Tuesday 04 June 2019 03:38 PM IST : By സ്വന്തം ലേഖകൻ

ചുമരുകളിലെഴുതിയ സുന്ദര ചിത്രം! അകത്തളങ്ങൾക്ക് പുതുശോഭ നൽകും മിറർ സ്റ്റിക്കർ

mirror

എന്തെങ്കിലുമൊക്കെ അലങ്കാരമുള്ള ഭിത്തി കാഴ്ചയിൽ എത്ര മനോഹരമാ യിരിക്കു‍ം. അകത്തളത്തിന്റെ മുഖഛായ മാറ്റുന്ന, ഭിത്തിയിൽ ഒട്ടിക്കാവുന്ന മിറർ സ്റ്റിക്കറുകൾ ഇറങ്ങിക്കഴിഞ്ഞു. വ്യത്യസ്ത വലുപ്പത്തിലും ഡിസൈനിലുമുള്ള സ്റ്റിക്കറുകൾ ഓൺലൈൻ സൈറ്റിൽ ലഭിക്കും. ഇഷ്ടമുള്ള ഡിസൈനിൽ വലുപ്പം കൂടിയതോ അല്ലെങ്കിൽ എണ്ണം കൂട്ടിയോ വാങ്ങാം. വ്യത്യസ്ത വിലയിലും നിറത്തിലും ലഭ്യമാണ്. സ്റ്റിക്കർ ആയതുകൊണ്ട് തന്നെ പായ്ക്കറ്റിൽ നൽകിയ നിർദേശമനുസരിച്ച് മറ്റുള്ളവരുടെ സഹായമില്ലാതെ തന്നെ ഒട്ടിക്കാം. സ്പോട്‌ലൈറ്റുകൾ കൂടി എത്തുമ്പോൾ ഭിത്തി തിളങ്ങും. വേറെ ഇടങ്ങളിലേക്ക് എളുപ്പത്തിൽ മാറ്റി ഒട്ടിക്കുകയും ചെയ്യാം.

m3

∙തടി, പ്ലാസ്റ്റിക്, ഗ്ലാസ്, റഫ്രിജറേറ്റർ തുടങ്ങി മിനുസമുള്ള പ്രതലമുള്ളിടത്തെല്ലാം ഉപയോഗിക്കാം.

∙ഒട്ടിക്കാനുദ്ദേശിക്കുന്ന ഭിത്തിയുടെ നിറത്തിനും ഇടത്തിനും അനുയോജ്യമായ ഡിസൈൻ വേ ണം തിരഞ്ഞെടുക്കാൻ.

∙ഒട്ടിക്കുന്നതിനു മുൻപ് ഭിത്തി നന്നായി വൃത്തിയാക്കുക.

∙ലഭിക്കുന്ന പായ്ക്കറ്റിൽ ഓരോന്നും വെവ്വേറെയായിരിക്കും നൽകിയിരിക്കുന്നത്. നമ്പർ നോക്കിയും കൂടെ നൽകിയിരിക്കുന്ന ചിത്രം നോക്കിയും ഒട്ടിക്കാം.

m2

∙ഒട്ടിച്ച ശേഷം ഉപരിതലത്തിലെ കോട്ടിങ് നീക്കം ചെയ്യാം.

∙പായ്ക്കറ്റിൽ നൽകിയ നിർദേശങ്ങൾക്ക് അനുസരിച്ചും നമ്മുടെ ഭാവന അനുസരിച്ചും ഒട്ടിക്കാം.

∙ മ‍ൃദുവും വ‍‍ൃത്തിയുള്ളതുമായ പരുത്തി തുണി ഉപയോഗിച്ച് വൃത്തിയാക്കുക ■

m1