Thursday 06 December 2018 02:41 PM IST : By സ്വന്തം ലേഖകൻ

തടിക്കു പകരം വെതർകോട്ട്, പഴയ ടൈലുപയോഗിച്ച് ഡാഡോയിങ്ങ്; അപ്പാർട്മെന്റ് അഴകുള്ളതാക്കാം, ആഢംബരമില്ലാതെ

flat-interior

അപാർട്മെന്റ് വാങ്ങുന്നവരോട് ചില കാര്യങ്ങൾ പറയാനുണ്ട്. വാങ്ങും മുൻപ് ഇവ മനസ്സിൽ വച്ചാൽ ഇന്റീരിയർ ഒരുക്കാനും സുഖകരമായ ജീവിതത്തിനും എളുപ്പമായിരിക്കും.

∙ പണി നടക്കുമ്പോൾ തന്നെ ഫ്ലാറ്റ് വാങ്ങണം. വാസ്തുവനുസരിച്ചുള്ളതോ സ്പേസിങ്ങിലുള്ളതോ ആയ മാറ്റങ്ങൾ വരുത്തണമെങ്കിൽ അതാണ് നല്ലത്. പിന്നീടുള്ള പൊളിച്ചുപണി ഒഴിവാക്കാൻ ഇതു സഹായിക്കും.

∙ ജനാലകളുടെ സ്ഥാനം പരിശോധിച്ച് കിട്ടുന്ന വെളിച്ചത്തിന്റെയും കാറ്റിന്റെയും അളവ് ഉറപ്പിക്കുക. അതനുസരിച്ച് കൃത്രിമ ശീതീകരണം ഒഴിവാക്കുകയോ കുറയ്ക്കുകയോ ചെയ്യാം.

∙ പ്ലമിങ്, ജനാലകൾ, വോൾ ലെവൽ എന്നിവയുടെ നിർമാണനിലവാരം, വോള്‍ ഫിനിഷിന്റെ ഗുണനിലവാരം, ചോർച്ചയ്ക്കുള്ള സാധ്യതകൾ എന്നിവയൊക്കെ പരിശോധിച്ച് ഉറപ്പാക്കണം. ഇത്തരം പ്രശ്നങ്ങൾ മുകൾനിലയിൽ ആൾതാമസമായിക്കഴിഞ്ഞാലാണ് പൊതുവെ കണ്ടുപിടിക്കുക. ഇവ നേരത്തെ അറിയാൻ കഴിഞ്ഞാൽ നല്ലത്.

ചെലവു കുറയ്ക്കാം

∙ തടിക്കു പകരം വെതർകോട്ടുള്ള വെനീർ ഉപയോഗിക്കാം.

∙ ബാക്കിവന്ന പ്ലൈ/വെനീർ കൊണ്ട് വാഡ്രോബിന്റെ പിടികൾ ഇഷ്ടഡിസൈനിൽ ഉണ്ടാക്കാം.വിലകൂടിയ പിടികൾ വാങ്ങേണ്ട ആവശ്യമില്ല.

∙ ഉപയോഗം കഴിഞ്ഞ സ്റ്റോൺ/ടൈൽ എന്നിവ അടുക്കളയിലെ താഴത്തെ കാബിനറ്റിനുള്ളിൽ ഡാഡോയിങ്ങിന് ഉപയോഗിക്കാം. ഇത് വൃത്തിയാക്കൽ എളുപ്പമാക്കും; പൂപ്പൽ ഒഴിവാക്കും.

∙ ആവശ്യങ്ങളിൽ വ്യക്തതയുണ്ടെങ്കിൽതന്നെ ചെലവ് കുറയ്ക്കാനാകും.

∙ ക്രോസ് വെന്റിലേഷൻ നിർബന്ധമായും നൽകണം. അപ്പോൾ തണുപ്പേകാനുള്ള കൃത്രിമ വഴികൾ ഒഴിവാക്കാം.

വിവരങ്ങൾക്ക് കടപ്പാട്;
ലുമിന ക്ലീറ്റസ്, നിധി കർനാനി, അജോയ് തോമസ്
ടീം ആർക്കിടെക്ട്
ലാൻഡ് സ്റ്റുഡിയോ
ബെംഗളൂരു
 landesign@outlook.com