Saturday 26 September 2020 10:16 AM IST

പണിയില്ലെന്ന പരിഭവമില്ല, പ്രതിസന്ധിയില്‍ തളര്‍ന്നില്ല; കോവിഡ് കാലത്ത് കല ആയുധമാക്കി ഷിഹാബ്‌

Ali Koottayi

Subeditor, Vanitha veedu

shiha

കൊറോണ, ജോലി അനിശ്ചിതത്തിലാക്കിയിട്ടും പ്രതിസന്ധിയിൽ തളർന്നില്ലെന്ന് മാത്രമല്ല, കയ്യിലുള്ള കലയെ ജോലിയാക്കി. വോൾ ആർട്ടിൽ വിസ്മയിപ്പിച്ച് മമ്പാട് സ്വദേശി ഷിഹാബ്.
വീടുകളിലെ അകത്തളത്തിൽ അയാൾ പെയിന്റും ബ്രഷും കൊണ്ട് വിസ്മയം തീർക്കുകയാണ്. ജീവിതം അനിശ്ചിതത്തിലാക്കാൻ വന്ന കൊറോണയെ എയർ ബ്രഷ് കൊണ്ട് പ്രതിരോധിക്കുകയാണെന്ന് പറയാം.

1


" ഗ്രാഫിക് ഡിസൈനറായി ജോലി നോക്കുന്നതിനിടെയായിരുന്നു ഇടിത്തീ പോലെ കൊറോണയും ലോക്ക്ഡൗണും വന്നത്. വർക്ക് കുറഞ്ഞു, പതുക്കെ ജോലി പോയി. അങ്ങിനെയാണ് വോൾ ആർട്ടിലേക്ക് വരുന്നത്. ചെറുപ്പം മുതൽ വരയ്ക്കുമായിരുന്നു. ഇപ്പോൾ മുഴുവൻ സമയവും ഈ മേഖലയിൽ തന്നെയാണ്. എയർബ്രഷ് രീതിയാണ് അവലംബിക്കുന്നത്.

3

കുറഞ്ഞ ചെലവിൽ ഇന്റീരിയർ ആകർഷകമാക്കാൻ ആഗ്രഹിക്കുന്ന സാധാരണക്കാർ നിരവധിയാണ്. പണച്ചെലവ് കൂടുതലാണെന്ന ധാരണയിലാണ് പലരും വോൾ ആർട്ടിനോട് താൽപര്യമുണ്ടെങ്കിലും പിന്നോട്ട് വലിയുന്നത്. എല്ലാവർക്കും പ്രാപ്യമാവണം വോൾ ആർട്. ആർടിനോട് താൽപര്യമുള്ളവർ ഉണ്ടാവുന്നുണ്ട്. ലിവിങ്ങിലെ ഒരു ഭിത്തി വർക്ക് ചെയ്യാം എന്ന് വീടിന്റെ ആലോചനാ ഘട്ടത്തിൽ തന്നെ തീരുമാനിക്കുന്നവരാണ് അധികവും.

4

ലിവിങ്, കോർട്‌യാർഡ്, കിടപ്പുമുറി, പൂജാ ഏരിയ തുടങ്ങിയ ഇടങ്ങളിൽ എല്ലാം വോൾ ആർട്ടിന് സാധ്യതകളുണ്ട്. വീട്ടുകാർ മനസ്സിൽ കണ്ടത് കംപ്യൂട്ടറിൽ ചെയ്ത് കാണിച്ചു നൽകും. പുട്ടിയിൽ ചിത്രങ്ങൾ കൊത്തിയെടുക്കുന്ന രീതിയുമുണ്ട്. അകത്തളത്തിനാവശ്യമായ പെയിന്റിങ്ങുകളും ചെയ്തു നൽകുന്നു. ഈ പ്രതിസന്ധി കാലം കഴിഞ്ഞാൽ ഈ മേഖലയിൽ സ്വന്തമായി സ്ഥാപനം തുടങ്ങുകയാണ് ലക്ഷ്യം.

5

വലിയ ചെലവ് ഇല്ലാതെ ഇന്റീരിയർ ആകർഷകമാക്കാൻ ആഗ്രഹിക്കുന്ന സാധാരണക്കാരുടെ സ്വപ്നങ്ങൾക്ക് നിറം നൽകണം." ഷിഹാബ് പറയുന്നു.
ഷിഹാബ് മമ്പാട്, ഫോൺ: 9496171047