Friday 27 July 2018 10:49 AM IST : By സ്വന്തം ലേഖകൻ

ഇനി വീടിനകം സൂപ്പറാകും! ജാളികൾ തിരിച്ചെത്തുന്നു

jali-lighting.jpg.image.784.jpg.image.784.410

മെഷീനുകളുടെ വരവോടെ ജാളികളുടെ നിര്‍മ്മാണച്ചെലവും മുൻകാലങ്ങളെ അപേക്ഷിച്ച് കുറഞ്ഞിട്ടുണ്ട്. എന്നാൽ പണ്ട് കൈകൊണ്ട് ചെയ്തിരുന്ന ജോലികളുടെ ഭംഗി ഒന്ന് വേറെ തന്നെയാണ്. ജ്യാമിതീയ രൂപങ്ങള്‍ ആണ് അന്ന് പ്രധാനമായും ചെയ്തിരുന്നത്. എന്നാൽ ഇന്ന് മെഷീനുകൾ വന്നതോടെ ഡിസൈനുകൾ മറു.  പൂക്കളും വ്യത്തങ്ങളും ചതുരങ്ങളും മാത്രമല്ല നമുക്കിഷ്ടമുള്ള എന്തു ഡിസൈനും ഈ മെഷീനില്‍ ചെയ്തെടുക്കാം എന്ന രീതിയായി.  കമ്പ്യൂട്ടർ സഹായത്തോടെ പോലും ജാളികൾക്കായി ഡിസൈനുകൾ ഒരുക്കുന്നുണ്ട്.

jali-design-8.jpg.image.784.410

പണ്ട് മരത്തടിയിൽ ആണ് ജാളികൾ തീർത്തിരുന്നത് എങ്കിൽ ഇപ്പോൾ  കല്ല്, തടി, ഷീറ്റുകള്‍ എന്നിവ കൊണ്ടാണ്  ജാളികള്‍ ഉണ്ടാക്കുന്നത്. എം ഡി എഫ്, മള്‍ട്ടി വുഡ്, പ്ലൈവുഡ്, സിമന്‍റ് ബോര്‍ഡ്, കൊറിയന്‍ ടോപ്പ് തുടങ്ങിയ മെറ്റിരിയലുകളും ഇതിനായി ഉപയോഗിക്കുന്നുണ്ട്. ജാളികൾ ഘടിപ്പിക്കുന്ന സ്ഥലത്തെ ലൈറ്റിനെ അടിസ്ഥാനമാക്കി ഇതിന്റെ ഭംഗി വർധിക്കും.

jali-design-3.jpg.image.784.410

ഇന്‍റീരിയറിലെ കോമണ്‍ ഏരിയയില്‍ ഒരൊറ്റ ജാളി മാത്രമായി നിൽക്കുന്നത് ഒരു പ്രത്യേക ഭംഗിയാണ്. കൊത്തുപണികളും, അറേബ്യന്‍- പേര്‍ഷ്യന്‍ ഡിസൈനുകളുമൊക്കെയുള്ള പാര്‍ട്ടീഷന്‍ ജാളികള്‍ ഏറെ ആവശ്യക്കാർ ഉള്ളവയാണ്.ഹാള്‍ അല്പം വലുതായിപ്പോയെന്നു തോന്നിയാല്‍  ജാളി ഒരെണ്ണം വാങ്ങി വച്ചാല്‍ മതി .ഡൈനിങിനും ലിവിങിനും ഇടയില്‍  മറവേണ്ടവര്‍  തെരഞ്ഞെടുക്കുന്നത് ജാളികളാണ്.

intricate-wood-divider.jpeg.image.784.410