Tuesday 30 October 2018 04:35 PM IST : By സ്വന്തം ലേഖകൻ

കുപ്പികളിനി കുപ്പയിലേക്ക് വലിച്ചെറിയേണ്ട; ഡെക്കോപോഷിലൂടെ വിരിയിച്ചെടുക്കാം ഒന്നാന്തരം കലാസൃഷ്ടികൾ-വിഡിയോ

deco

ഉപയോഗം കഴിഞ്ഞ് കളയുന്ന ഐസ്ക്രീം പാത്രങ്ങൾ, കുപ്പികൾ, കോട്ടിങ് ഇളകിപ്പോയ നോൺസ്റ്റിക് പാത്രങ്ങൾ ഇവയെല്ലാം വിക്ടോറിയൻ ശൈലിയിലുള്ള കലാസൃഷ്ടികളാക്കാൻ ഒരു ബോട്ടിൽ ആർട്– ഡെക്കോപോഷ്. പ്രത്യേകം വാങ്ങാനാകുന്ന നാപ്കിനുകൾ പതിച്ച് കുപ്പികളും പാത്രങ്ങളും എന്നുവേണ്ട തടിയും ലോഹവും മെഴുകുതിരിയും പ്ലാസ്റ്റിക്കുമെല്ലാം ഡിസൈൻ പതിച്ച് ഭംഗിയാക്കിയെടുക്കുന്ന കലയാണ് ഡെക്കോപോഷ്. ഡെക്കോപോഷ് നിർമിണത്തെക്കുറിച്ചുള്ള ശില്പശാല ഒക്ടോബർ 9ന് കോട്ടയം വൈഡബ്യൂസിഎയിൽ നടന്നു. വിദേശത്തുനിന്ന് ഈ കല പഠിച്ച, തിരുവനന്തപുരം സ്വദേശി സാറാ ജോർജ് ആണ് ശില്പശാല നയിച്ചത്.

സാറാജോർജ് : 9446551565

sarahgeorge_1960@hotmail.com