Wednesday 22 April 2020 01:01 PM IST : By സ്വന്തം ലേഖകൻ

വീടുപണി സമയത്ത് ടൈലിൽ കറ പിടിക്കുന്നോ? സിമന്റ് വീഴുന്നോ?; ഒഴിവാക്കാൻ മാർഗമുണ്ട്...

veedu

സ്ക്വയർഫീറ്റിന് നൂറും നൂറ്റൻപതും രൂപ വിലയുള്ള പുത്തൻ ടൈലിൽ പെയിന്റിന്റെയും പോളിഷിന്റെയുമൊക്കെ കറ പിടിച്ചാലോ? പുതിയ വീടിന്റെ പകിട്ട് കുറയാൻ മറ്റൊന്നും വേണ്ട. കാര്യങ്ങൾ ആകെ  എടങ്ങേറായി എന്നു പറഞ്ഞാൽ മതിയല്ലോ.
ഫ്ലോറിങ് കഴിഞ്ഞ ശേഷമായിരിക്കും മിക്കയിടത്തും അവസാനഘട്ട പെയിന്റിങ്ങും പോളിഷിങ്ങുമൊക്കെ നടക്കുക. തറ നല്ലവണ്ണം മൂടിയില്ലെങ്കിൽ പണി കിട്ടും എന്ന കാര്യത്തിൽ സംശയം വേണ്ട. എത്ര വൃത്തിയായി കഴുകിയാലും പെയിന്റിന്റെയും പോളിഷിന്റെയും കറ മുഴുവനായി പോകില്ല. പുതിയ വീട് പണിയുമ്പോഴും അറ്റകുറ്റപ്പണി നടക്കുമ്പോഴും തറ മുഴുവൻ ‘ടൈൽ ഗാർഡ് ഷീറ്റ്’ ഉപയോഗിച്ചു മൂടുകയാണ് ഈ പ്രശ്നം ഒഴിവാക്കാനുള്ള മാർഗം. ചതുരശ്രയടിക്ക് നാല് രൂപ മുതൽ എട്ട് രൂപ വരെയാണ് ടൈൽ ഗാർഡ് ഷീറ്റിന്റെ വില. ഡബിൾ സൈഡ് സ്റ്റിക്കർ ഉപയോഗിച്ച് ഇത് തറയിൽ ഒട്ടിക്കാം. ആവശ്യം കഴിയുമ്പോൾ ഇളക്കിയെടുക്കുകയും ചെയ്യാം. മാർദവമുള്ള മെറ്റീരിയൽ ആയതിനാൽ എന്തെങ്കിലും സാധനങ്ങൾ വീണാൽ ടൈൽ പെട്ടെന്ന് പൊട്ടുകയുമില്ല.
ടൈലിൽ കറ പിടിച്ചാൽ അതു മാറ്റാനുള്ള പ്രതിവിധിയാണ് കെമിക്കൽ വാഷ്. പ്രത്യേക കെമിക്കൽ തേച്ച ശേഷം സ്ക്രബിങ് മെഷീൻ ഉപയോഗിച്ച് ഉരച്ചു കഴുകുന്ന പ്രക്രിയ ആണിത്. അധികം ഉള്ളിലേക്കിറങ്ങാത്ത കറ ഇത്തരത്തിൽ നീക്കം ചെയ്യാം.

വിവരങ്ങൾക്കു കടപ്പാട്:  കെ.കെ. റമീസ്, ടെക്നോ, സിറ്റി, കണ്ണൂർ