Tuesday 31 July 2018 11:50 AM IST : By സ്വന്തം ലേഖകൻ

ബിലാൽ വീണ്ടും വരുന്നു! ഒപ്പം കുരിശിങ്കൽ തറവാടും

bilal.jpg.image.784.410

ബിലാൽ ജോൺ കുരിശിങ്കൽ...ബിഗ് ബി എന്ന ചിത്രത്തിലെ മമ്മൂട്ടിയുടെ പേരിനേക്കാൾ ആരാധകർ ഇഷ്ടപ്പെട്ടത് പേരിനൊപ്പം അയാൾ അലങ്കാരമായി കൊണ്ടുനടന്ന ആ വീട്ടുപേരായിക്കും- കുരിശിങ്കൽ...താരങ്ങളോടൊപ്പം ചിത്രത്തിലെ പ്രധാനകഥാപാത്രമായിരുന്നു കുരിശിങ്കൽ തറവാടും. ചിത്രത്തിലെ ബിലാലിന്റെ അമ്മയെ കുറിച്ചുള്ള ഓർമകളിൽ നിറയെ ആ വീടും ചില്ലുജാലകങ്ങളിലൂടെയുള്ള കാഴ്ചകളും അകമ്പടിയായി പെയ്യുന്ന മഴയുമുണ്ടായിരുന്നു.

BigB.jpg.image.784.410

ഫോർട്ട് കൊച്ചിയിലുള്ള വാസ്കോ ഹൗസായിരുന്നു കുരിശിങ്കൽ വീടായി വേഷമിട്ടത്. വർഷങ്ങൾക്കിപ്പുറം ബിഗ് ബി ഹൗസ് എന്നാണ് വീട് അറിയപ്പെടുന്നത്. 500 വർഷത്തിലേറെ പഴക്കമുള്ള വീട് ഫോർട്ട് കൊച്ചിയിലെ റോസ് സ്ട്രീറ്റിലാണ് സ്ഥിതി ചെയ്യുന്നത്. കൊച്ചിയിൽ എത്തുമ്പോൾ വാസ്കോ ഡ ഗാമ താമസിച്ചിരുന്നതെന്നു വിശ്വസിക്കപ്പെടുന്ന വീട് 16 –ാം നൂറ്റാണ്ടിൽ നിർമിക്കപ്പെട്ടതാണ്. യൂറോപ്യൻ ശൈലിയിലുള്ള ചില്ലുജാലകങ്ങളും ബാൽക്കണി- വരാന്തകളും വീടിന്റെ സവിശേഷതയാണ്.  യൂറോപ്യൻ ശൈലിയിലുള്ള അകത്തളങ്ങളുടെ പ്രൗഢി പഴമയിലും മങ്ങാതെ ഇന്നും നിലനിൽക്കുന്നു. ആന്റിക് മൂല്യമുള്ള ഫർണീച്ചറുകളാണ് മറ്റൊരാകർഷണം.

vasco-house.jpeg.image.784.410

ഇന്ന് ഒരു ഹെറിറ്റേജ് ഹോം ആയി പ്രവർത്തിക്കുകയാണ് നൂറ്റാണ്ടുകളുടെ കഥ പറയാനാകുന്ന ഈ മനോഹര വീട്. ബിഗ് ബിയുടെ രണ്ടാം ഭാഗമെത്തുമ്പോൾ അതിൽ കുരിശിങ്കൽ വീടുമുണ്ടാകും എന്നുറപ്പ്. അതിനായുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ സിനിമ ആരാധകർ.