Friday 31 January 2020 03:46 PM IST : By സ്വന്തം ലേഖകൻ

ഹാർലി ഡേവിഡ്സണിൽ ഒരു യാത്ര കഴിഞ്ഞപ്പോൾ വീടിന്റെ ഡിസൈൻ അപ്പാടെ മാറിയ കഥ!

x-Exterior

ഹാർലി ഡേവിഡ്സണും യാത്രകളും പാഷൻ ആയ പാലാക്കാരൻ കിഷോർ സെബാസ്റ്റ്യൻ ചൂരനോലിക്കലിന്റെ വീടു സ്വപ്നങ്ങൾ മാറ്റിമറിച്ചത് മോട്ടർ സൈക്കിളിലുള്ള ഒരു യൂറോപ്യൻ യാത്രയായിരുന്നു.

x-living-2

കണ്ടുമടുത്ത ക്ലാഡിങ് ടൈലുകൾ, കടും നിറമുള്ള പെയിന്റുകൾ, കൊത്തുപണികൾ ഇവയൊന്നും ഇല്ലാത്തതാവണം വീട് എന്ന് കിഷോർ അതോടെ തീരുമാനിച്ചു. ഇതെല്ലാം കണക്കിലെടുത്താണ് ഡിസെനറായ എബി അഗസ്റ്റിൻ വീട് രൂപകൽപന ചെയ്തത്. ചതുരവടിവാണ് തീം. കിഷോറിന്റെ ആഗ്രഹമനുസരിച്ച് കൊളോണിയൽ അർബൻ ശൈലിയിലാണ് വീട്.

x-dinig-cum-family

അകത്തും പുറത്തുമുള്ള ഭിത്തികൾക്ക്  ഇളം ബീജ് നിറമാണ്. ഫ്ലോറിങ്ങിന് ബീജ് െഎ മാർബിൾ സ്ലാബുകളാണ്. ഇന്റീരിയറിെല വർക്കുകൾക്ക് തേക്കിന്റെ ഫിനിഷുള്ള വെനീറും ലാമിനേഷനും കൊടുത്തു.

x-stair

വീടിനു കൂടുതൽ അഴകും സൗകര്യവും കൊടുക്കാൻ ഇറ്റാലിയൻ ആന്റിക് ഗോൾഡ് ഗ്ലാസ്സ് ഹൈഡ്രോളിക് ലിഫ്റ്റ് പിടിപ്പിച്ചു. തടിയുടെ വെനീർ കൊണ്ടുള്ള വാതിലുകളിൽ  ആന്റിക് ഗോൾഡ് ഫിനിഷിലുള്ള സ്റ്റീൽ സ്ട്രിപ്പും ലോക്കും കൊടുത്തതോടെ വാതിലുകൾക്ക് മോടി കൂടി.

x-bed-3

വലുപ്പം കൂടിയ മുറികളാണ് അകത്ത്. ഉൗഷ്മളത പകരുന്ന വാം ലൈറ്റിങ്ങാണ് മുറികളിൽ. സെന്റർ മ്യൂസിക് സിസ്റ്റത്തിലൂടെ എല്ലാ മുറികളിലും എപ്പോഴും സംഗീതം ഒഴുകിക്കൊണ്ടിരിക്കും. ചെറിയ ഒരു ലൈബ്രറിയുമുണ്ട് വീട്ടിൽ.സ്വീകരണമുറിയിൽ വിങ് ചെയറും െചസ്റ്റർ സോഫയും കൊടുത്തു. ഇവിടെ ഇരുന്നാൽ‍ ലൂവറിൽ കൂടി പടിഞ്ഞാറൻ കാറ്റ് തലോടിക്കൊണ്ടിരിക്കും.

x-lift

ഗോവണിയുടെ പടികൾക്ക് ഇറക്കുമതി ചെയ്ത ടൈലുകളാണ് ഉള്ളത്. കൈവരികൾക്ക് ടഫൻഡ് ഗ്ലാസ്സും മാറ്റ് സ്റ്റീലുമാണ് കൊടുത്തിരിക്കുന്നത്. മോഡുലർ കിച്ചന് വൈറ്റും ഗ്രേയും ആണ് നിറക്കൂട്ട്. കൗണ്ടർടോപ്പിന് നാനോവൈറ്റും. ബാത്റൂമുകൾക്ക് വലിയ െഎ മാർബിൾ സ്ലാബ് നൽകി.  മുകളിൽ ഹോംതിയറ്ററും രണ്ട് ബാൽക്കണിയുമുണ്ട്. 

x-bedroom2

കേരളത്തിലെ കാലാവസ്ഥയും വാസ്തുക്കണക്കുകളും നോക്കിയാണ് വീടിന്റെ ഡിസൈൻ. 45 ഡിഗ്രി ചരിവിലാണ് മേൽക്കൂര. പഴയ വീട് പൊളിച്ചാണ് പുതിയതു പണിതത്. കാറ്റും വെളിച്ചവും കയറുന്ന രീതിയിൽ ലൂവറുകളും കൊടുത്തിട്ടുണ്ട്.

x-kitchen-

കുടുംബത്തിന് ഒന്നിച്ചുകൂടാനുള്ള ഫാമിലി ലിവിങ് റൂമിൽ ഇരുന്നാൽ പുറത്തെ ലാൻഡ്സ്കേപ്പും മീൻകുളവും കാണാം. പുറത്തായി രണ്ട് ഒാപൻ ഡെക്ക് ഏരിയയുമുണ്ട്. വൈകുന്നേരങ്ങളിൽ ഇവിടെ ഇരിക്കുവാനും ബാർബിക്യൂ പാചകം ചെയ്യാനും സൗകര്യമൊരുക്കി. 

x-dining

ഡിസൈൻ: എബി അഗസ്റ്റിൻ, മണ്ണനാൽ റെനോവേഷൻ ആൻഡ് കൺസ്ട്രക്‌ഷൻ, പാലാ. 9447208259

x-wash-area

1.

x-bathroom

2.

x-balcony
Tags:
  • Vanitha Veedu
  • Design Talk
  • Architecture