Wednesday 06 February 2019 06:58 PM IST : By സ്വന്തം ലേഖകൻ

‘ഷിപ്പിങ് ഷോപ്പിങ് മന്ത്ര’; ഒാൺലൈനിലൂടെ ഫർണിച്ചറും അലങ്കാര വസ്തുക്കളും വാങ്ങുന്നവർ അറിയാൻ

interior

വർഷങ്ങളോളം നിലനിൽക്കണം എന്നതായിരുന്നു ആദ്യകാലങ്ങളിൽ ഫർണിച്ചർ തിരഞ്ഞെ‍‌‍‍ടുക്കുന്നതിന്റെ മാനദണ്ഡമായി കണക്കാക്കിയിരുന്നത്. എന്നാൽ ഫർണിച്ചറിന്റെ ഇൗടിന് പ്രാധാന്യം കൽപിക്കാതെ വർഷം തോറും കമ്പനികൾ വിപണിയിൽ അവതരിപ്പിക്കുന്ന പുതിയ മോഡൽ ഫർണിച്ചർ മാറ്റി വാങ്ങാനാണ് ഇപ്പോൾ മിക്കവരും ആഗ്രഹിക്കുന്നത്.

ഒാൺലൈൻ കമ്പനികളുടെ കടന്നുകയറ്റവും ഒാരോ സീസണിലും പുറത്തിറങ്ങുന്ന പുതിയ ട്രെൻഡുകളും വമ്പിച്ച ഒാഫറുകളുമാണ് ഇത്തരത്തിലുള്ള മാറ്റങ്ങൾക്ക് കാരണം.

ഒാൺലൈൻ ആയി ഫർണിച്ചറും മറ്റ് ഇന്റീരിയർ അലങ്കാരവസ്തുക്കളും വാങ്ങുമ്പോൾ കുറച്ചു കാര്യങ്ങൾ ശ്രദ്ധയിൽ വച്ചാൽ ഒരു ഡിസൈനറുടെയോ വിദഗ്ധന്റെയോ സഹായം കൂടാതെ തന്നെ ഫർണിച്ചർ തിരഞ്ഞെടുക്കാൻ സാധിക്കും.

ആദ്യം തന്നെ ഒാൺലൈൻ സ്റ്റോറിന്റെ വിശ്വാസ്യത ഉറപ്പുവരുത്തുക. ഒാർഡർ ചെയ്യാൻ ഉദ്ദേശിക്കുന്ന ഫർണിച്ചറിന്റെ കൃത്യമായ അളവുകൾ മനസ്സിലാക്കുക. വീട്ടിൽ നിലവിലുള്ള സമാനമായ ഫർണിച്ചറിന്റെ അളവുമായി താരതമ്യപ്പെടുത്തുക.

സോഫ പോലുള്ള ഫർണിച്ചറിൽ ഉപയോഗിച്ചിരിക്കുന്ന ഫാബ്രിക്, ലെതർ മുതലായവയുടെ ഗുണനിലവാരം ഉറപ്പുവരുത്തുക.

പലപ്പോഴും ഒാർഡർ ചെയ്തു ലഭിക്കുന്ന ഉൽപന്നങ്ങളുടെ നിറങ്ങളിൽ മാറ്റം വരാറുണ്ടെന്ന കാര്യം ഒാർമയിലുണ്ടാവണം.

മറ്റ് ഉപഭോക്താക്കൾ അപ്‌ലോഡ് ചെയ്തിരിക്കുന്ന പടങ്ങൾ, റിവ്യൂ മുതലായവ ശ്രദ്ധിച്ചാൽ കൂടുതൽ വ്യക്തത ലഭിക്കുന്നതാണ്.

ട്രാൻസ്പോർട്ടേഷൻ സമയങ്ങളിൽ സംഭവിച്ചേക്കാവുന്ന കേടുപാടുകൾക്ക് ഫർണിച്ചർ കമ്പനി ഉത്തരവാദിത്തം ഏറ്റെടുക്കുമെന്ന കാര്യത്തിൽ ഉറപ്പു വരുത്തുക. ■

വിവരങ്ങൾക്ക് കടപ്പാട്;

നാസിയ ഹാനി
ആർക്കിടെക്ട്
ഏരിയ, കോഴിക്കോട്
email: naziahani@gmail.com