Wednesday 22 April 2020 01:14 PM IST

ലോക്ഡൗൺ തുടങ്ങിയിട്ട് ഇതുവരെ ക്രിയേറ്റീവ് ആയി ഒന്നും ചെയ്തില്ലേ? ഇന്ന് തന്നെ സ്വന്തമായി ഒരു ലാംപ്ഷേഡ് ഉണ്ടാക്കൂ...

Sunitha Nair

Sr. Subeditor, Vanitha veedu

1

അൽപം ഐഡിയ ഉണ്ടെങ്കിൽ വീട്ടിലുള്ള ഏതു സാധനവും കൊണ്ട് ലാംപ് ഉണ്ടാക്കാം. എന്നു മാത്രമല്ല, നമ്മുടെ ഭാവനക്കനുസരിച്ച് ലാംപ് ഉണ്ടാക്കിത്തരാനുള്ള സംവിധാനവും ഡിസൈനർമാർ ഒരുക്കുന്നുണ്ട്. അത്തരം ചില വ്യത്യസ്ത ആശയങ്ങൾ ഡിസൈനർ രഞ്ജിത് പുത്തൻപുരയിൽ പങ്കുവയ്ക്കുന്നു.രൂപം മാറ്റാവുന്ന അഡ്ജസ്റ്റബിൾ ലാംപുകൾ പുതുമയാണ്. ഉദാഹരണത്തിന് പട്ടിക്കുട്ടിയുടെ രൂപത്തിലുള്ള ലാംപിന്റെ കൈയും കാലും ആവശ്യാനുസരണം നീക്കിയാൽ പട്ടിക്കുട്ടിയെ പല പോസിലേക്കു മാറ്റാൻ സാധിക്കും. ഇരിക്കുന്നതായും നിൽക്കുന്നതായുമൊക്കെ മാറ്റിയെടുക്കാം. അങ്ങനെ എന്നും ഒരേ ലാംപ് കാണുന്നതിന്റെ വിരസത ഒഴിവാക്കാനും സാധിക്കും.

2


ടേബിൾ ഓർഗനൈസറിനെയും ലാംപ് ആക്കി മാറ്റാം. വാച്ച്, പേന, പഴ്സ് എന്നിവ സൂക്ഷിക്കുന്ന ടേബിൾ ഓർഗനൈസർ തന്നെ ലാംപും ആയാലോ... ഒരു വെടിക്ക് രണ്ടു പക്ഷി!
ലിവിങ് റൂം, ബെഡ് റൂം എന്നിവയുടെ മൂലകളിൽ കോർണർ സ്റ്റാൻഡുകളും കോർണർ ലാംപുകളും കണ്ടുവരാറുണ്ട്. എന്നാൽ ഇവ രണ്ടും ഒന്നാക്കിയാലോ? ബെഡ് സൈഡ് ടേബിളും ലാംപും ഒന്നു തന്നെ. അങ്ങനെ ഫർണിച്ചറും ലാംപും ഒന്നാക്കി ടൂ ഇൻ വൺ ആയി ഉപയോഗിക്കാം.

3


ഈ ലോക് ഡൗൺ കാലത്ത് വീട്ടിലിരിക്കുമ്പോൾ വെറുതെ സമയം കളയേണ്ട. കക്ക, പിസ്ത തൊണ്ട്, പഴയ ജീൻസ്, തൂവൽ എന്നിവ കൊണ്ട് ബേസ് ഉണ്ടാക്കിയും ലാംപുകൾ ഉണ്ടാക്കാം.
പഴയ വീടുകൾ പൊളിച്ചു പണിയുമ്പോഴോ പുതുക്കി പണിയുമ്പോഴോ പല സാധനങ്ങളും ഉപയോഗശൂന്യമാകാറുണ്ട്. അത്തരം സാധനങ്ങൾ കൊണ്ടും ലാംപുകൾ ഉണ്ടാക്കാം. കടഞ്ഞെടുത്ത ഗോവണി, വാതിലുകൾ തുടങ്ങിയവ ഭംഗിയുള്ള ലാംപുകൾ ആയി മാറ്റാം.

4


ഇൻഡസ്ട്രിയൽ ശൈലിയിലുള്ള ഇന്റീരിയറിന് ഇണങ്ങുന്ന വിളക്കുകളും ജ്യാമിതീയ രൂപങ്ങൾ അടിസ്ഥാനമാക്കിയുള്ള ലാംപുകളും ഡിസൈൻ ചെയ്യാം. ഊണുമേശയുടെ നീളത്തിനനുസരിച്ച് മേശയ്ക്കു മുകളിൽ ഇടാവുന്ന ഹാങ്ങിങ് ലൈറ്റുകളും ചെയ്തെടുക്കാം.
കടപ്പാട് : രഞ്ജിത് പുത്തൻപുരയിൽ, രഞ്ജിത് അസോഷ്യേറ്റ്സ്, കൊച്ചി, renjith@renjithassociates.com, ഫോൺ: 98474 38814