Wednesday 12 June 2019 05:54 PM IST : By സ്വന്തം ലേഖകൻ

കുന്നുകൂടില്ല അടുക്കള മാലിന്യം, ദുർഗന്ധവുമില്ല; അടുക്കള ക്ലീനാക്കും ‘ഇൻ -സിങ്ക് ഇറേറ്റർ’

erator

അടുക്കളജോലിയുടെ ടെൻഷൻ കുറയ്ക്കുന്ന എമേഴ്സൺ ഫൂഡ് വേസ്റ്റ് ഡിസ്പോസർ ഇന്ത്യൻ വിപണിയിലുമെത്തി. ഭക്ഷണാവശിഷ്ടങ്ങൾ, അടുക്കളമാലിന്യം എന്നിവയെല്ലാം ‘ഇൻ -സിങ്ക് ഇറേറ്റർ’ എന്നു പേരുള്ള വേസ്റ്റ് ഡിസ്പോസറിലൂടെ സംസ്കരിക്കാം. അടുക്കളയിൽ വേസ്റ്റ് ബിന്നിന്റെ ആവശ്യമേ വരുന്നില്ല എന്നതാണ് ഇതുകൊണ്ടുള്ള മെച്ചം. അതുകാരണം അടുക്കള എപ്പോഴും വൃത്തിയായി ഇരിക്കും. ദുർഗന്ധം ഉണ്ടാകില്ല.

കിച്ചൻ സിങ്കിന്റെ അടിയിലാണ് ‘ഇൻ-സിങ്ക് ഇറേറ്റർ’ പിടിപ്പിക്കേണ്ടത്. ഭക്ഷണാവശിഷ്ടവും മറ്റും തീരെ ചെറിയ തരികളായി പൊടിച്ച് വെള്ളത്തോടൊപ്പം ഒഴുക്കിക്കളയുകയാണ് ഇറേറ്റർ ചെയ്യുന്നത്. സെപ്റ്റിക് ടാങ്കിലേക്കോ സോക്പിറ്റിലേക്കോ ഇത് ഒഴുക്കാം. അവശിഷ്ടങ്ങളിലെ എല്ല്, മുള്ള് എന്നിവപോലും നിമിഷങ്ങൾക്കകം ചെറിയ തരികളായി പൊടിക്കും. വൈദ്യുതിയുടെ സഹായത്തോടെയാണ് മെഷീൻ പ്രവർത്തിക്കുന്നത്. 0.5 എച്ച്പി ശേഷിയുള്ള ഇൻഡക്‌ഷൻ മോട്ടോർ ആണ് ഇതിലുള്ളത്. സ്റ്റെയിൻലസ് സ്റ്റീൽകൊണ്ടാണ് ബോഡി. ശബ്ദരഹിതമായ പ്രവർത്തനം, ഷോക്ക്പ്രൂഫ്, സെൽഫ് ക്ലീനിങ് എന്നിവയും പ്രത്യേകതകളാണ്. 22,900 രൂപ മുതലാണ് ‘ഇൻ-സിങ്ക് ഇറേറ്ററിന്റെ വില. മൂന്ന് വർഷം വാറന്റി ലഭിക്കും. ■

വിവരങ്ങൾക്കു കടപ്പാട്: സ്പൈസ്റൂട്ട് വെൻച്വേഴ്സ്, ഹയത്ത് ടവേഴ്സ്, കാക്കനാട്, കൊച്ചി.