Friday 29 January 2021 04:27 PM IST : By സ്വന്തം ലേഖകൻ

എവിടെയിരുന്നും വാതിൽ തുറക്കാം.. സൗകര്യവും സുരക്ഷയും ഒത്തിണങ്ങിയ ഡിജിറ്റൽ ലോക്കുകൾ

lock new

കുടുംബവുമായി ഒരു വിനോദയാത്ര പ്ലാൻ ചെയ്തിരിക്കുകയാണ് നിങ്ങൾ. എന്നാൽ അതേ ദിവസം തന്നെ വീടു വൃത്തിയാക്കാൻ ജോലിക്കാരി എത്താമെന്നും അറിയിച്ചിട്ടുണ്ട്. അപ്പോൾ എന്തു ചെയ്യും? യാത്ര വേണ്ടെന്നു വയ്ക്കുമോ? അതോ ജോലിക്കാരിയോടു വരേണ്ടെന്നു പറയുമോ? ഡിജിറ്റൽ ലോക്കുണ്ടെങ്കിൽ രണ്ടു കാര്യങ്ങളും പ്ലാൻ ചെയ്തതു പോലെ തന്നെ നടക്കും. എവിടെയിരുന്നും നിങ്ങൾക്ക് വാതിൽ തുറന്നു കൊടുക്കാൻ സാധിക്കും. സൗകര്യവും സുരക്ഷയും ഒത്തിണങ്ങിയ ഡിജിറ്റൽ ഹോം സെക്യൂരിറ്റി സൊലൂഷൻസിന്റെ നിര തന്നെ ഇപ്പോൾ വിപണിയിലെത്തിയിട്ടുണ്ട്.

റിവീൽ ഡിജിറ്റൽ ലോക്ക്: മുഖപരിശോധനയിലൂടെ (face recognition) പ്രവേശനാനുമതി നൽകുന്നു. സെറ്റ് ചെയ്തി രിക്കുന്നതിൽ നേരിയ വ്യത്യാസം ഉണ്ടായാൽ പോലും തിരിച്ചറിയുന്ന സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. വിരലടയാളം, കീപാഡ്, RFID, മെക്കാനിക്കൽ കീ എന്നീ സൗകര്യങ്ങളുമുണ്ട്.

റിമോട്ട് ഡിജിറ്റൽ ലോക്ക്: ദൂരെയിരുന്നും വീട്ടിലേക്കുള്ള പ്രവേശനം നിയന്ത്രിക്കാം. ബ്ലൂടൂത്ത് ടെക്നോളജിയും മൊബൈൽ ആപ്പും വഴി പ്രവർത്തിക്കുന്നു. വെബ്ബുമായി ബന്ധമില്ലാത്തതിനാൽ ഡാറ്റ, പാസ്‌വേഡ് തു‍ടങ്ങിയവ ഹാക്ക് ചെയ്യുമെന്ന പേടി വേണ്ട. റീഡിസൈൻ ഡിജിറ്റൽ ലോക്ക്: കന്റെംപ്രറി ഡിസൈനിലുള്ള ഈ ഡിജിറ്റൽ റിം ലോക്കിൽ കീപാഡ്, RFID, വിരലടയാളം എന്നീ സൗകര്യങ്ങളുണ്ട്. റിട്രൊ ഡിജിറ്റൽ ലോക്ക്: ഗ്ലാസ് വാതിലുകൾക്കു വേണ്ടിയുള്ള ഇവ ഓഫിസുകൾക്ക് അനുയോജ്യമാണ്. 

കടപ്പാട്: ഹാഫ്‌ലെ ഡി‍ജിറ്റൽ ലോക്ക്സ്

Tags:
  • Vanitha Veedu