം വെള്ളനിറത്തിലുള്ള ക്ലേയിൽ ഡിസൈൻ ചെയ്ത ചൈനീസ് ബ്ലൂ പോട്ടറി ലോകപ്രസിദ്ധമാണല്ലോ.

bp-3

ഏറ്റവും പഴക്കം ചെന്ന പോർസലീയൻ ബ്ലൂ പോട്ടറി വീട്ടിൽ അലങ്കാരമായി വയ്ക്കുന്നത് ആഢ്യത്വത്തിന്റെ ഭാഗമായാണ് യൂറോപ്യൻ രാജ്യങ്ങളിൽ കാണപ്പെടുന്നത്. ലോകത്തിലെ ഒട്ടുമിക്ക രാജ്യങ്ങളിലും ബ്ലൂ ആൻഡ് വൈറ്റ് നിറങ്ങൾക്ക് ശക്തമായ സാന്നിധ്യം ഉണ്ട്.

bp-4

തുർക്കിയിലെ ബ്ലൂ മോസ്ക്, ഗ്രീസിലെ സന്റോരിനി െഎല ൻഡ്, ഇന്ത്യയിലാവട്ടെ ഒരു നഗരം തന്നെ അറിയപ്പെടുന്നത് നീല നിറത്തിന്റെ പേരിലാണ്. ജോധ്പൂരിലെ ബ്ലൂ സിറ്റിയാണ് വീടുകൾക്ക് മൊത്തമായി നീലനിറം നൽകിയത്. കടുത്ത ചൂടിൽനിന്നും രക്ഷനേടാനാണ് എന്നും ഭഗവാൻ ശിവന്റെ നിറമായതുകൊണ്ടാണെന്നും കാരണമായി പറയപ്പെടുന്നു. രാജസ്ഥാനി ബ്ലൂപോട്ടറിയും പ്രസിദ്ധമാണ്. ആഫ്രിക്കയിലെ മൊറോക്കൻ ബ്ലൂസിറ്റിയും നീലനിറം ആഘോഷമാക്കിയ നഗരമാണ്.

കൂടാതെ, ജനപ്രിയ സോഷ്യൽ മീഡിയ ഫേസ്ബുക്കിന്റെ തീം കളറും ബ്ലൂ ആൻഡ് വൈറ്റ് ആണ്. ഇതിനെക്കുറിച്ച് സിഇഒ മാർക് സുക്കർബർഗ് പറഞ്ഞതിങ്ങനെയാണ്:

Blue is the richest colour for me - I can see all of blue. ■

bp-2

വിവരങ്ങൾക്ക് കടപ്പാട്;

നാസിയ ഹാനി

ആർക്കിടെക്ട്

ഏരിയ, കോഴിക്കോട്

email: naziahani@gmail.com