Tuesday 28 April 2020 01:13 PM IST : By സ്വന്തം ലേഖകൻ

കൈ തൊടാതെ കൈ കഴുകി കൊറോണയെ തുരത്താം; കോവി ഡെസ്ക് കിയോസ്കിന് രൂപരേഖയായി...

pic

ഒരിടത്തും കൈ തൊടാതെ സാനിറ്റൈസർ ഉപയോഗിച്ച് കൈ കഴുകാൻ സൗകര്യം ഒരുക്കുന്ന ‘ഓട്ടമാറ്റിക് സാനിറ്റൈസർ ഡിസ്പെൻസർ കിയോസ്കിന്’ രൂപരേഖ തയാറായി.
ആളുകൾ കിയോസ്കിനു മുൻപിലെത്തി കൈ നീട്ടിയാൽ ഓട്ടമാറ്റിക് ആയി സാനിറ്റെസർ പുറത്തേക്കു വരുന്ന രീതിയിലാണ് ഇതിന്റെ പ്രവർത്തനം. പ്രത്യേക മോഷൻ സെൻസറിന്റെ സഹായത്താലാണ് ഇതു സാധ്യമാകുന്നത്.
ഡിസൈനറും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യൻ ഇന്റീരിയർ ഡിസൈനേഴ്സ് (ട്രിപ്പിൾ ഐഡി) ഭാരവാഹിയുമായ റെബി മാത്യുവാണ് ‘കോവി ഡെസ്ക്’ എന്ന പേരിലുള്ള കിയോസ്ക് ഡിസൈൻ ചെയ്തത്‌. ലോക്ഡൗൺ കാലത്ത് കോവിഡിനെ പ്രതിരോധിക്കാൻ ട്രിപ്പിൾ ഐഡി  സംഘടിപ്പിച്ച ‘കരോന കുഛ്’ പദ്ധതിയുടെ ഭാഗമായാണ് ഡിസൈൻ തയാറാക്കിയത്. ഇത് ഗവൺമെന്റിന് സമർപ്പിക്കും.
പൊതു ഇടങ്ങൾ, റയിൽവേ സ്റ്റേഷൻ, എയർപോർട്ട്, സ്കൂൾ, ഷോപ്പിങ് മാൾ, പാർക്ക് എന്നിവിടങ്ങളിലൊക്കെ എളുപ്പത്തിൽ പിടിപ്പിക്കാവുന്ന രീതിയിലാണ് കിയോസ്കിന്റെ ഡിസൈൻ. ഓപൻ ഡിസൈൻ ആയതിനാൽ രോഗം പകരാനുള്ള സാധ്യത കുറയും.
തനിയെ തുറക്കുന്ന വേസ്റ്റ് ബിൻ, രോഗാണുക്കളെ നശിപ്പിക്കുന്ന അൾട്രാ വയലറ്റ് രശ്മികൾ പ്രസരിപ്പിക്കുന്ന ലൈറ്റ് പോയിന്റ് എന്നിവയും കിയോസ്കിലുണ്ട്.
അലുമിനിയം കോംപസിറ്റ് പാനൽ, പെർഫറേറ്റഡ് ഷീറ്റ്, സ്റ്റീൽ പൈപ്പ് എന്നിവയാണ് നിർമാണ വസ്തുക്കൾ. 25,000 രൂപയാണ് പ്രതീക്ഷിക്കുന്ന നിർമാണ ചെലവ്.