Wednesday 05 May 2021 03:33 PM IST : By സ്വന്തം ലേഖകൻ

പ്രധാന വാതിൽ എങ്ങിനെ വേണമെന്ന് ആശയക്കുഴപ്പമുണ്ടോ? ഇതാ ഒരുപിടി ഡിസൈനുകൾ

door 1

തടി കൊണ്ടുള്ള വാതിലുകളോട് മലയാളിക്ക് ഒരിത്തിരി ഇഷ്ടക്കൂടുതലുണ്ട്. പ്രൗഢി തരുന്ന തേക്കിൻതടികൊണ്ട് തന്നെ ആയാൽ കൂടുതൽ അഭിമാനം. എന്നാൽ തടികൊണ്ടുള്ള വാതിലുകളിൽ തന്നെ കൂടുതൽ വ്യത്യസ്തത കൊണ്ടുവരാനുള്ള ശ്രമത്തിലാണ് ഒാരോ വീട്ടുകാരും. കസ്റ്റമൈസ്‍ഡ് ഡിസൈനുകൾക്കാണ് ഡിമാൻഡ്. സിഎൻസി കട്ടിങ്ങിന് വൻ പ്രചാരം ലഭിച്ചതോടെ, വാതിലുകളിൽ ഏതു ഡിസൈനും കൊണ്ടുവരാൻ എളുപ്പമായി. അകത്തെ വാതിലുകൾക്ക് ജാളി വർക്കുകളും ചെയ്യാം.

∙ തേക്കിൻതടിയിൽ കസ്റ്റമൈസ്ഡ് ഡിസൈൻ. മാർബിൾ കഷണങ്ങളും അലങ്കാരത്തിനുണ്ട്. കൈകൊണ്ട് കൊത്തിയെടുത്ത ഡിസൈൻ എന്ന പ്രത്യേകതയുമുണ്ട്. വാതിലിനു മുകളിൽ വെന്റിലേറ്ററും െകാടുത്തിട്ടുണ്ട്.

door 12

∙ അഞ്ച് അടി വീതിയുള്ള തേക്കിന്റെ ഡബിൾ ഡോർ. ഒരു വശത്ത് സ്റ്റീൽ ബാറുകളും മറുവശത്ത് ഗ്രൂവും കൊടുത്തു. സ്റ്റീൽ ഹാൻഡിൽ.

door 6

∙ പ്രെയർ റൂമിലേക്കുള്ള സ്ലൈഡിങ് ഡോർ. പരമ്പരാഗത ജാളി വർക്ക് സിഎൻസി കട്ടിങ് വഴി ചെയ്തു. മറൈൻ പ്ലൈയും വെനീറും ചേർന്ന വാതിലിന്റെ ഫ്രെയിം തടിയാണ്. 

door 7

∙ തേക്കിൽ സിഎൻസി ത്രീഡി കട്ടിങ് ചെയ്തെടുത്തു. ആന്റിക് ബ്രാസ് ഹാൻഡിൽ.

door 5

∙ കംപ്രസ്ഡ് വുഡ് ഡോറുകൾ. അപാർട്മെന്റുകൾക്ക് കൂടുതൽ അനുയോജ്യം.

door 3

∙ സൗദി വാസ്തുശിൽപ കലയിൽ കൊട്ടാരങ്ങളിൽ ഉപയോഗിക്കുന്ന രീതിയിലുള്ള റോയൽ ലുക്ക് സ്റ്റീൽ ഡോർ. 10 അടിയോളം പൊക്കമുണ്ട്. ഡബിൾ ഷട്ടറുകളാണ്. മൂന്ന് ലെവൽ ആയാണ് ഇതിന്റെ ലോക്കിങ് സിസ്റ്റം.

door 2

∙ തേക്കിൻതടിയിൽ സിഎൻസി കട്ടിങ്ങും ഗ്രൂവ് ഡിസൈനും കൊടുത്തിരിക്കുന്നു. കന്റെംപ്രറി വീടിനിണങ്ങുന്ന രീതിയിൽ ബ്ലാക് പെയിന്റ് ഫിനിഷിന്റെ പുതുമയും.

door 8

∙ സ്പാനിഷ് മോഡൽ റിസോർട്ടിനു വേണ്ടി ഡിസൈൻ ചെയ്തത്. തടിയിലുള്ള ലോഹപ്പണികൾ കൊല്ലന്റെ ആലയിൽ ചെയ്യിപ്പിച്ചു.

door 9

∙ ഭാരം കുറഞ്ഞ മെറ്റീരിയൽ ആണ് അലുമിനിയം എന്നതിനാൽ അകത്തെ വാതിലുകൾക്കാണ് അഭികാമ്യം. ഭാരക്കൂടുതൽ കാരണം കാലക്രമേണ തൂങ്ങിപ്പോകുന്ന പ്രശ്നവുമില്ല. ആജീവനാന്ത ഉറപ്പാണ് പ്രമുഖ കമ്പനികൾ നൽകുന്നത്. റീ സെയ്ൽ മൂല്യവും ഉറപ്പ്. ഏതുതരം ഫിനിഷും വഴങ്ങും. ഏതു തടിയുടെയും നിറം വരുത്താം. ഗ്ലാസ് വച്ചും ചെയ്യാം. ഫ്രെയിമും അലുമിനിയത്തിൽ തന്നെ. ഫുൾ സെറ്റ് വാതിലുകൾ 13,000 രൂപ മുതൽ ലഭിക്കും.

door 11
Tags:
  • Vanitha Veedu