Thursday 10 January 2019 05:06 PM IST : By സ്വന്തം ലേഖകൻ

തടിയുടെ പ്രൗഢി, ത്രീഡിയുടെ ഭംഗി; വെള്ളിച്ചില്ലു വിതറും ഈ സീലിങ്ങുകൾ; ചിത്രങ്ങൾ കാണാം

ceiling

വീടുകളുടെ ഇന്റീരിയർ ഡിസൈനിങ്ങിൽ സീലിങ്ങിന് പ്രധാന സ്ഥാനമാണുള്ളത്. അതിഥികളെ അതിശയിപ്പിക്കുന്നത് പലപ്പോഴും സീലിങ്ങുകളിലെ മനോഹാരിതയാണ്. ഡിസൈനർമാർ തങ്ങളുടെ ക്രിയേറ്റിവിറ്റി കൂടുതലായി പ്രയോഗിക്കുന്നതും സീലിങ് ഡിസൈനിൽ തന്നെ.

ജിപ്സം ബോർഡുകളുടെ കടന്നുവരവാണ് കൂടുതൽ സീലിങ് പരീക്ഷണങ്ങൾക്ക് തുടക്കമിട്ടത്. ഡിസൈനർമാരുടെ മനസ്സിലെ ആശയങ്ങൾക്കനുസരിച്ച് രൂപം മാറാനുള്ള ജിപ്സത്തിന്റെ കഴിവു തന്നെയാണ് ഇതിന് കാരണം. എൽഇഡി, കേവ്, സ്ട്രിപ് ലൈറ്റുകളും കൂട്ടിനെത്തിയതോടെ സംഗതി ജോറായി. വീടുകളിലെ ഇടങ്ങള്‍ക്കും വീട്ടുകാരുടെ മനോനിലയ്ക്കും അനുസരിച്ചുമാണ് സീലിങ് ഡിസൈൻ ചെയ്യുന്നത്. ഫ്ലോറിന് ഇണങ്ങുന്ന മോഡലുകളാണ് പുതിയ ട്രെന്‍ഡ്. ഏതാനും ഫോൾസ് സീലിങ് ഡിസൈനുകൾ പരിചയപ്പെടാം.

തടിയിലെ അതിശയക്കാഴ്ച

തടിക്കഷണങ്ങൾ നിരത്തിവച്ചിരിക്കുന്നതു കണ്ടിട്ട് അതിശയം തോന്നുന്നുണ്ടോ? വെറുതെ നിരത്തിവച്ചതല്ല, ജിഐ പൈപ്പിൽ തീർത്ത ഫ്രെയിമിലാണ് തടി പാനലിങ് ചെയ്തിരിക്കുന്നത്. പഴയ തടിക്കഷണങ്ങൾ കെമിക്കൽ ട്രീറ്റ് ചെയ്താണ് ഉപയോഗിച്ചത്.

സിറ്റ്ഔട്ടും പോർച്ചും അടങ്ങുന്ന ഭാഗത്താണ് ഈ വുഡൻ സീലിങ് ചെയ്തിരിക്കുന്നത്. മുകളിൽ ഗ്ലാസ് റൂഫ് നൽകിയതുകൊണ്ടു തന്നെ മഴയിൽ നിന്നും വെയിലിൽ നിന്നും തടി സുരക്ഷിതവുമാണ്. അകത്തേക്ക് വെളിച്ചമെത്താനും ഗ്ലാസ് റൂഫ് സഹായിക്കുന്നു.

ഡിസൈൻ: സി. എം. രാഗേഷ്

കൺസേൺ ആർക്കിടെക്ചറൽ കൺസൽറ്റന്റ്സ്

ഇലവക്കണ്ടിപറമ്പ്, കോഴിക്കോട്.

വൈകി വന്ന ഭംഗി

വീട് പണിതതിനു ശേഷം ഡൈനിങ് എരിയക്ക് മാറ്റം വേണമെന്ന ചിന്തയിൽ നിന്നാണ് ഈ സീലിങ്ങിന്റെ പിറവി. ബീം നൽകിയാണ് ഡബിൾ ഹൈറ്റ്് ഡൈനിങ്ങിനെ വേർതിരിച്ചത്. ഡൈനിങ് ‍ടേബിളിന് മുകളിലായി ബീം മാത്രം നിർത്തിയത് മുകളിലേക്കുള്ള കാഴ്‌ചയും ആവശ്യത്തിന് വെളിച്ചവും നൽകുന്നു. പ്ലൈവുഡിൽ വെനീർ ഒട്ടിച്ച് എൽഇ‍ഡി ലൈറ്റും നൽകി. ബീമിൽ തന്നെ ഹാങ്ങിങ് ലൈറ്റും ഫാനും ന ൽകിയത് കാഴ്ചയ്ക്ക് കൗതുകം നിറയ്ക്കുന്നുണ്ട്.

