Friday 03 May 2019 04:24 PM IST : By സ്വന്തം ലേഖകൻ

ഫൊട്ടോയുണ്ടോ സഖാവേ ഒരു വാ‍ഡ്രോബ് വാതിൽ പണിയാൻ; ഇപ്പോൾ ഇതാണ് ട്രെൻഡ്

wardrobe

നമ്മുടെ സ്വന്തം ഫോട്ടോ കൊണ്ട് വാഡ്രോബിന്റെ വാതിൽ പണിതാലോ? സംഭവം സൂപ്പർ ആണെന്നുറപ്പല്ലേ. കോട്ടയത്ത് തെള്ളകത്തുള്ള എൽബ ട്രേഡേഴ്സ് ഉടമ പ്രശാന്ത് കുര്യന്റെ കുടുംബച്ചിത്രമാണ് കിഡ്സ് റൂമിലെ വാഡ്രോബിന് അഴകായി മാറിയത്.

മൈക്കയിലാണ് ഫോട്ടോ പതിപ്പിക്കുന്നത്. ആവശ്യമുള്ള ആകൃതിയിലും വലുപ്പത്തിലും ചെയ്തെടുക്കാം. പോറലുകൾ വീഴുമെന്ന പേടിയും വേണ്ട. ഏതു ഫോട്ടോയാണോ പതിക്കേണ്ടത് അത് അയച്ചു കൊടുത്താൽ മതി. വേണ്ട വലുപ്പവും ആകൃതിയും പറഞ്ഞാൽ അതിനനുസരിച്ച് ചെയ്തുകിട്ടും. ചിത്രത്തിൽ കാണുന്ന വാഡ്രോബ് 200x50 സെമീ വലുപ്പമുള്ള രണ്ട് പാളികളായി ചെയ്തെടുത്തതാണ്.