Tuesday 04 December 2018 04:38 PM IST : By സ്വന്തം ലേഖകൻ

വെള്ളപ്പൊക്കം ബാധിക്കാത്ത ഇന്റീരിയർ; ചുമരുകളിലെ കിനിപ്പ്, വിള്ളൽ; സംശയങ്ങളും മറുപടിയും

flood

വെള്ളം ഇറങ്ങിയിട്ടും ചുമരുകളിലെ കിനിപ്പ് നിലനിൽക്കുന്നു. എന്ത് ചെയ്യാൻ കഴിയും?

ഭിത്തികളിൽ നനവുണ്ടാകാൻ കാരണം ചുമരിലെ സുഷിരത്തിൽ വെള്ളം താങ്ങിനിൽക്കുന്നതുകൊണ്ടാണ്. സാധാരണഗതിയിൽ രണ്ട്–മൂന്ന് ആഴ്ചയിൽ കൂടുതൽ ഇത് നിൽക്കാറില്ല.

വെള്ളം ഇറങ്ങിയതിനു ശേഷവും മണ്ണിൽ ജലാംശം നിലനിൽക്കുന്നുണ്ടാവാം. പ്ലിൻത് ബീം ഇല്ലാത്ത വീടുകളിൽ ഓസ്മോസിസ് പ്രക്രിയ വഴി മണ്ണിലെ ജലം മുകളിലേക്ക് ഉയർന്ന് ഭിത്തികളിൽ നനവ് ഉണ്ടാകാൻ സാധ്യത ഉണ്ട്. ഇത് മാറാൻ സമയം എടുക്കും. ഒരു മാസം കഴിഞ്ഞിട്ടും ജലാംശം ചുമരുകളിൽ കാണുന്നുണ്ടെങ്കിൽ ഡാംപിങ് ചെയ്യുന്ന വിദഗ്ധരെ വെള്ളപ്പൊക്കത്തിൽ വീടിന്റെ ചില ചുമരുകൾ പൊളിഞ്ഞ് വീണിട്ടുണ്ട്.

വെട്ടുകല്ല് കൊണ്ടാണ് ചുമര്. ചുമര് പുനർനിർമിക്കാൻ ചെലവു കുറഞ്ഞ മറ്റൊരു സാമഗ്രി നിർദേശിക്കാമോ?

സിമന്റ് ബ്ലോക് കൊണ്ട് നിർമിക്കുന്നതാകും ഏറ്റവും ഉചിതം.

ഭിത്തികളിൽ വിള്ളല്‍ ഉണ്ട്. മേൽക്കൂരയിൽ നിന്ന് സിമന്റ് അടർന്ന് വീഴുകയും ചെയ്യുന്നുണ്ട്. വെള്ളപ്പൊക്കത്തിന് ശേഷമാണ് ഇത് കണ്ടു തുടങ്ങിയത്. പ്രതിവിധി എന്താണ്?

ഭിത്തികളിലെ വിള്ളലും ചുമരുകളിൽനിന്ന് സിമന്റ് പാളികൾ ഇളകിവീഴുന്നതിനും കാരണം വീടിന്റെ പഴക്കമോ നിർമാണത്തിലുള്ള അപാകതകളോ ആകാനാണ് സാധ്യത. വിള്ളൽ പ്ലാസ്റ്ററിങ് ഉള്ളിടത്ത് ആണോ അതോ ഭിത്തിയിൽ മുഴുവനായി ഉണ്ടോ എന്നുറപ്പു വരുത്തണം. പ്ലാസ്റ്ററിങ്ങിൽ ഉള്ളതാണ് വിള്ളൽ എങ്കിൽ റീപ്ലാസ്റ്റർ ചെയ്താൽ മതി. അതല്ല ഭിത്തിയിൽ ഉള്ളതാണെങ്കിൽ ഭിത്തി പൊളിച്ചുപണിയേണ്ടിവരും.

ഭിത്തിയിൽ വിള്ളൽ വരാൻ കാരണം അടിത്തറ ഇരുന്നതുകൊണ്ടാണോ എന്നും ഉറപ്പു വരുത്തുന്നത് നല്ലതായിരിക്കും. ചുമരുകളിലെ സിമന്റ് പ്ലാസ്റ്ററിങ് മുഴുവൻ ചിപ്പ് ചെയ്തുകളഞ്ഞ് റീപ്ലാസ്റ്റർ ചെയ്യുന്നതാണ് ഉചിതം.സമീപിക്കുക

flood-1

വീടിന്റെ മുറ്റത്ത് എല്ലാ മഴക്കാലത്തും വെള്ളം കെട്ടിനില‍്‍ക്കുന്നു. എല്ലായിടത്തും വെള്ളം താഴ്ന്നാലും ഇവിടെ അവസ്ഥയിൽ മാറ്റമില്ല. എന്തു ചെയ്യും?

