Thursday 05 November 2020 05:31 PM IST

വിശാലമായ ഇടങ്ങളെ കൂട്ടിയിണക്കിയതിന്റെ ഫീൽ, ജീവൻ തുടിക്കുന്ന അകത്തളം ഒരുക്കിയതിങ്ങിനെ

Sunitha Nair

Sr. Subeditor, Vanitha veedu

flat 2

25 നിലയുള്ള കെട്ടിടമായിരുന്നു ഫ്ലാറ്റ് നിർമാതാക്കൾ വിഭാവനം ചെയ്തിരുന്നത്. അതിനാൽ ആർസിസി ഭിത്തികളാണ് നൽകിയത്. എന്നാൽ അനുമതി കിട്ടാത്തതുകൊണ്ട് കെട്ടിടത്തിന്റെ ഉയരം കുറയ്ക്കേണ്ടിവന്നു. ഇതു മനസ്സിലാക്കിയ ഭൈരവും ആതിരയും ആർസിസി ഭിത്തികളെ ഡിസൈൻ എലമെന്റ് ആക്കി. ഭിത്തി ചിപ് ചെയ്ത് കോൺക്രീറ്റിനെ പുറത്തുകൊണ്ടുവന്നു. കോൺക്രീറ്റ് ഫിനിഷ് ട്രെൻഡ് ആണല്ലോ. ഫോയറിൽ ഭിത്തി മുഴുവനായി കോൺക്രീറ്റ് ഫിനിഷ് നൽകാതെ വൃത്താകൃതിയിൽ നൽകി. ഭംഗിക്കായി തുമ്പികളും ചെടിയും ഹാങ്ങിങ് ലൈറ്റും! സീറ്റിങ്ങിനു താഴെ സ്റ്റോറേജുമുണ്ട്.

flat3

ലിവിങ്ങിനോടു ചേർന്നുള്ള ബാൽക്കണിയിൽ നിന്നു നോക്കിയാൽ തൊട്ടടുത്ത കെട്ടിടമല്ലാതെ മറ്റൊന്നും കാണാനില്ല. ആകെയുള്ള വെളിച്ചത്തിന്റെ സ്രോതസ്സും ഇതായതു കൊണ്ട് അടയ്ക്കാനും പറ്റില്ല. ബാല്‍ക്കണിക്ക് അക്രിലിക് ബ്ലൈൻഡ് നൽകിയാണ് ഇതിന് പരിഹാരം കണ്ടത്. കാഴ്ച മറയുകയും ചെയ്യും; വെളിച്ചവും കിട്ടും. വെർട്ടിക്കൽ ഗാർഡനും ചെടികളും വുഡൻ ഡെക്ക് ഫ്ലോറിങ്ങുമെല്ലാമായി ബാൽക്കണി, ഗാർഡൻ സ്പേസ് ആക്കി. ചുരുക്കിപ്പറഞ്ഞാൽ ലിവിങ് റൂമിലിരുന്നാൽ പുറത്തേക്കല്ല കാഴ്ചയെത്തുക; സ്വന്തം ഗാർഡനിലേക്കു തന്നെ. വലിയ മുറിയായതിനാൽ ഇരുവശങ്ങളിലും സോഫ ക്രമീകരിച്ചു.

flat6

ലിവിങ്ങിനെയും ഫാമിലി ലിവിങ്ങിനെയും വേർതിരിക്കാൻ കർവ്ഡ് വുഡൻ സ്ക്രീൻ നൽകി. ഫാമിലി ലിവിങ്ങിനു പിറകിലായാണ് ഡൈനിങ്. ലിവിങ്ങിന്റെയും ഡൈനിങ്ങിന്റെയും ചുമരുകൾ വളരെ നീളത്തിലുള്ളവയാണ്. ഇവയുടെ വിരസതയകറ്റാൻ ചില പൊടിക്കൈകൾ ചെയ്തു. ലിവിങ്ങിന്റെ ഭിത്തി ആർസിസി ആയതിനാൽ ചിപ് ചെയ്ത് കോൺക്രീറ്റ് ഫിനിഷ് നൽകി.

flat8

ഡൈനിങ്ങിന്റെ ചുമര് ആർസിസി അല്ലാത്തതിനാ‍ൽ അവിടെ നീഷുകൾ നൽകി. ഈ വുഡൻ നീഷുകളിൽ വെളിച്ചം നൽകി ക്യൂരിയോസും വച്ചപ്പോൾ ഭംഗി ഇരട്ടിയായി. നീഷുകളിൽ തിരുരൂപങ്ങൾ വച്ച് വീട്ടുകാർ ഇവിടം പ്രെയർ സ്പേസ് ആയും ഉപയോഗിക്കുന്നു. പഴയ ഊണുമേശ വിട്ടുകളയാൻ വീട്ടുകാർ തയാറായിരുന്നില്ല. കസേരകൾ പുതിയതായി വാങ്ങി. ഫാമിലി ലിവിങ്ങിന്റെ സീലിങ്ങിലെ പാറ്റേൺ വർക് ആയിടത്തെ മറ്റിടങ്ങളിൽ നിന്ന് വേർതിരിക്കുന്നു.

flat4

മൂന്ന് കിടപ്പുമുറികളാണുള്ളത്. ഓരോന്നും ഓരോ തീമിലാണ് ഒരുക്കിയത്. മാസ്റ്റർ ബെഡ്റൂമിന് ബ്രൗൺ, ബെയ്ജ് പോലെയുള്ള എർത്തി ടോണുകളാണ് ഭംഗിയേകുന്നത്. ബെഡ്റൂമിലെ ചുമരിന്റെ മൂലയിൽ വുഡൻ നീഷുകൾ നൽകിയത് വ്യത്യസ്തതയായി. സ്ട്രക്ചറിന്റെ ഭാഗമായുള്ള തൂണിന് കോൺക്രീറ്റ് ഫിനിഷ് നൽകിയെന്നു മാത്രമല്ല, കട്ടിലിന്റെ സ്ഥാനം ആ പില്ലറിനെക്കൂടി ഡിസൈനിന്റെ ഭാഗമാക്കുന്ന രീതിയിൽ യുക്തിപൂർവം നൽകി.

flat5

കടപ്പാട്– ലിപ്പിങ്ഫ്രോഗ് സ്റ്റുഡിയോ, ബെംഗളൂരു

1leapingfrog@gmail.com

Tags:
  • Vanitha Veedu