Saturday 28 March 2020 10:20 AM IST : By സ്വന്തം ലേഖകൻ

കൊറോണക്കാലം ക്രിയേറ്റീവ് ആക്കാം; ലിവിങ് റൂമിൽ അടിപൊളി പെയിന്റിങ്ങുമായി ആർക്കിടെക്ട് ഇനേഷും കുടുംബവും!

veedu_2

വീട്ടിലിരുന്ന് ബോറടിക്കുകയാണോ? എങ്കിൽ ഈ ക്വാറന്റീൻ കാലം ഫലപ്രദമായി വിനിയോഗിക്കാം. നമുക്കു ചുറ്റും അതിനുള്ള ഉദാഹരണങ്ങളുമുണ്ട്. ആർക്കിടെക്ട് ഇനേഷ് ജനതാ കർഫ്യൂ ദിനത്തിൽ എന്താണ് ചെയ്തതെന്ന് അറിയണമെങ്കിൽ അദ്ദേഹത്തിന്റെ കൊച്ചിയിലെ വീടിന്റെ ലിവിങ് റൂമിലെ ചുമരിലേക്ക് നോക്കൂ. 

ലിവിങ് റൂമിന്റെ ചുമരിൽ ചിത്രം വരയ്ക്കണമെന്നത് കുറച്ചു നാളുകളായുള്ള അദ്ദേഹത്തിന്റെ ആഗ്രഹമായിരുന്നു. എന്നാൽ അതിനുവേണ്ടി നീക്കിവയ്ക്കാൻ സമയം കിട്ടാതിരുന്നതിനാൽ നടന്നില്ല. അപ്പോഴാണ് ജനതാ കർഫ്യൂ വരുന്നത്. പിന്നെയൊന്നുമാലോചിച്ചില്ല. ശനിയും ഞായറും കൊണ്ട് ഇനേഷും കുടുംബാംഗങ്ങളും ലിവിങ് റൂമിന്റെ ചുമരിലെ ചിത്രം പൂർത്തിയാക്കി.   

veedu_3

10x5 അടിയുള്ള ചിത്രം വരയ്ക്കാൻ വേണ്ടി വന്നത് എക്സ്റ്റീരിയർ ഇമൽഷനും അക്രിലിക് പെയിന്റും മാത്രം. 200 രൂപ ചെലവിൽ ലിവിങ് റൂം കിടിലനായെന്നു മാത്രമല്ല രണ്ടു ദിവസം വളരെ ക്രിയേറ്റീവ് ആയി ഉപയോഗപ്പെടുത്താനും സാധിച്ചു. ഇതുപോലെ കൊറോണക്കാലം ഫലപ്രദമാക്കി നിങ്ങൾ വീട്ടിലിരുന്നു ചെയ്യുന്ന ക്രിയേറ്റീവ് കാര്യങ്ങൾ ഞങ്ങൾക്കയച്ചു തരൂ. vanithaveedu@mmp.in എന്ന ഇ-മെയിൽ വിലാസത്തിൽ അയക്കൂ... ലോകം കാണട്ടെ... 

veedu_4
Tags:
  • Vanitha Veedu