ചുറ്റുമുള്ള മറ്റു സ്ഥലങ്ങളെ അപേക്ഷിച്ചു താഴ്ന്നിരിക്കുന്നതുകൊണ്ടാണ് വീടിനു മുറ്റത്ത് വെള്ളം കെട്ടിനിൽക്കുന്നത്. ഒന്നുകിൽ മണ്ണിട്ട് ഉയരം കൂട്ടുക. അല്ലെങ്കിൽ വെള്ളം മറ്റേതെങ്കിലും താഴ്ന്ന സ്ഥലത്തേക്ക് ഒഴുകാൻ അവസരം ഉണ്ടാക്കുക.

വെള്ളപ്പൊക്കം ബാധിക്കാത്ത രീതിയിൽ ഇന്റീരിയർ എങ്ങനെ ഒരുക്കാം?

ഫെറോസിമന്റ് സ്ലാബും പ്ലാസ്റ്റിക്/ സിന്തറ്റിക്/ അലുമിനിയം/ മെറ്റാലിക് ഷട്ടറുമുള്ള കബോർഡുകൾ നൽകാം. കഴുകാൻ പറ്റുന്ന പെയിന്റ് ഉപയോഗിക്കുക. ഇന്റീരിയറിലെ അലങ്കാരപ്പണികൾ പരമാവധി വാട്ടർ ലെവലിനു മുകളിൽ നൽകുക. സോഫയ്ക്കും കസേരകൾക്കും ഫിക്സ്ഡ് അപ്ഹോൾസ്റ്ററി ഒഴിവാക്കാം. കനമുള്ളതും കൊത്തുപണികളുള്ളതുമായ ഫർണിച്ചർ ഒഴിവാക്കുക. വുഡൻ ടൈലുകൾക്കു പകരം ഗ്രാനൈറ്റോ വലിയ ടൈലുകളോ ഉപയോഗിക്കാം. ചെളി അടിഞ്ഞാൽ വൃത്തിയാക്കാൻ ബുദ്ധിമുട്ടുള്ള ഗ്രൂവ് ഡിസൈൻ വാതിലിലും എക്സ്റ്റീരിയറിലും നൽകുന്നത് ഒഴിവാക്കുക. ആവശ്യം വന്നാൽ മാറ്റിവച്ച് ഉപയോഗിക്കാവുന്ന രീതിയിലുള്ള ആക്സസറികളും ഗൃഹോപകരണങ്ങളും തിരഞ്ഞെടുക്കുക.

വെള്ളപ്പൊക്കത്തെ നേരിടാൻ വീടുകൾ ജാക്കി വച്ച് ഉയർത്തിയാൽ മതിയോ?

പരമാവധി വാട്ടർലെവലിനു മുകളിൽ വരെ വീടു ജാക്കിവച്ച് പൊക്കുന്നത് നല്ലതാണ്. അങ്ങനെ പൊക്കിയ മിക്കവാറും വീടുകളിൽ വെള്ളം കയറിയിട്ടില്ല. പക്ഷേ, വളരെ ചെലവേറിയ ഒരു മാർഗമാണിത്. ജാക്കി വച്ച് ഉയർത്താൻ മാത്രം ചതുരശ്രയടിക്ക് 300–400 രൂപ ആകും. പിന്നെ ഫ്ലോറിങ് ചെയ്യണം. മുറിച്ചുമാറ്റിയ പ്ലമിങ്, ഇലക്ട്രിക് ലൈൻ പുനഃസ്ഥാപിക്കണം. റാംപ് കൊടുത്ത് റോഡിനോടുള്ള സാമീപ്യം ശരിയാക്കണം. പ്ലോട്ട് വികസിപ്പിക്കണം.

ഇതിനേക്കാള്‍ ലാഭം ഒരുനില കൂടി മുകളിൽ പണിത് നിലവിലുള്ള ഗ്രൗണ്ട് ഫ്ലോർ വേറെ ഉപയോഗത്തിനായി മാറ്റുന്നതാണ്. എട്ട്–10 ലക്ഷത്തിന് ചെറിയ റെസിഡൻഷ്യൽ ലിഫ്റ്റ് വയ്ക്കാം.

വിവരങ്ങൾക്കു കടപ്പാട്:
ഡോ. മനോജ് കിനി, ആർക്കിടെക്ട്,
പ്രഫസർ, കോളജ് ഓഫ് ആർക്കിടെക്ചർ, തിരുവനന്തപുരം

സലിം എൻജിനീയർ
ബിൽഡിങ് റൂൾ കമ്മിറ്റി ചെയർമാൻ, കോഴിക്കോട്
ആർക്കിഡോസ് ആർക്കിടെക്ട്സ്, പാലാരിവട്ടം, കൊച്ചി

ജിജി ജേക്കബ്
എൻജിനീയർ, നവ്യം കൺസ്ട്രക്‌ഷൻ, മാവേലിക്കര