Friday 24 April 2020 01:40 PM IST

ലൈറ്റ് ഓൺ ചെയ്യാൻ മൊബൈൽ, ഇഷ്ടമുള്ള ആകൃതി.. ആർക്കിടെക്ചറൽ ഡിസൈൻഡ് കൺസീൽഡ് എൽഇഡി തരംഗം

Sunitha Nair

Sr. Subeditor, Vanitha veedu

1

ഏത്  ആകൃതിയിലും  ഏതു നീളത്തിലും ലൈറ്റ് സ്ഥാപിക്കുക– അതാണ് ഇപ്പോഴത്തെ ട്രെൻഡ്.  ആർക്കിടെക്ചറൽ ഡിസൈൻഡ് കൺസീൽഡ് എൽഇഡി (എഡിസിഎൽ) അഥവാ ലീനിയർ ലൈറ്റിങ് വഴിയാണ് ഇതു സാധ്യമാകുന്നത്.

2

ഈ സോളിഡ് ലൈറ്റ് ഡിസൈൻ സ്മാർട് ഫോൺ വഴി ഓഫ്/ഓൺ, ഡിം/ബ്രൈറ്റ് തുടങ്ങിയവ ചെയ്യാം. ഏറ്റവും കാര്യക്ഷമമായ സ്മാർട് ലൈറ്റിങ് സാങ്കേതിക വിദ്യയായാണ് ഇതറിയപ്പെടുന്നത്.

4

നിലവിലുള്ള ഇന്റീരിയർ ഡിസൈനിനോട് ഇണങ്ങും വിധവും ഇത് ചെയ്യാൻ സാധിക്കും. എഡിസിഎൽ ലൈറ്റിന്റെ വ്യാപ്തി എട്ട് എംഎം ആയതിനാൽ ഇത് സീലിങ്ങിന്റെയോ ചുമരിന്റെയോ പ്ലാസ്റ്ററിങ്ങിലും ഫോൾസ് സീലിങ്ങിലും ഒളിപ്പിക്കാവുന്നതാണ്.

5

എഡിസിഎൽ ലൈറ്റിങ് വഴി ഫോൾസ് സീലിങ് ഇല്ലാതെ തന്നെ ഒരു മുറിയിലെ ലൈറ്റിനെ മറയ്ക്കാൻ സാധിക്കും. ഒന്നര മീറ്റർ എഡിസിഎൽ ലൈറ്റിന്റെ പ്രകാശം 40 വാട്ട് ഫ്ലൂറസന്റ് ബൾബിന്റേതിനു തുല്യമായതിനാൽ ജനറൽ ലൈറ്റിങ്ങിനും ഇതുപയോഗിക്കാം. എൽഇഡിയിൽ നിന്നുള്ള ചൂട് വീതിക്കാൻ തെർമൽ ടേപ് ഉള്ള കൃത്യമായ ചാനലുകളുണ്ട്.

കടപ്പാട്: ആർ. ജയ്വിൻ, എൻലൈറ്റ് എനർജി സൊലൂഷൻസ്, തൃശൂർ
enliteenergysolutionscontact@gmail.com