Friday 19 June 2020 11:38 AM IST

ജനാലകൾ തുറക്കുന്നത് കിള്ളിയാറിലേക്ക്; ആരും കൊതിച്ചുപോകും ഇവിടെ ഒന്നു ജീവിക്കാൻ...

Ali Koottayi

Subeditor, Vanitha veedu

1

ചുറ്റുപാടുകളിലെ നന്മ വീടിന്റെ  അകത്തളത്തിന്റെ ഭാഗമാക്കി മാറ്റുന്നത് ആർക്കിടെക്ടിന്റെ കഴിവാണ്. തിരുവനന്തപുരം പേരൂർക്കടയിൽ ബിസിനസ്സുകാരനായ ജോസ് കർമേണ്ടിനുവേണ്ടി ആർക്കിടെക്ട് മുഅസ് റഹ്മാൻ ഡിസൈൻ ചെയ്ത വീട് ഇത്തരത്തിലൊന്നാണ്.

2

വീടിന്റെ അരികിലൂടെ ഒഴുകുന്ന കിളിയാറിലേക്ക് ലിവിങ്ങ്, ഡൈനിങ്, മാസ്റ്റർ ബെഡ് റൂം തുടങ്ങിയിടങ്ങളിൽ നിന്നെല്ലാം കാഴ്ചയെത്തുന്ന തരത്തിലാണ് ക്രമീകരണം. കൂടാതെ കാറ്റ്, വെളിച്ചം ,പച്ചപ്പ് തുടങ്ങിയവയെല്ലാം അകത്തളത്തിന്റെ കൂടി ഭാഗമാകുന്നു.

3

'ക്യുബ് ഹൗസ്' എന്ന പേര് സൂചിപ്പിക്കുന്നതു പോലെ തന്നെ ചതുര മാതൃകകളാണ് ആദ്യം കണ്ണിലുടക്കുക. 15 സെന്റിൽ 3480 ചതുരശ്രയടിയാണ് വീട്. അത്യാവശ്യം മുറ്റം വേണമെന്ന വീട്ടുകാരുടെ ഇഷ്ടം കണക്കിലെടുത്താണ് ഗെയ്റ്റിൽ നിന്ന് അകത്തേക്ക് നീട്ടി വീട് പണിതത്.

4

കോർട്‌യാർഡാണ് അകത്തെ മുഖ്യ ആകർഷണം. ലിവിങ്, സൈനിങ്, പൂമുഖം തുടങ്ങിയ ഇടങ്ങളിൽ നിന്നെല്ലാം കോർട് യാർഡിലേക്ക് കാഴ്ചയെത്തുന്നു. ഡബിൾ ഹൈറ്റ് സീലിങ്ങും വെളിച്ചത്തിനായി പർഗോളയും അകത്തളത്തെ വിശാലമാക്കാൻ സഹായിക്കുന്നു. വീടിന്റെ എല്ലാ പാസ്സേജുകളും വുഡൻ ഫ്ലോറിങ്ങാണ്. തടിയുടെയും ഗ്ലാസിന്റെയും മനോഹരമായ കോംബിനേഷനിലാണ് സ്റ്റെയർ. വിശാലമായ മുറികളിൽ ആകർഷകമായ സീലിങ് ലൈറ്റിങ്, മറ്റു അലങ്കാരങ്ങൾ തുടങ്ങിയവ മാറ്റ് കൂട്ടുന്നു. മികച്ച സൗകര്യത്തിൽ U ഷേപ് കിച്ചനും വർക്ക് ഏരിയയും ക്രമീകരിച്ചു.

5

കൊറിയൻ ടോപ്പിൽ മൾട്ടിവുഡ് കൊണ്ട് ഷട്ടറും നൽകിയിട്ടുണ്ട്. വീട്ടിലേക്കാവശ്യമായ ലൈറ്റ്, ബാത്റൂം ഫിറ്റിങ്‌സ്, ഫർണിച്ചർ എന്നിവ വിദേശത്ത് നിന്നും വരുത്തിച്ചതാണ്. കാർ പോർച്ചിനും ചുറ്റുമതിലിനും വുഡൻ ക്ലാഡിങ് നൽകിയത് വീടിന്റെ പുറം കാഴ്ചയെ ആകർഷകമാക്കുന്നു.

കടപ്പാട്: മുഅസ് റഹ്മാൻ, ആർക്കിടെക്ട് , ഫോൺ:  9048100163,

                                                        00965 90052324 (കുവൈറ്റ്)