Monday 11 May 2020 03:44 PM IST

ഇക്കാലത്തും വീട്ടിൽ കൂട്ടുകുടുംബത്തിന് സൗകര്യമൊരുക്കാനാകുമോ? ഇതാ വെളിയങ്കോടു നിന്ന് ഉത്തരം

Ali Koottayi

Subeditor, Vanitha veedu

1N

പഴയ തറവാട് ജിർണാവസ്ഥയിലേക്ക് നീങ്ങിയപ്പോഴാണ് മലപ്പുറം വെളിയങ്കോട് സ്വദേശി ഫൈസൽ പുതിയ വീട് എന്ന തീരുമാനത്തിലെത്തിയത്. കൂട്ടുകുടുംബമായതു കൊണ്ട് കൂടുതൽ കിടപ്പുമുറിയും വേണം. 2950 ചതുരശ്രയടിയിൽ 6 കിടപ്പുമുറി വീടിന്റെ സ്ട്രക്ചർ പൂർത്തിയാക്കി നൽകിയത് ഷുഹൈൽ ആണ്.

2N


ഇന്റീരിയർ ഡിസൈൻ ചെയ്യാൻ ഡിസൈനറായ നിഷിലിന് ഫൈസൽ വീട് കൈമാറുമ്പോൾ കുറച്ച് ആവശ്യങ്ങളും പൂർണ്ണ സ്വാതന്ത്രവും നൽകി. വീടിന്റെ ഇന്റീരിയർ ഭംഗിയായി ഒരുക്കണമെന്ന് ഫൈസലിന് നിർബന്ധമായിരുന്നു. കിടപ്പുമുറി തന്നെയാണ് വീട്ടിലെ ആകർഷണങ്ങളിൽ പ്രധാനം. വലിയ കിടപ്പുമുറികളിൽ വായിച്ചിരിക്കാനുള്ള എരിയയും വാഡ്രോബ്, ഡ്രസ്സിങ് ഏരിയ തുടങ്ങിയവ ഭംഗിയായി ക്രമീകരിച്ചു. ജിപ്സം സീലിങ്ങിന്റെ ഭംഗിയാണ് മറ്റൊന്ന്. വാം ലൈറ്റിൽ അതിന്റെ തിളക്കം കൂടുന്നു. ആകർഷകമായി ഒരുക്കിയ കുട്ടി കിടപ്പുമുറിയാണ് മറ്റൊന്നു. താഴെ മൂന്നും മുകളിൽ മൂന്നും കിടപ്പുമുറികളാണുള്ളത്.

3N

സിറ്റ് ഔട്ട്, ലിവിങ്, ഡൈനിങ് , കോർട് യാർഡ്, കിച്ചൻ തുടങ്ങിയവയാണ് മറ്റ് ഇടങ്ങൾ. കൂടുതൽ സ്റ്റോറേജ് വേണമെന്നതായിരുന്നു വിട്ടുകാരുടെ ആവശ്യം. കിടപ്പുമുറിയിലും കിച്ചനും ഒരുക്കിയെടുത്തത് ഈ ആവശ്യം മുൻ നിർത്തി തന്നെയാണ്. ബ്രേക്ക് ഫാസ്റ്റ് ടേബിൾ ഒരുക്കിയ കിച്ചന്റെ കാബിനറ്റുകൾ മൾട്ടിവുഡിൽ ലാമിനേറ്റഡ് ഫിനിഷിലാണ്. ചുവപ്പും വെളുപ്പും കലർന്ന കാബിനറ്റുകൾ കിച്ചനെ ഏറെ ആകർഷകമാക്കുന്നു.

4N

ലിവിങ്ങിന്റെയും, ഡൈനിങ്ങിന്റെയും പാർട്ടീഷനിലാണ് ടിവി സെറ്റ് ചെയ്തത്. സപൈറൽ ഗോവണിയാണ് അകത്തളത്തിലെ മറ്റൊരു ആകർഷണം. ടൈലാണ് ഫ്ലോറിനെ തിളക്കമുള്ളതാക്കുന്നത്. വാതിലും ജനലും തേക്കിൻ തടിയിലാണ്. ചെറിയ സിറ്റ്ഔട്ട്, പുറം ഭിത്തിയിലെ ക്ലാഡിങ്ങ്, വെളുത്ത നിറം വീടിന്റെ പുറം കാഴ്ചയും ആകർഷകമാണ്.

കടപ്പാട്: നിഷിൽ ജി.സി, ഇൻസൈഡ് ഇന്റീരിയേഴ്സ്, വെളിയങ്കോട്, ഫോൺ: 75598 84018