Thursday 06 August 2020 03:50 PM IST

ചുമര്‍ ക്യാന്‍വാസ്, പില്ലര്‍ മുതല്‍ പൂജാമുറി വരെ നീളുന്ന ത്രീഡി ദൃശ്യവിസ്മയം; വീടുകളില്‍ അത്ഭുതം തീര്‍ത്ത് സുബീഷ് കൃഷ്ണ

Ali Koottayi

Subeditor, Vanitha veedu

subeesh

അകത്തള അലങ്കാരത്തിന് പെയിന്റിങ്ങുകളും ചിത്രങ്ങളും നല്‍കുന്നത് പണ്ട് മുതലേ ഉള്ളതാണ്.   വീടിനകത്ത് വാള്‍ പെയിന്റിങ് ട്രെന്‍ഡ് ആകാന്‍ തുടങ്ങിയിട്ട് അധിക കാലമായിട്ടില്ല. ഇന്റീരിയര്‍ അലങ്കാരത്തിന് മാറ്റി വെയ്ക്കാന്‍ പറ്റാത്ത ഒന്നായി ഇന്ന് വോള്‍ പെയിന്റിങ് മാറിയിട്ടുണ്ട്. ഈ മേഖലയിലെ സാധ്യതകള്‍ ഉപയോഗപ്പെടുത്തുകയും അകത്തള അലങ്കാരത്തിന് ദൃശ്യചാരുത പകരുകയുമാണ് ചിത്രകാരനായ മലപ്പുറം സ്വദേശി സുബീഷ് കൃഷ്ണ

s4
s7

' ഫൈന്‍ ആര്‍ട്‌സ് പഠനത്തിന് ശേഷം വരയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടെങ്കിലും വോള്‍ പെയിന്റിങ്ങിലേക്ക് ഇറങ്ങിയിട്ട് ഏതാനും വര്‍ഷമേ ആയിട്ടുള്ളൂ. പുതിയ വീട് വയ്ക്കുന്നവര്‍ ലിവിങ്ങിലും കോര്‍ട് യാര്‍ഡിലെയും ഒരു ഭിത്തി വര്‍ക്ക് ചെയ്യാനായി മാറ്റി വയ്ക്കുന്നു. കിടപ്പുമുറി, കുട്ടികളുടെ മുറി, പൂജാമുറി, പില്ലറുകള്‍ തുടങ്ങിയ ഇടങ്ങളിലും വര്‍ക്ക് ചെയ്യിക്കുന്നവരുണ്ട്.

s1
s8

 മറ്റു വര്‍ക്കുകള്‍ കണ്ടാണ് പലരും സമീപിക്കുന്നത്. പക്ഷേ ഓരോ വീടിന്റെയും അകത്തള തീമും കളര്‍ ടോണും വ്യത്യസ്തമായിരിക്കും അവര്‍ക്ക് കംപ്യൂട്ടറില്‍ ത്രീഡി ചെയ്ത് കാണിച്ച് ഉറപ്പു വരുത്തും. മോണോ ക്രാം ആര്‍ട് ആണ് പുതിയ കാലത്ത് വോള്‍ പെയിന്റിങ്ങിലെ ട്രെന്‍ഡ്. ഒരു കളറില്‍ തന്നെ ഡാര്‍ക്കിലും ലൈറ്റിലും വരയ്ക്കുക. ഫ്രെയിം ഇപ്പോള്‍ ഇടാറില്ല ഇത് പെയിന്റിംങ് വച്ചതു പോലെ തോന്നിക്കും. സ്‌പോട് ലൈറ്റ് മുന്‍കൂട്ടി കണ്ടാണ് ചിത്രം വരയ്ക്കുക. ത്രീഡി ചിത്രങ്ങള്‍ക്ക് ഇതിനനുസരിച്ചാണ് ഷേഡ് നല്‍കുക. ഗുണമേന്മയുള്ള പെയിന്റുകള്‍ ഉപയോഗിക്കുന്നത് കൊണ്ട് തന്നെ കൂടുതല്‍ കാലം നിലനില്‍ക്കുന്നു. വീടിന്റെ തീം അനുസരിച്ച് മ്യൂറല്‍ പെയിന്റിങ്ങുകളും ചെയ്ത് നല്‍കുന്നു. 

s2
s5

കടപ്പാട്: സുബീഷ് കൃഷ്ണ

ആര്‍ട് സോണ്‍, പെരിന്തല്‍മണ്ണ, മലപ്പുറം