c1-

ഡിസൈൻ: എ. എം. റാഊഫ്

ആർക്കിട്ടൈസർ സ്റ്റുഡിയോ

മഞ്ചേരി, മലപ്പുറം.

teamarchitizerstudio@gmail.com

ത്രീഡി ഇഫക്ട് ഡൈനിങ്

ഡൈനിങ് ടേബിളിന് മുകളിൽ പ്രതിഫലിക്കുന്ന സീലിങ് ത്രീഡി കാഴ്ച അൽഭുതം തന്നെയല്ലെ? ജിപ്സത്തിൽ തീർത്ത സീലിങ്ങിൽ അമീബ പാറ്റേൺ കട്ട് ചെയ്തെടുത്തു. ഇവയ്ക്കുള്ളിൽ വൈറ്റ് ലൈറ്റ് ക്രമീകരിച്ചാണ് ഇത് സാധ്യമാക്കിയത്. എൽഇഡി സ്ട്രിപ് ലൈറ്റും വൈറ്റ് പെയിന്റും ‍ഡൈനിങ് ഏരിയക്ക് നല്ല തെളിച്ചം നൽകുന്നുണ്ട്. വെള്ളയും ഗ്രേയും കോംബിനേഷനിലുള്ള ഫർണിച്ചറും സീലിങ്ങിന്റെ ആക‍ഷണം വർധിപ്പിക്കുന്നുണ്ട്.

ഡിസൈൻ: അനൂപ് ചന്ദ്രൻ

എഎംഎസി ആർക്കിടെക്ട്സ്

ത‍ൃപ്രയാർ, തൃശൂർ.

amacindia@gmail.com

c2

പ്രകാശഭരിതം

ബെഡ്റൂം കളർഫുൾ ആക്കാൻ സീലിങ് എങ്ങനെ സഹായിക്കുന്നു എന്നതിന്റെ ഉത്തമ ഉദാഹരണമാണ് മുകളിൽ കാണുന്നത്. അർധവ‍ൃത്താക‍ൃതിയിൽ മൾട്ടിവുഡിൽ തീർത്ത ‍ഡിസൈനുകളാണ് നൽകിയത്. പ്ലൈവുഡിന്റെ ഫ്രെയിമിൽ ഇവ പ്രത്യേക ക്രമത്തിൽ ബോൾട്ട് വച്ച് ഘടിപ്പിച്ചു. ഇവയ്ക്കരികിൽ ലൈറ്റും കൂട്ടിന് പിയു പെയിന്റും എത്തിയതോടെ മുറി ആകെ പ്രകാശമയം. ബ്രൈറ്റ് വാം, സെമി, ഡാർ‌ക്ക് വാം എന്നീ പ്രകാശതീവ്രതകളാണ് മുറിയെ കളർഫുൾ ആക്കുന്നത്.

ഡിസൈൻ: ദർവീഷ് കരീം മുഹമ്മദ്

ദർവീഷ് ആർക്കിടെക്ട്സ്

മെഡിക്കൽ കോളേജ്, കോഴിക്കോട്.

darvisharchitects@gmail.com

c3

ഇലകളിൽ തട്ടിച്ചിതറി

‌ഫാമിലി ലിവിങ്ങിനെ പലപ്പോഴും ആകർഷകമാക്കുന്നത് സീലിങ്ങാണ്. പ്ലൈവുഡ്-വെനീർ കോംബിനേഷനാണ് ഇവിടെ നൽകിയിരിക്കുന്നത്. പ്ലൈവുഡ് കട്ട് ചെയ്തു നൽകിയ ലീഫ് മാതൃകയിലുള്ള പാറ്റേണും ഇവയിലെ ഇൻഡയറക്ട് ലൈറ്റുമാണ് പ്രധാന ഹൈലൈറ്റ്. വെളിച്ചത്തിന് എൽഇഡി സ്ട്രിപ് ലൈറ്റും കൊടുത്തു. ചുമരിലെ ഫോട്ടോകളിലേക്ക് സ്പോട്‌ലൈറ്റ് നൽകി.

ഡിസൈൻ: മുഹമ്മദ് അനീസ്

ഇയാമ ഡിസൈനേഴ്സ് & ഡവലപ്പേഴ്സ്

എരഞ്ഞിപ്പാലം, കോഴിക്കോട്.

projects@iamaarchitects.com

mail@concerncalicut.com

c4