Wednesday 20 March 2019 05:48 PM IST : By സ്വന്തം ലേഖകൻ

കണ്ണുടക്കി നിൽക്കും കരവിരുത്; ഇത് ഷോറൂം ഡിസൈനിങ്ങിലെ പുതിയമുഖം

shop-1

മേജിസ് എന്ന സ്ത്രീകളുെട വസ്ത്രബ്രാൻഡ് വിപണിയിലെത്തിയിട്ട് 13 വർഷമായി. ഇതാദ്യമായാണ് മേജിസിന്റെ സ്വന്തം ബുട്ടീക് തൃശൂരിൽ തുടങ്ങുന്നത്. ആശയങ്ങളിൽ വ്യത്യസ്തത പുലർത്തുന്ന ജിജിക്കും രാജേഷിനും തങ്ങളുടെ ബ്രാൻഡിന്റെ ബുട്ടീക്കിലും പുതുമ വേണമെന്ന് നിർബന്ധമുണ്ടായിരുന്നു.

shop-2

ഇവർക്കുവേണ്ടിയാണ് ആർക്കിടെക്ട് ലിജോ–റെനി ദമ്പതികൾ ആദ്യമായി കൊമേഴ്സ്യൽ ഇന്റീരിയർ ഡിസൈനിങ്ങിലേക്കിറങ്ങിയത്. മുൻവശത്തുകൂടി കടന്നുപോകുമ്പോൾ വിൻഡോ ഡിസ്പ്ലേയിലെ ചുവന്ന നൂലുകൾക്കിടയിലൂടെ ആരുടെയും ജിജ്ഞാസ കലർന്ന ഒരു നോട്ടം മേജിസിനകത്തെത്തും വിധമാണ് ഡിസൈൻ. അകത്തുകടന്നാൽ റസ്റ്റിക് പ്രതീതി നൽകുന്ന പുതുമ. ന്യൂട്രൽ നിറത്തിന്റെ പശ്ചാത്തലത്തിൽ വസ്ത്രങ്ങൾ കൂടുതൽ തെളിമയോടെ കാണാം.

shop-3
shop-4

ഒറ്റയടിക്ക് എല്ലാ ഭാഗത്തേക്കും കാഴ്ച നൽകാതെ, പതിയെ പതിയെ വിരിഞ്ഞുവരുന്ന ആകാംക്ഷയാണ് ഡിസൈനിന്റെ പ്രത്യേകത. മധ്യഭാഗത്തുള്ള ഗ്ലോസി ഫിനിഷിലെ വെളുത്ത പിയു യൂണിറ്റ് കാണുമ്പോഴേ അറിയാം, അവിടം മറ്റിടങ്ങളിൽനിന്നു സവിശേഷമാണെന്ന്. എക്സ്ക്ലൂസീവ് ഡിസൈനുകൾക്കായി മാറ്റിവച്ചതാണ് ഇവിടം. നേരത്തെയുണ്ടായിരുന്ന രണ്ട് പില്ലറുകളെ മറയ്ക്കാനും ഇൗ ഡിസൈനിനു കഴിഞ്ഞു. 1000 ചതുരശ്രയടി മാത്രമുള്ള ബുട്ടീക്കിന് കൂടുതൽ സ്പേസ് തോന്നിക്കാൻ മുഴുനീള കണ്ണാടികൾക്കു കഴിയുന്നുണ്ട്. കണ്ണാടികൾക്കപ്പുറത്ത് സ്റ്റോറേജ് സ്പേസ് ആണെന്നത് ഡിസൈനിലെ ബുദ്ധി. സിമന്റ് ഫിനിഷിൽ പല തട്ടുകളിലായുള്ള പ്ലാറ്റ്ഫോമുകൾ ബുട്ടീക്കിലെത്തുന്നവരെയും ആകാംക്ഷയുടെ പല തട്ടുകളിലൂടെ നയിക്കും. ഉടുപ്പുകൾ അടുക്കി വയ്ക്കാനും സീസൺ അനുസരിച്ചുള്ള അലങ്കാരങ്ങൾ വയ്ക്കാനും വരുന്നവർക്ക് ഇരിക്കാനുമെല്ലാം കഴിയുന്ന രീതിയിലാണ് ഇൗ മൾട്ടിപ ർപസ് പ്ലാറ്റ്ഫോമുകൾ. ■

shop-5 ലിജോ &റെനി, ആർക്കിടെക്ട് ടീം