Saturday 15 May 2021 02:06 PM IST : By മനോജ് കുമാർ കിനി

‘ദൈവം മനുഷ്യനു തന്ന ഏറ്റവും നല്ല നിർമാണ സാമഗ്രി തടിയാണ്’; ആർക്കിടെക്ട് മനോജ് കുമാർ കിനി പറയുന്നു

inteerdcv112

പ്രിയപ്പെട്ട നിർമാണ സാമഗ്രിയെക്കുറിച്ച് ആർക്കിടെക്ട് ഡോ. മനോജ് കുമാർ കിനി പറയുന്നു... 

ഏറ്റവും അടിസ്ഥാനപരമായ നിർമാണ വസ്തുവാണ് തടി. പണ്ടുകാലം മുതലേ വീടുപണിയാൻ ആഗോളതലത്തിൽ തന്നെ തടിയാണ് ഉപയോഗിക്കുന്നത്. വീണ്ടും വച്ചു പിടിപ്പിക്കാവുന്ന മെറ്റീരിയൽ ആണിത്. സവിശേഷമായ നിറങ്ങളും പ്രകൃതിദത്തമായ പാറ്റേണുകളും തടിയുടെ മാത്രം പ്രത്യേകതയാണ്. പ്രകൃതിക്ക് ഒട്ടും ഉപദ്രവമില്ല. മണ്ണോട് മണ്ണായി ദ്രവിച്ചു ചേരും. 

interrrvvgfd

അറയും നിരയുമുള്ള നമ്മുടെ പഴയ കാല വീടുകൾ തടികൊണ്ടായിരുന്നല്ലോ. ആധുനിക നിർമിതികളിലും തടിക്ക് നിരവധി സാധ്യതകൾ ഉണ്ട്. ഫ്ളോറിനും ഭിത്തിക്കും റൂഫിനും അലങ്കാരപ്പണികൾക്കും കൊത്തുപണികൾക്കും ഫർണിച്ചറായും അടുക്കളയും അലമാരയും പണിയാനും എന്നുവേണ്ട എല്ലാത്തിനും തടി ഉപയോഗിക്കാം. 

interr455fgg

പുറത്ത് തണുപ്പായാലും ചൂടായാലും താപ വ്യതിയാനം ക്രമീകരിക്കാൻ തടിക്കു കഴിയുന്നതിനാൽ അകത്ത് സുഖകരമായ അന്തരീക്ഷം ലഭിക്കും. അതുകൊണ്ടാണ് തണുപ്പ് രാജ്യങ്ങളിലും ചൂട് രാജ്യങ്ങളിലും വീടു നിർമ്മാണത്തിന് തടി ഒരു പോലെ ഉപയോഗിച്ചു വരുന്നത്. നന്നായി പരിപാലിച്ച തടി 150 - 200 വർഷം കഴിഞ്ഞാലും 'റിയൂസ്‌ ' ചെയ്യാൻ പറ്റും. 

inter4434

പഴയ വീടുകളിൽ ഏറ്റവും പ്രാധാന്യമുള്ള ഭാഗം തടി കൊണ്ടുള്ള അറ ആയിരുന്നു. അടുത്ത തലമുറകൾക്കുള്ള വിത്തു ശേഖരണത്തിനാണ് ഈ ഭാഗം ഉപയോഗിച്ചിരുന്നത്. ആദിമ മനുഷ്യന്റെ ഭവനത്തെക്കുറിച്ചുള്ള വിവരണങ്ങളിലും കാണാം, ഒത്ത നടുക്കുള്ള ഒരു അറ ഭാഗം. ഏറ്റവും നല്ല വിത്തുകൾ വയ്ക്കാൻ വേണ്ടിയായിരുന്നത്രേ ഇത്. കിടക്കാൻ പോലും പലകയാണ് ഏറ്റവും നല്ലത്. 

interr4tygygg

പണ്ട് വീടുകളിൽ ഉപയോഗിച്ചുകൊണ്ടിരുന്ന കൊരണ്ടി പോലുള്ള വസ്തുക്കളും തടിയുടെ പ്രാധാന്യം കാണിക്കുന്നു. പക്ഷേ, നമ്മുടെ നാട്ടിലെ ജനസംഖ്യാ നിരക്കും അനിയന്ത്രിതമായ ഉപയോഗവും കാരണം തടി സുലഭമല്ലാതായി. ഒരു മരം വെട്ടിയാൽ അതിനു പകരം 10 മരം വയ്ക്കുമെന്നു പ്രതിജ്ഞയെടുത്താൽ ഇനിയുള്ള തലമുറയ്ക്കു വേണ്ടിയും തടി സംരക്ഷിക്കാം. യന്ത്രവൽക്കരണവും 3D പ്രിന്റിങ്ങും CNC കട്ടിങ്ങും പോലുള്ള ആധുനിക സംവിധാനങ്ങളിലൂടെ തടിക്ക് പുത്തൻ സാധ്യതകൾ കൊണ്ടുവരാനുമാവും. തടിയെപ്പോലെ മറ്റൊരു നിർമാണ വസ്തുവില്ല, ഉണ്ടാകുകയുമില്ല. 

interr44455
Tags:
  • Vanitha Veedu