Thursday 18 July 2019 05:32 PM IST : By സ്വന്തം ലേഖകൻ

വിശ്വസിച്ചാലും ഇല്ലെങ്കിലും! ഈ ഇരുനില വീടൊരുങ്ങിയത് 23 ലക്ഷം രൂപയ്ക്ക്; ചെലവു കുറച്ചത് ഇങ്ങനെ

budget-home

മലപ്പുറം ജില്ലയിലെ ചെറിയമുണ്ടത്തെ ഷഫീഖിന്റെ വീടിന് സവിശേഷതകൾ ഏറെയാണ്. ആറ് സെന്റ് പ്ലോട്ട്, 1600 സ്ക്വയർഫീറ്റിൽ ഇരുനില വീട്്, കുറഞ്ഞ ബജറ്റിൽ നിർമാണം. വീ‌ട് പണിയണമെന്ന ആഗ്രഹവുമായി ഷഫീഖ്, ഹാബ്രിക്ക് അസോസിയേറ്റ്സിലെ നിഷാഹിനെ സമീപിക്കുമ്പോൾ വലിയ ആവശ്യങ്ങളൊന്നും ഉണ്ടായിരുന്നില്ല, ചെലവു കുറഞ്ഞതും കാണാൻ ഭംഗിയുള്ളതുമായ വീട്. പ്ലോട്ടിനനുയോജ്യമായ പ്ലാന്‍ വരച്ചു. ചെറിയ ഒരു തിരുത്തൽ, താഴെ ഒരു കിടപ്പുമുറി കൂടി അധികം വേണം. വീട് പണി കഴിഞ്ഞപ്പോൾ ഷെഫീഖിന് ചെലവായത് 23 ലക്ഷം. മനസ്സിൽ കണ്ട വീടൊരുങ്ങി.

bh-6
bh-4

ചെലവു കുറച്ചത് ഇങ്ങനെ

* തടിയുടെ ഉപയോഗം കുറച്ചു. പകരം സ്റ്റീൽ ഉപയോഗിച്ചു. ജനല്‍‌ ഫ്രെയിമുകളെല്ലാം ജിഐ പൈപില്‍ നൽകി.

* അധികം ചെലവില്ലാത്ത റെഡിമെയ്ഡ് വാതിലുകൾ ഉപയോഗിച്ചു.

* വാഡ്രോബുകളും കാബിനറ്റുകളും അലുമിനിയത്തി്ൽ പണിതു.

* സ്റ്റെയർ ഹാന്‍ഡ് റെയിലുകൾക്ക് ജിഐ പൈപ്പ് ഉപയോഗിച്ചു.

* ഭിത്തികളിൽ പുട്ടി ഫിനിഷ് ചെയ്തില്ല. അകത്തെ ഭിത്തികള്‍ പെയിന്റ് ചെയ്ത് ആകർഷകമാക്കി.

* കോമണ്‍ ഏരിയയില്‍ മാത്രം ജിപ്സം സീലിങ് ചെയ്ത് ആകർഷകമാക്കി

bh-8
bh-2

1600 സ്ക്വയർഫീറ്റുളള വീട്ടില‍ ഇരു നിലകളിലായി നാല് കിടപ്പുമുറികളുണ്ട്. മികച്ച അകത്തള ക്രമീകരണമാണ് വീടിനെ വ്യത്യസ്തമാക്കുന്നത്. ലിവിങ്, ഡൈനിങ്, കിച്ചൻ എന്നിവ ചെറിയ ഇടത്തിൽ ആകർഷകമായി ക്രമീകരിച്ചു. താത്തെനിലയിലെ രണ്ട് കിടപ്പുമുറികളിൽ ഒന്ന് ബാത്അറ്റാച്ച്ഡ് ആണ്. ഒരു കോമൺ ബാത്റൂം ഹാളിൽ നൽകി. ചെറിയ പ്ലോട്ടാണെങ്കിലും സ്ഥലക്കുറവ് അകത്ത് ദൃശ്യമാകുന്നില്ല. ഫർണിച്ചറി‍ലെ മിതത്വവും ഇതിന് സഹായിക്കുന്നുൂണ്ട്. പ്ലാനിങ്ങിന്റെ സമയത്ത് തന്നെ ഫർണിച്ചറിന്റെ കാര്യത്തിലും ധാരണയുണ്ടാക്കിയിരുന്നു. ഇത് ചെലവ് കുറയ്ക്കാനും സഹായിച്ചു. പുറം മോടിക്ക് പെയ‍ിന്റും സ്റ്റോൺ ക്ലാഡിങ്ങും നൽകി. വീടിന്റെ ബാഹ്യ സൗന്ദര്യത്തേക്കാളേറെ ഇന്റീരിയറിനാണ് പ്രാധാന്യം നൽകിയത്. പരമാവധി കാറ്റും വെളിച്ചവും അകത്തെത്തുന്ന രീതിയില്‍ ജനലുകൾ ക്രമീകരിച്ചു. അകത്ത് സ്റ്റെയറിന് പിന്നിലായി ഗ്ലാസിൽ അലുമിനിയം ഫ്രെയിമിൽ ജനൽ നൽകിയത് പകൽ സമയത്ത് അകത്ത് കൂടുതൽ വെളിച്ചമെത്തിക്കുന്നു. ഫ്ലോറിൽ വിട്രിഫൈഡ് ടൈൽ നൽകി. ഉപയോഗക്ഷമതയ്ക്ക് പ്രാധാന്യം നൽകുന്ന വീട് പ്രിയപ്പെട്ടതാക്കുന്നത് കുറഞ്ഞ ബജറ്റ്കൊണ്ടു മാത്രമല്ല വീടിന്റെ മനോഹാരിത കൊണ്ടുകൂടിയാണ്.

bh
bh-54

വിവരങ്ങൾക്ക് കടപ്പാട്;

നിഷാഹ്: 9809673678

Tags:
  • Budget Homes