Friday 09 November 2018 04:08 PM IST : By സ്വന്തം ലേഖകൻ

നാടൻ പെട്ടിക്കടയും അടുക്കളയും; പഴമയുടെ മൊഞ്ചിൽ പുതുമയോടെ ‘കൊത്തംബാരി’ റസ്റ്ററന്റ്–ചിത്രങ്ങൾ

kothambaari പ്രാദേശിക വാസ്തുവിദ്യയുടെ ഭാഷയിൽ നിർമിച്ച കൊച്ചിയിലെ കൊത്തംബാരി റസ്റ്ററന്റ് പുരസ്കാര നിറവിൽ

പുതിയ ജീവിതസൗകര്യങ്ങളെ കേരള വാസ്തുവിദ്യയുടെ മാസ്മരികതയിൽ പാകം ചെയ്തെടുത്തതാണ് കൊച്ചി പാലാരിവട്ടത്തുള്ള കൊത്തംബാരി റസ്റ്ററന്റ്. വനിത വീട് ആർക്കിടെക്ചർ അവാർഡ്സിലെ ഹോസ്പിറ്റാലിറ്റി വിഭാഗത്തിൽ പ്രത്യേകപരാമർശം, കൊത്തംബാരി റസ്റ്ററന്റ് ഡിസൈൻ ചെയ്ത ആർക്കിടെക്ട് ദമ്പതിമാരായ മുഹമ്മദ് ഷഹീനെയും അഷ്ന അലിയാരെയും തേടിയെത്തി.

v6

നഗരത്തിലെ കണ്ണായ സ്ഥലത്തുതന്നെ, ശാന്തമായ തിരക്കുകളൊഴിഞ്ഞ ഒരിടം സൃഷ്ടിക്കുന്നതിൽ ആർക്കിടെക്ടുമാർ വിജയിച്ചു. കെട്ടിടത്തിന്റെ ഡിസൈനിൽ ഉപയോഗക്ഷമതയ്ക്കും പ്രകൃതിക്കും സൗന്ദര്യത്തിനും തുല്യസ്ഥാനമാണ് നൽകിയിരിക്കുന്നത്.

പ്രാദേശികനിർമാണത്തിന്റെ നൈസർഗികസൗന്ദര്യം പ്രതിഫലിപ്പിക്കുന്ന പടിപ്പുരയാണ് കൊത്തംബാരിയുടെ മുഖം. ഇരുവശവും പുല്ലുവിരിച്ച കൽപാത പ്രധാനകെട്ടിടവുമായി പടിപ്പുരയെ യോജിപ്പിക്കുന്നു. ഈ പച്ചപ്പിന്റെ പിൻതുടർച്ചയെന്നേ അകത്തളത്തെയും വിശേഷിപ്പിക്കാനാകൂ. ആകാശത്തേക്കു തുറന്ന കോർട്‌യാർഡുകളും ചെറിയ വാട്ടർകോർട്‌യാർഡുകളും നിറഞ്ഞ അകത്തളമാണ് റസ്റ്ററന്റിന്റെ മറ്റൊരു പ്രത്യേകത.

v5

ഒന്നിൽനിന്ന് ഒന്നിലേക്ക് തടസ്സങ്ങൾ കൂടാതെ ഒഴുകിപ്പരക്കുന്ന ഇടങ്ങൾക്കും പ്രാധാന്യം കൊടുത്തതിനാൽ കെട്ടിടത്തിന്റെ ഘടന വളരെ ലളിതമായ രീതിയിലാണ്. പ്രകൃതിയിലേക്കു തുറന്ന ഘടന കൂടുതൽ അനുഭവപ്പെടാൻ ഭിത്തികളുടെ എണ്ണം പരമാവധി കുറച്ചു.

v2

നാടൻ പെട്ടിക്കടയുടെയും അടുക്കളയുടെയുമെല്ലാം ഗൃഹാതുരതയുണർത്തുന്ന ഘടകങ്ങളാണ് അകത്തളത്തിൽ ക്രമീകരിച്ചിരിക്കുന്നത്. ഫർണിച്ചറും ഇന്റീരിയറിലെ മറ്റു ഘടകങ്ങളുമെല്ലാം പഴയ തറവാടുകളെയും അവിടത്തെ അന്തരീക്ഷത്തെയും ഓർമപ്പെടുത്തുന്നു. ■

v-3

കൂടുതൽ ചിത്രങ്ങൾ കാണാം;

v7
v4