Friday 15 March 2019 03:59 PM IST : By സ്വന്തം ലേഖകൻ

കസവു നൂലിഴയിൽ മിന്നും ഇന്റീരിയർ; കർട്ടൻ, കുഷൻ, റണ്ണർ എന്നിവയ്ക്ക് പുതിയമുഖം

ks-1

കേരളത്തിന് വസ്ത്രനിർമാണമേഖലയിൽ വളരെ സമ്പന്നമായ പാരമ്പര്യമുണ്ട്. പരമ്പരാഗതരീതിയിലുള്ള വസ്ത്രങ്ങളിലും കൈത്തറിയിലും ക്രീം– സ്വർണ നൂലുകൾകൊണ്ട് ത്രെഡ് വർക്ക് ചെയ്യുന്നത് പാരമ്പര്യത്തനിമയും പ്രൗഢിയും നൽകാനും അതേസമയം ലാളിത്യം തോന്നിക്കാനും സഹായിക്കും.

ks-3

വസ്ത്രങ്ങളിൽ എന്നതുപോലെ അകത്തളങ്ങളിലും ക്രീം– ഗോൾഡൻ കോംബിനേഷനു സ്ഥാനമുണ്ട്. കുഷൻ കവറുകൾ, കർട്ടൻ, റണ്ണർ, ബെഡ്ഷീറ്റ് എന്നിവയിലെല്ലാം ഈ നിറക്കൂട്ട് പരീക്ഷിക്കാം. ഇവിടെ കസവിന്റെ സൗന്ദര്യം കൂട്ടാൻ ‘എർത്തേൺ’ നിറങ്ങളും തുണിയിലെ ഗോൾഡൻ നിറത്തിലുള്ള ബ്ലോക്ക് പ്രിന്റുകളും സഹായിക്കുന്നു. കാഴ്ചക്കാരനിലേക്ക് ഇടിച്ചുകയറുന്ന നിറങ്ങളോ പാറ്റേണുകളോ ഒന്നുമല്ല ഇവയെങ്കിലും അറിയാതെതന്നെ മനസ്സിന്റെ ഏതോ കോണിൽ സ്ഥാനം പിടിക്കാൻ കസവിനും ക്രീം നിറത്തിനും സാധിക്കും. അതുകൊണ്ടുതന്നെ ഈ കുഷനുകളും കർട്ടനുകളും അതതു ഏരിയയുടെ ‘സ്റ്റേറ്റ്മെന്റ്’ ആയി മാറും. ■

ks-2