Tuesday 04 May 2021 04:59 PM IST : By സ്വന്തം ലേഖകൻ

ടൈലിൽ കറ പിടിക്കുമോ...? ഉത്തരം ഇതാ

stain 1

വൃത്തിയാക്കാനുള്ള എളുപ്പം, ഈട് എന്നിവയ്ക്കൊപ്പം പെട്ടെന്ന് കറ പിടിക്കില്ല എന്ന പ്രത്യേകത കൂടിയുള്ളതിനാലാണ് ടൈൽ ജനകീയമായതും വീട്ടകം കീഴടക്കിയതും. എന്നാൽ, ടൈലിൽ ഒട്ടും കറ പിടിക്കില്ലേ എന്നു ചോദിച്ചാൽ പിടിക്കും എന്നു തന്നെയാണ് ഉത്തരം. പോളിഷ്, പെയിൻ്റ്, അച്ചാർ പോലെയുള്ള ഭക്ഷ്യവസ്തുക്കൾ എന്നിവയുടെയൊക്കെ കറ ടൈലിൽ പിടിക്കാം. ടൈലിൻ്റെ ഗുണനിലവാരം, കറയുള്ള വസ്തു എത്ര നേരം ടൈലിൻ്റെ ഉപരിതലമുമായി സമ്പർക്കത്തിൽ വരുന്നു എന്നതും ഇക്കാര്യത്തിൽ പ്രധാനമാണ്.

stain 3

ഇപ്പാേൾ ലഭിക്കുന്ന ഫുൾ ബോഡി വിട്രിഫൈഡ് ടൈലിൽ എളുപ്പത്തിൽ കറ പിടിക്കുന്നതായുള്ള പരാതി ഉയരുന്നുണ്ട്. ഗുണനിലവാരം കുറയുന്നതും ടൈലിനു മുകളിലെ കോട്ടിങ്ങിൻ്റെ കനം തീരെ കുറയുന്നതുമാണ് ഇതിനു കാരണം. കറ മാറ്റാൻ എന്താണ് വഴി? ഇതിനായുള്ള പ്രത്യേക 'സ്റ്റെയിൻ റിമൂവർ' ഇപ്പാേൾ ലഭ്യമാണ്. കറ പിടിച്ച ഭാഗത്ത് ഇതു തേച്ചുപിടിപ്പിച്ച് നിശ്ചിത സമയത്തിനു ശേഷം നീക്കം ചെയ്യുകയാണ് വേണ്ടത്. ഈ മിശ്രിതം കറ വലിച്ചെടുക്കും. തുരുമ്പ്, ആസിഡ് എന്നിവയുടെ അംശമുള്ള കറയാണ് നീക്കം ചെയ്യാൻ ഏറ്റവും പ്രയാസം. മുകളിലെ കോട്ടിങ്ങിലൂടെ കറ ഉള്ളിലേക്കിറങ്ങിയാൽ മഴുവൻ സ്ഥലത്തും വ്യാപിക്കാൻ ഇടയുണ്ട് എന്നതാണ് ഫുൾ ബോഡി വിട്രിഫൈഡ് ടൈലിൻ്റെ ന്യൂനത. ഇക്കാര്യത്തിൽ കരുതൽ വേണം.

വിവരങ്ങൾക്കു കടപ്പാട്: സിബു എൻ്റർപ്രൈസസ്, കൊച്ചി

Tags:
  • Vanitha Veedu