Thursday 26 September 2019 12:50 PM IST : By അലി കൂട്ടായി

പുസ്തകത്തെ സ്നേഹിക്കുന്നവർ ബുക്ക് ഷെൽഫ് സ്വീകരണ മുറിയിൽ വയ്ക്കില്ല! കാരണമിതാണ്

bs

യഥാർഥ പുസ്തകപ്രേമികൾ പുസ്തകഷെൽഫ് സ്വീകരണമുറിയിൽ സ്ഥാപിക്കില്ല. വീട്ടിൽ വരുന്നവരെല്ലാം നല്ല പുസ്തകങ്ങൾ എടുത്തുകൊണ്ടുപോകുമെന്നതുതന്നെ കാരണം. പണവും പുസ്തകവും കടംകൊടുത്താൽ തിരിച്ചുകിട്ടാൻ പ്രയാസമാണ് എന്ന് എല്ലാവർക്കുമറിയാം. എന്നാൽ വീട് അലങ്കരിക്കാനോ ഞാനൊരു തികഞ്ഞ വായനക്കാരനാണെന്നു കാണിക്കാനോ ആണ് പുസ്തക ഷെൽഫ് ഒരുക്കുന്നെങ്കിൽ അത് സ്വീകരണമുറിയിൽ തന്നെയാകണം. എങ്കിലല്ലേ നാലാള് കാണൂ... 

bs-7

പുസ്തകത്തെ ശരിക്ക് സ്നേഹിക്കുന്നവരാണെങ്കിൽ പുസ്തകഷെൽഫിന് ചില ഗുണങ്ങളെല്ലാം വേണമെന്ന് ഡിസൈനറോട് ആവശ്യപ്പെടും. ഏത് ഉദ്ദേശ്യത്തോടെ ബുക്ക് ഷെൽഫ് പണിതാലും അതിന്റെ പരിപാലനം എളുപ്പമൊന്നുമല്ല എന്നതുതന്നെ കാരണം.

bs-12

ബുക്ക് ഷെൽഫിന് പൊടിയും ഈർപ്പവും ഏറ്റവും കുറഞ്ഞ സ്ഥലം തിരഞ്ഞെടുക്കണം. ഇരുന്ന് വായിക്കാനുള്ള സൗകര്യം കൂടി ബുക്ക്ഷെൽഫിനടുത്ത് ഉണ്ടായിരിക്കണം. സൂര്യപ്രകാശം നന്നായി കിട്ടുന്ന സ്ഥലത്താകണം ബുക്ക്ഷെൽഫ്. ലളിതമായി, പുസ്തകങ്ങൾ‌ വൃത്തിയായി സൂക്ഷിയ്ക്കാൻ ഭിത്തിയിലോ ഭിത്തിയോടു ചേർന്നോ ഷെൽഫ് ഒരുക്കാം. ഷെൽഫിൽ പുസ്തകങ്ങൾക്കിടയിൽ കുറച്ച് അലങ്കാര വസ്തുക്കളും വയ്ക്കാം. കുട്ടികളുടെ മുറിയിലെ ബുക്ക്ഷെൽഫ് പഠിക്കാനിരിക്കുന്ന മേശയ്ക്ക് അരികിൽ തന്നെ ക്രമീകരിക്കുന്നതാണ് ഉത്തമം.

bs-3
bs-1

ടിവിയിൽനിന്ന് നിശ്ചിത അകലം പാലിച്ചുവേണം ലൈബ്രറി ക്രമീകരിക്കാൻ. ടിവിയുടെയോ കംപ്യൂട്ടറിന്റെയോ പ്രലോഭനത്തിൽ പെട്ട് വായന കുറയുന്ന ഇക്കാലത്ത് ഇത് പ്രത്യേകം ശ്രദ്ധിക്കണം. ലൈബ്രറി മുറികൾ‌ പുതിയ കാലത്ത് ലൈബ്രറി ഏരിയകളായി മാറിയിട്ടുണ്ട്. യോഗ സ്പേസ്, പ്രാർതഥന ഇടം തുടങ്ങിയവയെല്ലാം ഇതിനോടു ചേർന്നു വരുന്നതാണ്.

bs-2
bs-4

ഗ്ലാസ് ഷട്ടറുകൾ ബുക്ക്ഷെൽഫിൽ പൊടി കയറാതെ സംരക്ഷിക്കുമെങ്കിലും നല്ലൊരു പുസ്തകപ്രേമിയുടെ ഷെൽഫ് തുറന്നിരിക്കണമെന്ന് പറയാറുണ്ട്. എളുപ്പത്തിൽ പുസ്തകമെടുക്കാനും വായിക്കാനുമുള്ള സൗകര്യത്തിനാണിത്.

bs-10
Tags:
  • Architecture