Saturday 08 September 2018 05:16 PM IST : By സുനിത നായർ

ജോജുവിന്റെ കിടിലൻ വീട് കണ്ടിട്ടുണ്ടോ? ആ സ്വപ്നം പടുത്തുയർത്തിയതിങ്ങനെ(വിഡിയോ)

joju-home

പണ്ട് ടിവി കാണാൻ അയൽപക്കത്തെ വലിയ വീട്ടിൽ പാടവരമ്പിൽ കൂടി എല്ലാവരേക്കാളും മുന്നേ ഓടിയെത്തിയിരുന്ന ഒരു പയ്യനുണ്ട്, ജോജു. ഒരു നടനാവുക എന്ന സ്വപ്നത്തിനു പിന്നാലെ പായുമ്പോൾ തന്നേക്കാൾ ചെറിയ പയ്യൻമാർ നാട്ടിൽ വീടുപണിതുയർത്തുന്നതു ജോജു ജോർജ് കണ്ടില്ലെന്നു നടിച്ചു. സിനിമയിൽ നടൻ, നിർമാതാവ് എന്ന നിലയിൽ മേൽവിലാസമുണ്ടാക്കി അന്നത്തെ ആ പയ്യൻ. പാടത്തോടു ചേർന്ന് ഒരു വീട് എന്ന ആഗ്രഹവും ദാ, ഇപ്പോൾ സഫലമായി. അതും പണ്ടു ടിവി കാണാൻ പോയിരുന്ന ആ വീടിനടുത്തുതന്നെ.

‘‘വനിത വീടിൽ ഛായാഗ്രാഹകൻ വിനോദ് ഇല്ലംപള്ളിയുടെ വീട് കണ്ടപ്പോൾ എനിക്ക് ഇഷ്ടമായി. ആ വീടിന്റെ പുറംകാഴ്ചയിൽനിന്ന് പ്രചോദനമുൾക്കൊണ്ടാണ് ഈ വീടിന്റെ എക്സ്റ്റീരിയർ ഡിസൈൻ.’’ തന്റെ ഏദൻതോട്ടത്തെക്കുറിച്ച് ജോജു പറയുന്നു. സ്വപ്നങ്ങൾ കൂട്ടിവച്ച് നടനും നിർമാതാവുമായ ജോജു ജോർജ് പണിത വീടിന്റെ മനോഹരമായ വീടിന്റെ വിശേഷങ്ങൾ അറിയാൻ ഈ ലക്കം വനിത വീട് വായിക്കാം. ജോജുവിന്റെ കിടിലൻ വീടിന്റെ വിഡിയോ കാണാം.