Wednesday 29 July 2020 03:09 PM IST : By സ്വന്തം ലേഖകൻ

സിങ്കിൽ നിന്നും വാഷ് ബേസിനിൽ നിന്നും ദുർഗന്ധം വരുന്നോ? ഒഴിവാക്കാൻ മാർഗമുണ്ട്

2

സിങ്ക്, വാഷ് ബേസിൻ എന്നിവിടങ്ങളിൽ നിന്ന് ദുർഗന്ധം വരുന്നത് തടയാൻ എളുപ്പ വഴിയുണ്ട്. 300 രൂപയേ ഇതിനു ചെലവുള്ളൂ. സിങ്കിനും അഴുക്കുവെള്ളം ഒഴുകിച്ചെല്ലുന്ന സോക് പിറ്റിനും ഇടയിൽ ഗള്ളി ട്രാപ്പ് പിടിപ്പിക്കുകയാണ് വഴി. പല അളവുകളിൽ പിവിസിയുടെ ഗളളി ട്രാപ്പ് ലഭിക്കും. എപ്പോഴും നടുവിൽ വെള്ളം കെട്ടിക്കിടക്കുന്ന രീതിയിലാണ് ഗളളി ട്രാപ്പിന്റെ ഘടന. അഴുക്കുവെള്ളം ഇതിലൂടെ ഒഴുകിപ്പോകും. വെള്ളം ഉള്ളതിനാൽ സോക് പിറ്റിൽ നിന്നുള്ള ദുർഗന്ധം പൈപ്പിലൂടെ സിങ്കിലേക്ക് എത്തില്ല. പാറ്റ പോലെയുള്ള ക്ഷുദ്രജീവികളും പ്പൈപ്പ് വഴി സിങ്കിലെത്തില്ല.

1

മണ്ണിനടിയിൽ വരുംവിധമാണ് ഗള്ളി ട്രാപ്പ് പിടിപ്പിക്കേണ്ടത്. തുറക്കാവുന്ന വിധമുള്ള മൂടി തറനിരപ്പിൽ വരണം. പ്പൈപ്പിൽ എന്തെങ്കിലും ബ്ലോക്ക് ഉണ്ടായാൽ ഈ മൂടി തുറന്ന് ക്ലീൻ ചെയ്യാം എന്ന മെച്ചവുമുണ്ട്.

വിവരങ്ങൾക്കു കടപ്പാട്: ടി.ജെ. ആൽബർട്ട്, പ്ലമിങ് കൺസൽറ്റന്റ്, കൊച്ചി